PLUS ONE BUSINESS STUDIES NOTES CHAPTER 3





Kerala Plus One Accountancy Notes Chapter 3 Private, Public and Global Enterprises

The economy of India is classified into two sectors
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രണ്ടായി തരം തിരിച്ചിരിക്കുന്നു.

  • Private sector
    സ്വകാര്യമേഖല സംരംഭങ്ങൾ
  • Public sector
    പൊതുമേഖല  സംരംഭങ്ങൾ


Private sector
സ്വകാര്യമേഖല സംരംഭങ്ങൾ

The private sector consist of those business organizations which are owned and managed by individuals or group of individuals. The various forms of private sector organisations are സ്വകാര്യവ്യക്തികളോ ഗ്രൂപ്പുകളോ ഉടമയായിരിക്കുകയും നടത്തിക്കൊണ്ടു പോകുകയും ചെയ്യുന്ന സ്ഥാപനങ്ങളെ സ്വകാര്യമേഖല സംരംഭവങ്ങൾ എന്നു വിളിക്കുന്നു. അവ താഴെ പറയുന്നു.

  1. Sole Proprietorship 
    ഏകാംഗവ്യാപാരം
  2. Partnership 
    പാർട്ട്ണർഷിപ്പ്
  3. HUF( Joint Hindu family)
    സംയുക്ത ഹിന്ദു കുടുംബം
  4. Co-operative Societies
    സഹകരണ സംഘങ്ങൾ
  5. Joint Stock Companies
    ജോയിന്റ് സ്റ്റോക്ക് കമ്പനികൾ

Public sector
പൊതുമേഖലാ സ്ഥാപനങ്ങൾ

Public sector consist of those organizations which are owned, managed and controlled partly or wholly by the central or state government.
കേന്ദ്ര ഗവൺമെന്റിന്റെയോ സംസ്ഥാന ഗവൺമെനിന്റെയോ ഉടമസ്ഥതയിലും നിയന്ത്രണത്തിലും വരുന്ന സ്ഥാപനങ്ങളെ പൊതുമേഖലാ സ്ഥാപനങ്ങൾ എന്ന് പറയുന്നു.

Forms of organizing public sector enterprise
പൊതുമേഖലാ സ്ഥാപനങ്ങളുടെ സംഘടനാ രൂപങ്ങൾ


Departmental Undertaking Public Corporations Government Companies
1. All India Radio
2. Doordarshan
3. Post and Telegraph
4. Indian Railways
5. Chittaranjan Locomotives, Calcutta
6. Integral Coach Factory Madras
7. Silver Refinery Project, Calcutta 8. Diesel Locomotives, Varanasi.
9. Ordinance Factories
10. Kolar Gold Mines, Mysore
1. Reserve Bank of India - RBI
2. Indian Airlines Corporation
3. Life Insurance Corporation - LIC
4. Air India
5. Oil and Natural Gas Commission – ONGC
6. Industrial Finance Corporation
7. State Bank of India
8. Unit Trust of India – UTI
9. Kerala State Road Transport Corporation – KSRTC
10.Kerala State Industrial Development Corporation – KSIDC
1. Hindustan Machine Tools Ltd. (HMT)
2. Hindustan Steel Ltd.
3. Indian Telephone Industries Ltd.
4. Hindustan Shipyard Ltd.
5. Fertilizers and Chemicals (Travancore)Ltd.
6. Bharat Electronics Ltd.
7. Asoka Hotels Ltd.


Public sector enterprises can be organized in the following three forms
പൊതുമേഖലാ സ്ഥാപനങ്ങളെ മൂന്ന് വ്യത്യസ്ത രൂപങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

  • Departmental undertaking
    വകുപ്പ് സംരംഭങ്ങൾ
  • Statutory corporations
    പൊതു കോർപ്പറേഷനുകൾ
  • Government company
    സർക്കാർ കമ്പനികൾ

1. Departmental undertaking
വകുപ്പ് സംരംഭങ്ങൾ

This is the oldest form of organizing public sector enterprises. It may be run either by the central government or by the state government. They are managed by the government employees and works under the central of minister. Eg: Railway, Post and Telegraph etc.
പൊതുമേഖലാ സംരംഭങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഏറ്റവും പഴയ രൂപമാണിത്. ഇത് കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ നടത്താം. ഇവയെ സർക്കാർ ജീവനക്കാർ നിയന്ത്രിക്കുകയും കേന്ദ്രമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഉദാ: റെയിൽ‌വേ, പോസ്റ്റ്, ടെലിഗ്രാഫ് തുടങ്ങിയവ.


Features
സവിശേഷതകൾ

  1. Funding – Financed through budget allocation. 
    ധനസഹായം - ബജറ്റ് വിഹിതം വഴി ധനസഹായം.
  2. Audit and Control – They are subject to Government audit. 
    ഓഡിറ്റും നിയന്ത്രണവും - സ്ഥാപനത്തിന്റെ കണക്കുകൾ  ഓഡിറ്റിങ്ങിന് വിധേയമാണ്.
  3. Employees – Employees are Government servants.
    ജീവനക്കാർ - ജീവനക്കാർ സർക്കാർ ഉദ്യോഗസ്ഥരാണ്.
  4. Control – They are subject to direct control by the concerned ministry.
    നിയന്ത്രണം - അവ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് വിധേയമാണ്.
  5. Accountability – They are accountable to the ministry and the government.
    അവ മന്ത്രാലയത്തിനും സർക്കാരിനും ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു.

Merits

ഗുണങ്ങൾ

  1. The control on departmental undertaking is very effective as it is subject to parliamentary control.
    ഈ സ്ഥാപനങ്ങളുടെ നിയന്ത്രണം വളരെ ഫലപിപ്രദമാണ്. കാരണം ഇവ പാർലമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.
  2. These ensure a high degree of public accountability.
    ഇത് ഉയർന്ന തരത്തിലുള്ള പൊതുഉത്തരവാദിത്തം ഉറപ്പുവരുത്തുന്നു.
  3. The revenue of departmental undertaking is deposited in the Treasury of the government. Hence it is a source of income for the government.
    ഈ സ്ഥാപനങ്ങളുടെ വരുമാനം സർക്കാർ ഖജനാവിൽ നിക്ഷേപിക്കുന്നു.
  4. Where national security is concern, this form is most suitable. Since it is direct control and supervision of the ministry.
    രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച കാര്യത്തിൽ ഈ സ്ഥാപനം വളരെ അനുയോജ്യമാണ്. കാരണം ഇവ ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

Limitations
പോരായ്മകൾ

  1. Departmental undertaking is less flexible.
    വകുപ്പ് സംരംഭങ്ങൾക്ക് അയവ് കുറവാണ്.
  2. The department heads do not have decision making power.
    വകുപ്പ് തലവന്മാർക്ക് തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഇല്ല.
  3. These enterprises are unable to take advantage of business opportunities.
    ഇത്തരം സ്ഥാപനങ്ങൾക്ക് ബിസിനസ്സ് അവരങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല.
  4. There is redtapism in day to day operations.
    ദൈനംദിന പ്രവർത്തനങ്ങളിൽ ചുവപ്പുനാടനയം നിലനിൽക്കുന്നു.
  5. There is a lot of political interference through the ministry.
    അമിതമായ രാഷ്ട്രീയ ഇടപെടൽ ഇവിടെ നിലനിൽക്കുന്നു.
  6. These organizations are usually insensitive to consumer needs and do not provide adequate services to them.
    ഇത്തരം സ്ഥാപനങ്ങൾ പൊതുവെ ഉപഭോക്താക്കളുടെ ആവശ്യങ്ങളോട് അചേതനമാണ്. കൂടാതെ അവർക്ക് പര്യാപ്തമായ സേവനങ്ങളും നൽകാറില്ല.

2. Statutory corporations
പൊതുകോർപ്പറേഷനുകൾ

Statutory corporations or public corporation is a body corporate set up under a special Act of the parliament or state legislature. The act defines its powers and functions, rules and regulations governing its employees and its relationship with the government departments. Eg.LIC, RBI, SBI etc.

