1. ഭാര്യയെ ' എടി ', ' നീ ' എന്നൊക്കെ വിളിക്കുന്നതിനു പകരം
' കുട്ടാ , കുട്ടാ ' എന്ന് മാത്രമേ വിളിക്കാവൂ . സംതൃപ്ത
ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന് എഴുതിയ '
ഏപ്രില്‍ പതിനെട്ട് ' എന്ന മനശാസ്ത്ര നോവലില്‍ ഇത്
പരാമര് ശിക്കുന്നുണ്ട് .
2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും
ചമ്മന്തിയും അടിച്ചു കേറ്റുമ്പോള് ' കുട്ടാ എന്നെ
വിളിക്കാതിരുന്നതെന്താ , ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി
തരുമായിരുന്നല്ലോ ' എന്ന് പറയുക . നിങ്ങള്‍ യഥാര്
ത്ഥത്തില് തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല .
പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ
ത്രിപ്തയായിക്കൊള്ളും .
3. പത്രം വായിക്കുമ്പോള്‍ , മുഴുവനും പേജും
ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും
ഭാര്യയ്ക്ക് കൊടുക്കുക . രണ്ടു മിനിട്ട് കൊണ്ട് വായന
കഴിഞ്ഞു തിരിച്ചു കിട്ടും . ഇല്ലെങ്കില്‍ , ' ഈ വീട്ടില്‍
എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല ' എന്ന്
തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം
.
4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ
പ്രാധാന്യമില്ല . ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്
ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ
കാര്യം മിണ്ടിപ്പോകരുത് . നിങ്ങള്‍ക്ക് തീരെ കഴിക്കാന്‍
സാധിക്കുന്നില്ലെങ്കില്‍ ' ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍
കൊണ്ടുപോകാം , സുഹൃത്തുക്കള്‍ ക്കും നല്കാമല്ലോ ' എന്ന് പറയുക
. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം .
അതല്ല , ഇനി നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും
ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി
കൊപ്പെന് ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ ക്ക്
കൊടുത്തേക്കുക . ഭാര്യയേയും പ്രീതിപ്പെടുതാം , പ്രതികാരവുമാകാം .
5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും
' കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി ' എന്നിടയ്ക്കിടെ
പറയുക . താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള
ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു
തെളിഞ്ഞിട്ടുണ്ട് .
6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന് ട്രെഷനില്
ഐ പി എല്‍ കാണുമ്പോള്‍ അവള് ഓഫിസിലെ കണകുണ
കാര്യങ്ങള്‍ പറയുകയാണെങ്കില്‍ ' നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ '
എന്നാവരുത് നിങ്ങളുടെ പ്രതികരണം . പറയുന്ന കാര്യങ്ങള്‍
ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്
ബന്ധവുമില്ലെന്നു മനസിലാക്കുക . ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍
ധാരാളം മതിയാവും . ഇനി അതും നിങ്ങളുടെ ശ്രദ്ധ
കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍
പകര് ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍
ചെയ്തു വെച്ചേക്കുക . ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍
പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ .
7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍ , വല്ലപ്പോഴും ആ
ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക .
സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക
ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത് . അത് കൊണ്ട്
ഇത് വളരെ പ്രാധാന്യമര് ഹിക്കുന്നു . പിടിക്കാന്‍ മാത്രം
അനുവദിച്ചാല്‍ മതി . ചാനെല്‍ മാറ്റുന്നത് നിങ്ങള്‍ക്ക്
തന്നെയാവാം .
8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക്
സിനിമാ കാണുക . ഇത് നിങ്ങള്‍ക്ക് വളരെ പ്രയാസമുള്ള
കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ് . വല്ലാതെ
ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ് . ഇടവേളയ്ക്കു
പോപ് കോണ്‍ , പഫ്സ് , തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ
മനസ്സില്‍ നിങ്ങളുടെ ഇമേജു വര് ദ്ധിപ്പിക്കും .
9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍ ,
കുശുംബികള്‍ ' എന്റെ ഭര് ത്താവോ നിന്റെ ഭര് ത്താവോ
മെച്ചം ' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി
ബുദ്ധിപൂര് വ്വം പ്രവര് ത്തിക്കുക . ' കുട്ടനില്ലെങ്കില്‍
എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ ' എന്ന ലൈനില്‍ കത്തി
വയ്ക്കുക . കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ
അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക . ഓര് ക്കുക ,
നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ്
നിങ്ങളുടെ ലക് ഷ്യം .
10. ഇടയ്ക്കിടയ്ക്ക് , ' കുട്ടാ സഹായിക്കണോ , കുട്ടാ
സഹായിക്കണോ ' എന്ന് അങ്ങോട്ട് ചോദിച്ചെക്കുക . നിങ്ങളുടെ
സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്
വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും . ഓര് ക്കുക ,
സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര് ത്തിയല്ല , വാചകമാണ്
കുടുംബ ഭദ്രതയ്ക്ക് ആവശ്യം .
11. അന്തിമമായി , ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും
നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്‍ക്ക്
തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക .
വിവരക്കേടുകൊണ്ടു പോലും ' കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി
' എന്ന് പറയാതിരിക്കുക . കാരണം , സ്ത്രീകളുടെ സൈകോളജി
പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല .