Posts

Showing posts with the label SALARY

സ്പാർക്കിൽ Non Salary HR ബില്ലുകൾക്ക് Paperless സംവിധാനം

ജൂലൈ 2025 മുതൽ SPARK വഴി Non-Salary HR ബില്ലുകൾക്ക് Paperless സംവിധാനം 2025 ജൂലൈ മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റ് ബില്ലുകളും SPARK സിസ്റ്റത്തിലൂടെ പൂർണ്ണമായും കടലാസ് രഹിതമായി സമർപ്പിക്കേണ്ടതായി കേരള സർക്കാർ ഉത്തരവിട്ടിരിക്കുന്നു. G.O.(P) No. 44/2025/Fin (തീയതി: 09.04.2025) പ്രകാരം Non-Salary HR Claims ഉൾപ്പെടെ എല്ലാ ബില്ലുകളും SPARK വഴി PDF ആയി അപ്‌ലോഡ് ചെയ്ത് സമർപ്പിക്കേണ്ടതായിരിക്കും. ബില്ലുകളുടെ തരം: Salary Bills, Arrear & Allowance Bills: Salary Matters മെനുവിൽ നിന്ന് Non-Salary HR Claims: Accounts മെനുവിൽ നിന്ന് (TR 59(C) ഫോർമാറ്റിൽ) Non-Salary HR Claims ഇവയെ ഉൾപ്പെടും: GPF താത്കാലിക വായ്പ / NRA / ക്ലോഷർ TA / Transfer TA Medical Reimbursement LTC Terminal Surrender മരണപ്പെട്ട ജീവനക്കാരുടെ ശമ്പള/അറിയർ താത്കാലിക/ദിവസ വേതന ജീവനക്കാരുടെ ശമ്പളങ്ങൾ SPARK വഴി Supporting Documents അപ്‌ലോഡ് ചെയ്യുന്നത്: പുതിയ നടപടിക്രമം: SPARK ലോഗിൻ ചെയ്ത് PDF ഫോർമാറ്റിൽ ബില്ലുകളും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യണം. ട്രഷറിയിലേക്ക് കടലാസ് റിക്ക്വയർമെന്...

Adhaar Updation in SPARK Login

Image
SPARK വന്ന പുതിയ അപ്‍ഡേഷന്‍ പ്രകാരം DDO, Establishment (Clerk) & Individual ലോഗിനുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ Aadhaar Linked Mobile Number അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്‍ഷന്‍ ലഭിക്കും. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവ നല്‍കി ഈ മൊബൈല്‍ നമ്പരിലേക്ക് വരുന്ന OTP നല്‍കി അപ്‍ഡേറ്റ് ചെയ്താല്‍ മാത്രമേ ലോഗിന്‍ സാധിക്കൂ. ആയതിനാല്‍ Individual Login ഉള്‍പ്പെടെ എല്ലാ യൂസര്‍മാരും ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക ലോഗിന്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകത്തില്‍ ആധാര്‍ നമ്പര്‍ നല്‍കുക താഴെപ്പറയുന്ന ജാലകം ലഭിക്കും താഴെക്കാണുന്ന ജാലകത്തില്‍ OTP നല്‍കി അപ്‍ഡേറ്റ് ചെയ്യുക

PF Credit Card : പലിശ കണക്കാക്കുന്ന രീതിയും ആപ്പും

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പി.എഫ്. സംബന്ധിച്ച ചില കാര്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. വ്യക്തിപരമായ ചില പരീക്ഷണങ്ങളും നിഗമനങ്ങളുമാണ് ഈ കുറിപ്പിന് ആധാരം. വർഷംതോറും മുടങ്ങാതെ ലഭിക്കുന്ന പി.എഫ്. ക്രെഡിറ്റ് കാർഡ് കയ്യിൽ കിട്ടുമ്പോൾ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന പലിശ എങ്ങനെയാണ് കണക്കാക്കുന്നത്, ഏതു പലിശാ സമ്പ്രദായമാണ് അതിനടിസ്ഥാനം എന്നിങ്ങനെയുള്ള സംശയങ്ങൾ കുറച്ചുനാളായി ഉണ്ടായിരുന്നു. പി.എഫ്. സംബന്ധിച്ച പോർട്ടലുകളിലൊന്നിലും ഇവയെക്കുറിച്ച് പരാമർശങ്ങൾ ഇല്ല എന്നതും പ്രയാസകരമായി തോന്നി. ഒരു സ്‍പ്രെഡ് ഷീറ്റ് പ്രോഗ്രാമിന്റെ സഹായത്തോടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമോ എന്ന് ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു. ലാസ്റ്റ് ക്രെഡിറ്റ് കാർഡ് എടുത്ത് വെച്ച്, അതിലെ ഡാറ്റ (പലിശ ഒഴികെയുള്ള ഡാറ്റ) കമ്പ്യൂട്ടറിൽ ഇൻപുട്ട് ചെയ്തു. കൂട്ടുപലിശ കാണുന്നതിന്റെയും സാധാരണ പലിശ കാണുന്നതിന്റെയും വിവിധ രീതികൾ അതിൽ അനുയോജ്യമായ ഫോർമുലകൾ നൽകി പരീക്ഷിച്ചു. Trial and Error Method തന്നെ. ഒരു ഘട്ടത്തിൽ പ്രതീക്ഷിച്ച ലക്ഷ്യം കണ്ടു. ക്രെഡിറ്റ് കാർഡിലെ പലിശയും കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന പലിശയും ഒന്നുതന്നെ. തുടർന്ന...

