കേരള സ്കൂൾ ശാസ്‍ത്രോത്സവ മാന്വൽ 2019
കേരള സ്കൂൾ ശാസ്‍ത്രോത്സവ മാന്വൽ പത്ത് വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്. 2019-20 വർഷം മുതലുള്ള മേളകൾ ഈ മാന്വൽ പ്രകാരമായിരിക്കും നടത്തപ്പെടുക. ഒട്ടേറെ പുതുമകളും മാറ്റങ്ങളുമായാണ് പുതിയ മാന്വലിന്റെ കടന്നുവരവ്.
മാന്വൽ (2015) Kerala School Sasthrolsavam - Manual, Guidelines and Result ഇവിടെയും
മാന്വൽ (2019) ഇവിടെയും
പുതിയ മാന്വൽ (2019)
Old
റഫറൻസ് ആവശ്യങ്ങൾക്കായി മാത്രം പഴയ മാന്വൽ (2009) ഇവിടെയും നല്കുന്നു.
പഴയതിൽ നിന്നുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച ചെയ്യാനായി ഈ കുറിപ്പ് പ്രയോജനപ്പെടുമെന്ന് കരുതുന്നു. പ്രധാനപ്പെട്ട മാറ്റങ്ങൾ ചുവടെ നല്കുന്നു:
- ശാസ്‍ത്രോത്സവം പൂർണമായും ഹരിത പെരുമാറ്റചട്ടത്തിനു വിധേയമായിരിക്കും.
- LP, UP വിഭാഗം മത്സരങ്ങൾ ഉപജില്ലാ തലത്തിൽ അവസാനിക്കും.
- ഉപജില്ലാ/ജില്ലാ തലത്തിൽ A ഗ്രേഡ് സഹിതം ഒന്നും രണ്ടും സ്ഥാനം നേടുന്ന HS, HSS വിഭാഗം വിദ്യാർത്ഥികൾക്ക് അടുത്ത ലെവലിൽ പങ്കെടുക്കാം.
- ഗ്രേഡ് കണക്കാക്കുന്ന സ്ലാബിലും മാറ്റമുണ്ട്.
80% - 100% : A Grade
70 - 79 : B
60 - 69 : C
60%ൽ താഴെയുള്ള സ്കോർ, ഗ്രേഡ് ചെയ്യുന്നതല്ല. - ശാസ്‍ത്രോത്സവത്തിൽ ഒരു ഇനത്തിൽ മാത്രമേ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാൻ അവസരമുള്ളു.
- ഇത് കൂടാതെ ഏതെങ്കിലും ക്വിസ് മത്സരത്തിലും പങ്കെടുക്കാം.
- സംസ്ഥാന മേളയിൽ കുട്ടികൾ അവരുടെ ഇനത്തേക്കുറിച്ച് ലഘു കുറിപ്പ് തയ്യാറാക്കി നൽകണം. ഫോട്ടോകളും ഉൾപ്പെടുത്താം.
- അദ്ധ്യാപകർക്കായി Teacher’s Project എന്ന പുതിയ മത്സര ഇനം കൂടി ഉൾപ്പെടുത്തി.
- അപ്പീൽ കമ്മറ്റിയ്ക്കായി പുതിയ അധ്യായവും അപ്പീൽ ഫീസിൽ വർദ്ധനവുമുണ്ട്.
- സ്കൂൾ തലത്തിൽ അപ്പീൽ ഫീസ് ഇല്ല.
- ഉപജില്ലാ തലത്തിൽ 500 രൂപ. (പഴയ ഫീസ് 250 രൂപ.)
- റവന്യൂജില്ലാ തലത്തിൽ 1500 രൂപ. (500 രൂപ.)
- സംസ്ഥാന തലത്തിൽ 2000 രൂപ. (1000 രൂപ.)
- 9,10,11,12 ക്ലാസ്സുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 20 രൂപ രജിസ്‍ട്രേഷൻ ഫീസ്.
- ചില മത്സരങ്ങൾ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതല്ല.
- മത്സര ഇനങ്ങളിൽ ചെറിയ പരിഷ്കാരങ്ങളുണ്ട്.
- ഗണിതശാസ്‍ത്രമേളയിൽ LP വിഭാഗത്തിൽ നമ്പർ ചാർട്ട് ഉൾപ്പെടുത്തി.
- UP വിഭാഗത്തിൽ ഗെയിം ഉൾപ്പെടുത്തി.
- Talent Search Examination പുതുതായി ഉൾപ്പെടുത്തി.
- സാമൂഹ്യശാസ്‍ത്രമേളയിൽ ക്വിസ് മത്സരത്തിൽ രണ്ട് കുട്ടികളുടെ ടീമിനു പകരം ഒരാൾ മാത്രം.
- പ്രവൃത്തിപരിചയമേളയിൽ LP, UP വിഭാഗങ്ങളിൽ മാറ്റമില്ല.
- HS, HSS വിഭാഗങ്ങളിൽ പച്ചക്കറി പഴവർഗ സംസ്കരണവും ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങളും ഒറ്റ ഇനമായി മാറ്റി.
- ഐ.ടി. മേളയിലെ എല്ലാ മത്സര ഇനങ്ങളും പുതിയതാണ്.
- HS, HSS വിഭാഗങ്ങളിൽ Scratch പ്രോഗ്രാമിംഗും ആനിമേഷനും ഉൾപ്പെടുത്തി.
- മൾട്ടി മീഡിയ പ്രസന്റേഷന്‍ ഇപ്പോൾ രചനയും അവതരണവും എന്ന് മാറ്റി; മലയാളം ടൈപ്പിംഗ് → മലയാളം ടൈപ്പിംഗ് & രൂപകല്പന.
- ഐ.ടി. പ്രോജക്ട് മത്സരം ഒഴിവാക്കി.
- എല്ലാ മേളകളും ഇനി “കേരള സ്കൂൾ ശാസ്‍ത്രോത്സവം” എന്ന പേരിൽ ഒരുമിച്ച്.
വിദ്യാർത്ഥികളിലെ ശാസ്‍ത്ര കഴിവുകളെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച്, കേരളത്തിന്റെ അഭിമാനമായ പ്രതിഭകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ശാസ്‍ത്രോത്സവത്തിന്റെ ലക്ഷ്യം.