പാർലമെന്റിന്റെ അല്ലെങ്കിൽ സംസ്ഥാന നിയമസഭയുടെ പ്രത്യേക നിയമപ്രകാരം രൂപീകരിച്ച ഒരു പൊതു സ്ഥാപനങ്ങളാണ് സ്റ്റാറ്റ്യൂട്ടറി കോർപ്പറേഷനുകൾ അല്ലെങ്കിൽ പബ്ലിക് കോർപ്പറേഷൻ. ഇവയുടെ അധികാരം, പ്രവർത്തനങ്ങൾ, തൊഴിലാളികളെ നയിക്കാനുള നിയമങ്ങൾ, മറ്റു സർക്കാർ വകുപ്പുകളുമായുള്ള ബന്ധങ്ങൾ മുതലായവ ഈ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദാ : എൽ. ഐ. സി,   ആർ. ബി. ഐ.,   എസ്. ബി. ഐ.


Features
പ്രത്യേകതകൾ

  1. Statutory corporations are set up under an act of parliament.
    പാർലിമെന്റിന്റെ പ്രത്യേക നിയമം മുഖേന നിലവിൽ വരുന്നു.
  2. This type of organization is wholly owned by the state.
    ഈ സ്ഥാപനം പൂർണമായും സർക്കാർ ഉടമസ്ഥതയിലാണ്.
  3. It is a body corporate and can sue and be sued.
    ഇത് ഒരു ബാഡി കോർപറേറ്റാണ്.
  4. It is usually independently financed.
    ഇവ പൊതുവെ സ്വന്തമായി ധനസമാഹരണം ചെയ്യുന്നു
  5. It is not subject the same accounting and audit procedures applicable to the government departments.
    ഇവ ഗവൺമെന്റിന്റെ എക്കൗണ്ടിനോ ഓഡിറ്റ് നിയമങ്ങൾക്കോ വിധേയമല്ല.
  6. The employees are not government or civil servants.
    ജോലിക്കാർ സർക്കാർ ജോലിക്കാർ അല്ല.

Merits

  1. They are flexible and enjoy independence in their functioning.
    ഇവ പൊതുവെ അയവുള്ളവയും പ്രവർത്തനങ്ങളിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നവരുമായിരിക്കും
  2. The government does not interfere in their financial matters.
    സാമ്പത്തിക കാര്യങ്ങളിൽ സർക്കാറിന്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഇടപെടൽ ഇല്ലായിരിക്കും
  3. They can frame their own policies and procedures.
    നയങ്ങളും നടപടിക്രമങ്ങളും ഇവർക്ക് സ്വയം രൂപീകരിക്കാം.
  4. A statutory corporation is a valuable instrument for economic development.
    സാമ്പത്തിക വികസനത്തിന് നിയമാധിഷ്ഠിത കോർപ്പറേഷനുകൾ ഒരു പ്രധാനപ്പെട്ട ഉപകരണമാണ്.

Limitations

  1. In reality, it does not enjoy as much operational flexibility.
    വാസ്തവത്തിൽ, ഇത് പ്രവർത്തനപരമായ വഴക്കം ആസ്വദിക്കുന്നില്ല.
  2. Government and political interference has always been there.
    സർക്കാരും രാഷ്ട്രീയ ഇടപെടലും എല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്.
  3. Where there dealing with public, rampant corruption is there.
    പൊതുജനങ്ങളുമായി ഇടപഴകുന്നിടത്ത്, വ്യാപകമായ അഴിമതി ഉണ്ട്.
  4. There is delay in action.
    പ്രവർത്തനത്തിൽ കാലതാമസമുണ്ട്.

Government company
സർക്കാർ കമ്പനികൾ

According to the Indian Companies Act 1956, a government company means any company in which not less than 51 percent of the paid up capital is held by the central government, or partly by central government and partly by one or more state governments.
കമ്പനി നിയമം 1956 പ്രകാരം സർക്കാർ കമ്പനികൾ എന്നാൽ കമ്പനിയുടെ മുലധനത്തിന്റെ 51 ശതമാനത്തിൽ കുറയാത്ത ഓഹരി  കേന്ദ്രഗവൺമെന്റി ന്റെയോ ഭാഗികമായ കേന്ദ്ര ഗവൺമെന്റിന്റെയോ സംസ്ഥാന ഗവൺമെന്റിന്റെയോ അതോ ഭാഗികമായി ഒന്നിൽ കൂടുതൽ സംസ്ഥാന ഗവൺമെന്റിന്റെയാ കൈവശം ആയിരിക്കും.

Features
പ്രത്യേകതകൾ

  1. It is an organization created by the Indian companies act, 1956.
    ഇത് ഇന്ത്യൻ കമ്പനീസ് ആക്ട് 1956 പ്രകാരം രൂപീകരിക്കപ്പെട്ടവയാണ്.
  2. The company can sue and be sued.
  3. It can enter into a contract.
    ഇത്തരം സ്ഥാപനങ്ങൾക്ക് കരാറിൽ എർപ്പെടാം.
  4. It can acquire property in its own name.
    സ്ഥാപനങ്ങൾക്ക് സ്വന്തം പേരിൽ വസ്തുക്കൾ വാങ്ങാം,
  5. Its management is regulated by the provisions of the companies act.
    ഇവയുടെ നടത്തിപ്പ് നിയന്ത്രിക്കുന്നത് കമ്പനീസ് ആക്ടിലെ നിയമങ്ങൾ പ്രകാരമാണ്.
  6. The employees are appointed as per the rules and regulations of the Memorandum and Articles of association.
    ജീവനക്കാരെ നിയമിക്കുന്നത് മെമോറാണ്ടത്തിലെയും ആർട്ടിക്കിൾ അസോസിയേഷനിലെയും നിയമങ്ങൾ പ്രകാരമാണ്,
  7. They are exempted from the accounting and audit procedure.
    ഗവൺമെന്റ് എക്കൗണ്ടിംങ്ങ്, ഓഡിറ്റിങ്ങ് എന്നിവ ഇവയ്ക്ക് ബാധകമല്ല.
  8. It can obtain funds from government share holdings
    സർക്കാർ മൂലധനത്തിൽ നിന്ന് ഇവയ്ക്ക് ധനം ശേഖരിക്കാം.

Merits
ഗുണങ്ങൾ

  1. A government company can be established by fulfilling the requirements of the Indian companies act.
    ഇന്ത്യൻ കമ്പനീസ് ആക്ടിലെ എല്ലാ നിയമ നടപടികളും പൂർത്തീകരിച്ചതിനുശേഷം ആണ് ഇത്തരം സ്ഥാപനങ്ങൾ മുപം കൊള്ളുന്നത്,
  2. It has a separate legal entity, apart fr om the government.
    നിയമപരമായി അതിന് ഒരു വ്യത്യസ്ത അസ്ഥിത്വമുണ്ട്.
  3. It enjoy autonomy in decision making.
    ഇവയ്ക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള സ്വാത്രന്ത്യമുണ്ട്.
  4. These companies are able to control the market.
    ഇത്തരം സ്ഥാപനങ്ങൾക്ക് വിപണിയെ നിയന്തിക്കാനുള്ള കഴിവുണ്ട്.

Limitations
ദോഷങ്ങൾ

  1. Since the government is the only share holder in some of the companies, the provisions of the companies act does not have much relevance.
    സർക്കാർ വെറുമാരു ഓഹരി ഉടമമാത്രം ആയതിനാൽ കമ്പനീസ് ആക്ടിലെ വ്യവസ്ഥകൾക്ക് വലിയ പ്രസക്തിയില്ല. 
  2. It evades constitutional responsibility as it is not answerable to the parliament.
    പാർലമെന്റിനോട് ഉത്തരവാദിത്തം കുറവായതിനാൽ ഇവ ഭരണഘടന ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നു.
  3. The management and administration rests in the hands of the government.
    സർക്കാർ നിയന്ത്രണങ്ങൾക്കും നിബന്ധനങ്ങൾക്കും വിധേയമാണ്.

Rationale or Importance of public sector/ 

Changing Role of Public Sector
പൊതുമേഖലയുടെ പങ്ക് പ്രാധാന്യം

1. Development of infrastructure
അടിസ്ഥാന സൗകര്യങ്ങളുടെ വികസനം
The government give infrastructure facilities to the core sector which requires huge capital investment.
വൻതോതിൽ മൂലധനനിക്ഷേപം ആവശ്യമായുള്ള പ്രധാന മേഖലകളിൽ സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നു.

2. To remove regional imbalances
പ്രാദേശിക അസംതുലിതാവസ്ഥ
The government is responsible for developing all regions and states in a balanced way and removing regional disparities.
പ്രാദേശിക അസമാനത ഇല്ലാതാക്കി എല്ലാ പ്രദേശങ്ങളുടെയും സമീക്യതമായ വികസനത്തിന് സർക്കാർ ഉത്തരവാദിത്തപ്പെട്ടിരിക്കുന്നു.

3. Economies of scale
Large scale production would ensure economies of scale. Such as electric power, natural gas etc. thus government step in such large scale industries.

4. Check over concentration of economic power
സാമ്പത്തിക കേന്ദ്രീകരണം തടയുന്നു
The public sector is able to prevent the concentration of wealth and economic power in private the sector.
സമ്പത്ത് സ്വകാര്യ മേഖലകളിൽ മാത്രമായി കുന്നുകൂടുന്നത് തടയുന്നു.

5. Import substitution
ഇറക്കുമതിക്ക് ബദൽ
Public sector companies like STC and MMTC have played an important role in expanding public sector of the country.
പൊതുമേഖലാ കമ്പനികളായ എസ്ടിസി, എംഎംടിസി എന്നിവ രാജ്യത്തിന്റെ പൊതുമേഖല വിപുലീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

5. To develop strategic industries
തന്ത്രപരമായ വ്യവസായങ്ങൾ വികസിപ്പിക്കുക
There are certain industries which can't be allowed to operate in the private sector due to the  strategic reasons. Eg: Atomic projects, Arms factories Etc.
തന്ത്രപരമായ കാരണങ്ങളാൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കാൻ അനുവദിക്കാത്ത ചില വ്യവസായങ്ങളുണ്ട്. ഉദാ: ആറ്റോമിക് പ്രോജക്ടുകൾ, ആയുധ ഫാക്ടറികൾ തുടങ്ങിയവ

6. To provide public utility services
പൊതു യൂട്ടിലിറ്റി സേവനങ്ങൾ നൽകുന്നതിന്
Public utility services such as railways electricity, water supply, posts and telegraphs etc. are usually owned and managed by the state to provide maximum benefits to the community.
പൊതു യൂട്ടിലിറ്റി സേവനങ്ങളായ റെയിൽ‌വേ വൈദ്യുതി, ജലവിതരണം, പോസ്റ്റുകൾ, ടെലിഗ്രാഫുകൾ തുടങ്ങിയവ സമൂഹത്തിന് പരമാവധി ആനുകൂല്യങ്ങൾ നൽകുന്നതിനായി സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ളതും നിയന്ത്രിക്കുന്നതുമാണ്.

7. To create employment opportunities
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക
The large scale participation by the state in individual and commercial sector generates employment opportunity directly or indirectly.
വ്യക്തിഗത, വാണിജ്യ മേഖലകളിൽ സംസ്ഥാനത്തിന്റെ വലിയ തോതിലുള്ള പങ്കാളിത്തം നേരിട്ടോ അല്ലാതെയോ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.

8. Planned development
 ആസൂത്രിത വികസനം
Its main aim is to promote economic and social development in the weaker section. It follows government plans and policies. It also earns profit. It provides planned development by setting up industries too.
ദുർബല വിഭാഗത്തിൽ സാമ്പത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത് സർക്കാർ പദ്ധതികളും നയങ്ങളും പിന്തുടരുന്നു. ഇത് ലാഭവും നേടുന്നു. വ്യവസായങ്ങളും സ്ഥാപിച്ച് ആസൂത്രിതമായ വികസനം ഇത് നൽകുന്നു.

Government policy towards the public sector since 1991

പൊതുമേഖലാ സ്ഥാപനങ്ങൾ സംബന്ധിച്ച ഗവൺമെന്റ് നയങ്ങൾ 1991
The government of India has introduced certain reforms in the public sector in its new industrial policy 1991.
ഇന്ത്യൻ ഗവൺമെന്റ് അതിന്റെ പുതിയ വ്യാവസായിക നയം 1991 ൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ചില നവീകരണ നടപടികൾ കൊണ്ടുവന്നിട്ടുണ്ട്.

Main Elements of Government Policy 1991
ഗവൺമെന്റ് പോളിസി 1991 ലെ പ്രധാന ഘടകങ്ങൾ

  1. Reduction of the number of industries reserved for the public sector from 17 to 8 and then to 3
    പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള വ്യാവസായത്തിന്റെ എണ്ണം 17 ൽ നിന്ന് 8 ലേക്ക് പിന്നെ 3 ലേക്കും കുറയ്ക്കൽ.
  2. Disinvestment of shares of a select set of public sector enterprises.
    തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരികൾ മാറ്റിനിക്ഷേപിക്കുക.
  3. Policy regarding sick units to be the same as that for the private sector.
    നഷ്ടത്തിൽ ഓടുന്ന യൂണിറ്റുകളുടെ സംബന്ധിച്ച നയം സ്വകാര്യമേഖലയുടെ നയത്തിന് തുല്യമാണ്.
  4. Memorandum of Understanding
    ധാരണാപ്രതത്തിലൂടെ ശക്തിപെടുത്തുക.

Global enterprises or Multi National Corporations (MNCs)
ആഗോള സംരംഭങ്ങൾ (ബഹുരാഷ്ട്രകമ്പനികൾ)


Global enterprises are huge industrial organizations which extend their industrial and marketing operations through a network of their branches in several countries. They are characterized by their huge size, large number of products, advanced technology etc.
പല രാജ്യങ്ങളിലും ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുന്ന വൻകിട കമ്പനികളെയാണ് ആഗോള സംരംഭങ്ങൾ എന്ന് പറയുന്നത്. ഭീമസ്വരൂപം, ഉയർന്ന തോതിലുള്ള ഉത്പന്നങ്ങളുടെ എണ്ണം, ആധുനിക സാങ്കേതിക വിദ്യ തുടങ്ങിയവയാണ് ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ.

Features
പ്രത്യേകതകൾ
1. Huge capital resources
ഉയർന്ന മൂലധന നിക്ഷേപങ്ങൾ 
These enterprises are characterized by possessing huge financial resources and the ability to raise funds from different sources.
ഇത്തരം സ്ഥാപനങ്ങൾക്ക് ഉയർന്ന മൂലധന നിക്ഷേപം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഇത്തരം കമ്പനികൾക്ക് വിവിധ ഉറവിടങ്ങളിലൂടെ മുലധന സമാഹരണം സാധ്യമാണ്.

2. Foreign collaboration
വിദേശ സഹപ്രവർത്തനം
Global enterprises can collaborate with companies in public and private sector
ആഗോള സംരംഭങ്ങൾക്ക് പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായിട്ട് സഹപ്രവർത്തനത്തിൽ ഏർപ്പെടാൻ സാധിക്കാം.

3. Advanced technology
ആധുനിക സാങ്കേതിക വിദ്യ
These enterprises possess technological superiorities in their methods of production.
ഇത്തരം സ്ഥാപനങ്ങൾ ഉത്പാദന മേഖലയിൽ ഉയർന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ മുൻഗണയിൽ നിൽക്കുന്നു.

4. Product innovation
ഉല്പന്നത്തിലെ ആധുനിക വൽക്കരണം
They are continuously engaged in developing new products, better quality an superior design of existing product.
ഇത്തരം സ്ഥാപനങ്ങൾ നിരന്തരമായി പുതിയ ഉല്പന്നങ്ങൾ വികസിപ്പിക്കുന്നതിലും, അവയുടെ ഗുണനിലവാരം ഉയർത്തുന്നതിലും ഏർപ്പെട്ടിരിക്കുന്നു.

5. Marketing strategies
വിപണന തന്ത്രങ്ങൾ
The marketing strategies of global companies are far more effective than other companies.
ആഗോള സംരംഭങ്ങളുടെ വിപണന തന്തങ്ങൾ മറ്റു കമ്പനികളെക്കാൾ കൂടുതൽ ഫലപ്രദമാണ്.

6. Expansion of market territory
വിപണന സ്ഥല വിപുലീകരണം
Their operations and activities extend beyond the physical boundaries of their own country.
സ്വന്തം രാജ്യത്തിന്റെ അതിർത്തിക്കപ്പുറത്ത് ഇവയ്ക്ക് പ്രവർത്തിക്കുവാൻ സാധിക്കും

7. Centralised control
കേന്ദ്രീകൃത നിയന്ത്രണം
They have their head quarters in their home country and exercise control over all branches and subsidiaries.
ബഹുരാഷ്ടകമ്പനികളുടെ ആസ്ഥാനം സ്വദേശ ത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനംസ്വദേശി ഹൈഡ് ഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.

Joint venture
സംയുക്ത സംരംഭങ്ങൾ



When two or more firms join together for a common purpose and mutual benefit, it is known as join venture. The two firms may be private, government owned or a foreign company. Eg: Maruti Suzuki, Airtel etc.
രണ്ടോ അതിലധികമോ സ്വതന്ത്ര വ്യാപാര സ്ഥാപനങ്ങൾ ഒരുമിച്ച് ചേർന്ന് മൂലധനമിറക്കുകയും മാനുഷിക വിഭവങ്ങളും സാങ്കേതിക വിദ്യയും സംയോജിച്ച് പങ്കുവെച്ച് രൂപീകരിക്കുകയും ചെയ്യുന്ന പുതിയ സംരംഭങ്ങളെയാണ് സംയുക്ത സംരംഭങ്ങൾ എന്ന് പറയുന്നത്. ഈ രണ്ട് സ്ഥാപനങ്ങൾ സ്വകാര്യ ഉടമ സ്ഥതയിൽ ഉള്ളവയോ പൊതുമേഖലാ സ്ഥാപന ടങ്ങളോ വിദേശ കമ്പനികളോ ആവാം. ഉദാ : മാരുതി സുസുകി, എയർടെൽ മുതലായവ.

Benefits
നേട്ടങ്ങൾ
1. Increased resources and capacity
വർദ്ധിച്ച വിഭവങ്ങളും കഴിവും
Joining hands with another adds to existing resources and capacity enabling the joint venture company to gr ow and expand more quickly and efficiently
മറ്റൊരു കമ്പനിയുമായി ചേരുന്നതിനാൽ ഇത് നിലവിലുള്ള വിഭവങ്ങളുടെയും ശക്തിയുടെയും വർദ്ധനവ് ഉണ്ടാകുന്നു. ഇത് സംയുക്ത സംരംഭങ്ങളുടെ അതിവേഗ വളർച്ചയ്ക്ക് സഹായിക്കുന്നു.

2. Access to new markets and distribution networks
പുതിയ വിപണിയിലേക്കും വിതരണശൃംഖലയിലേക്കും പ്രവേശനം 
When a business enters into a joint venture with a partner from another country, it opens up a vast growing market and they can also take advantage of the established distribution channels. ഒരു ബിസിനസ്സ് സ്ഥാപനം മറ്റൊരു വിദേശ കമ്പനിയുമായി ചേർന്ന് സംയുക്ത സംരംഭത്തിലേർപ്പെടുമ്പോൾ, ഇത് പുതിയ വിപണിയിലേക്കും സ്ഥാപിതമായ വിതരണശൃംഖലയിലേക്കുമുള്ള  പ്രവേശനമാണ്.

3. Innovation
ആധുനികവൽക്കരണം
Foreign partner can come up within innovative products because of new ideas and technology.
ഉയർന്ന സാങ്കേതികവിദ്യ കാരണം വിദേശ പങ്കാളിക്ക് പുതിയ ഉല്പന്നങ്ങൾകൊണ്ടു വരാൻ സാധിക്കും.

4. low cost of production
കുറഞ്ഞ ഉല്പാദന ചെലവ്
There is low cost of production because of low cost of low material and labour, technically qualified workforce, management professionals etc.
ഏറ്റവും കുറഞ്ഞ ചെലവിൽ മൂലധനം, അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, മാനുഷിക വിഭവങ്ങൾ എന്നിവ സമാഹരിക്കാൻ കഴിയുന്നതിനാൽ ഉല്പാദന ചെലവ് കുറയ്ക്കാനാകും

5.Established brand name
സ്ഥാപിത ഉല്പന്ന നാമം
When two business enter into a joint venture one of the parties benefits from the goodwill of other’s.
രണ്ട് ബിസിനസ്സുകൾ ചേർന്ന് ഒരു സംയുക്ത സംരംഭം  രൂപീകരിക്കുമ്പോൾ ഇതിൽ ഒരു ബിസിനസ്സിന്റെ ഗുഡ്വിൽ നിന്ന് പ്രയോജനം നേടുന്നു


Types of Joint Ventures
ജോയിന്റ് വെഞ്ചറുകളുടെ തരങ്ങൾ


1. Contractual Joint Ventures (CJV) – In this case a new entity is not created. There is only an agreement to work together. The parties do not share ownership of the business but exercise some elements of control in the joint venture. Franchisee relationship is a typical example for contractual joint ventures.
കരാർ ജോയിന്റ് വെഞ്ച്വറുകൾ (സിജെവി) - ഈ സാഹചര്യത്തിൽ ഒരു പുതിയ എന്റിറ്റി സൃഷ്ടിക്കപ്പെടുന്നില്ല. ഒരുമിച്ച് പ്രവർത്തിക്കാൻ ഒരു കരാർ മാത്രമേയുള്ളൂ. കക്ഷികൾ‌ ബിസിനസിന്റെ ഉടമസ്ഥാവകാശം പങ്കിടുന്നില്ല, പക്ഷേ സംയുക്ത സംരംഭത്തിൽ‌ നിയന്ത്രണത്തിന്റെ ചില ഘടകങ്ങൾ‌ പ്രയോഗിക്കുന്നു. കരാർ സംയുക്ത സംരംഭങ്ങൾക്ക് ഒരു സാധാരണ ഉദാഹരണമാണ് ഫ്രാഞ്ചൈസി ബന്ധം.


2. Equity Based Joint Venture (EJV) – In this case a separate business entity is formed jointly owned by two or more parties based on an agreement. The ownership of this organization is shared by these parties.
ഇക്വിറ്റി ബേസ്ഡ് ജോയിന്റ് വെഞ്ച്വർ (ഇജെവി) - ഈ സാഹചര്യത്തിൽ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ രണ്ടോ അതിലധികമോ കക്ഷികളുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു പ്രത്യേക ബിസിനസ്സ് സ്ഥാപനം രൂപീകരിക്കുന്നു. ഈ ഓർഗനൈസേഷന്റെ ഉടമസ്ഥാവകാശം ഈ കക്ഷികൾ പങ്കിടുന്നു.

Public private partnership (PPP)
പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി)

A public private partnership means an enterprise which a project or service is financed and
operated through a partnership of Government and private enterprises. 

Power generation and distribution, water and sanitation, pipelines, hospitals, school buildings and
teaching facilities, stadiums, air traffic control, prisons, railways, roads, billing and other
information technology system, housing etc. are the major sectors in which PPP operates.


ഒരു പൊതു സ്വകാര്യ പങ്കാളിത്തം എന്നാൽ ഒരു പ്രോജക്റ്റ് അല്ലെങ്കിൽ സേവനത്തിന് ധനസഹായം നൽകുന്ന ഒരു എന്റർപ്രൈസ് എന്നാണ്
സർക്കാർ, സ്വകാര്യ സംരംഭങ്ങളുടെ പങ്കാളിത്തത്തിലൂടെ പ്രവർത്തിക്കുന്നു.

വൈദ്യുതി ഉൽപാദനവും വിതരണവും, ജലവും ശുചിത്വവും, പൈപ്പ്ലൈനുകൾ, ആശുപത്രികൾ, സ്കൂൾ കെട്ടിടങ്ങൾ എന്നിവയും
അദ്ധ്യാപന സൗകര്യങ്ങൾ, സ്റ്റേഡിയങ്ങൾ, എയർ ട്രാഫിക് നിയന്ത്രണം, ജയിലുകൾ, റെയിൽ‌വേ, റോഡുകൾ, ബില്ലിംഗ് തുടങ്ങിയവ
ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റം, ഹൌസിംഗ് തുടങ്ങിയവയാണ് പിപിപി പ്രവർത്തിക്കുന്ന പ്രധാന മേഖലകൾ.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