BIMS - Help

ട്രഷറിയിൽ നിന്നും ചെക്കുകൾ, ബില്ലുകൾ പാസ്സായി വിവിധ കാരണങ്ങളാൽ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ , 30 ദിവസത്തിനുള്ളിൽ ബിംസിൽ/സാഖ്യയിൽ/സ്പാർക്കിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ്. അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്തിൽ യഥാസമയം കറക്ഷൻ നടത്തി പരിഹരിക്കാത്തത് മൂലം ഗുണഭോകതാവിന് വീണ്ടും തുക ലഭ്യമാക്കുന്നതിന് വളരെ കാലതാമസം നേരിടുന്നതും, പരാതികൾക്ക് ഇടനൽകുന്നതുമാണ്. ആയതിനാൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ ഡിഡിഒ മാരുടെ അറിവിലേക്കായി നൽകുന്നു. ട്രഷറിയിൽനിന്നും ബില്ലുകൾ ചെക്കുകൾ പാസ്സായതിന് ശേഷം ബിംസ് / സാഖ്യ / സ്പാർക്ക് പരിശോധിച്ച് എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്കും തുക ക്രെഡിറ്റ് ആയിട്ടുണ്ടെന്ന് ഡിഡിഒ ഉറപ്പ് വരുത്തേണ്ടതാണ് . ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് വരാതെ മടങ്ങിയിട്ടുണ്ടെങ്കിൽ, 30 ദിവസത്തിനുള്ളിൽ ബെനിഫിഷ്യറി അക്കൗണ്ട് കറക്ഷൻ നടത്തി പരിഹരിക്കേണ്ടതാണ് . അല്ലാത്തപക്ഷം തുക സോഴ്സ് ഹെഡിലേക്ക് / സോഴ്സ് അക്കൗണ്ടിലേക്ക് തിരികെ ക്രെഡിറ്റാവുന്നതാണ്. ഇത്തരത്ത...

Jeevan Raksha Padhathi(Revised GPAIS-Group Personal Accidental Insurance Scheme)

 Jeevan Raksha Scheme (Revised GPAIS)  ജീവൻ രക്ഷാ പദ്ധതിയുടെ പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് 31/03/2023-ന് മുൻപായി ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ '8011-00-105-89 ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി' എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്. ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് ട്രഷറിയിൽ ഒടുക്കാൻ കഴിയാത്ത ജീവനക്കാർ പ്രസ്തുത പ്രീമിയം തുക 8011-00-105-89 എന്ന ശീർഷകത്തിൽ നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ് ശൂന്യവേതനാവധിയിലുള്ളവർ,അന്യത്ര സേവനത്തിലുള്ളവർ,മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്ത ജീവനക്കാർ എന്നിവർ പ്രസ്തുത തുക നേരിട്ട് 31/03/2023-ന് മുൻപായി 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. GPAIS - ജീവൻ രക്ഷാ പദ്ധതി  പഴയത് ജനുവരി to മാർച്ച്‌ = (500/12) x 3 = 125 ഇതിൽ 500 അടച്ചു ബാക്കി 375 ഉണ്ട്. പുതിയത് ഏപ്രിൽ to ഡിസംബർ =(1000/12) x 9 = 750 ഇനി അടക്കാൻ ഉള്ളത് 750-375 = 375 375 രൂപ ഫെബ്രുവരി സാലറിയിൽ പിടിക്കണം ജീവൻ രക...

Online Leave Management System in SPARK

പുതിയ സർക്കുലർ(G.O(P) No. 119/2022/FIN dated 30-09-2022) പ്രകാരം ഒരു ജീവനക്കാരന് ഏത് തരത്തിലുള്ള അവധിയും ഓൺലൈനായി അപേക്ഷിക്കാം. PEN ഉള്ള എല്ലാ സ്ഥിരം ജീവനക്കാർക്കും അവരുടെ അവധി അപേക്ഷ സ്പാർക്കിലേക്ക് Individual Login ചെയ്തോ Spark On Mobile App മുഖേനയോ ബന്ധപ്പെട്ട അതോറിറ്റിക്ക് സമർപ്പിക്കാം. SPARK-ൽ ബന്ധപ്പെട്ട അതോറിറ്റി അവധി അംഗീകരിച്ചാൽ, ജീവനക്കാരന്റെ SPARK ഡാറ്റയിൽ അവധി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും. ലീവ് പ്രോസസ്സിംഗ് പ്രിവിലേജുള്ള ഉദ്യോഗസ്ഥർക്ക് ജീവനക്കാരുടെ അവധി പ്രോസസ്സ് ചെയ്യാനും അനുവദിക്കാനും കഴിയും Leave Types Available in Spark Earned Leave Commuted Leave Half Pay Leave Paternity Leave Maternity Leave Special Casual Leave Dies-Non  Casual Leave Restricted Holiday Disability Leave Hospital Leave Special Disability Leave upto 4 month Hysterectomy Leave Miscarriage Leave Special Disability Leave more than 4 month Child Adoption Leave Leave Not Due with Medical Certificate Leave Not Due without Medical Certificate Additional Leave as per rule 60(c) Latest Circular ഓൺലൈൻ ലീവ് ...

SLI, GIS Policy & Passbook DUPLICATE

SLI, GIS Policy & Passbook DUPLICATE CLARIFICATION ജില്ലാ ഇൻഷ്വറൻസ് ഓഫീസുകളിൽ നിന്നും ഓഫീസ് വിലാസങ്ങളിലേയ്ക്ക് സാധാരണ തപാലിൽ അയച്ചിട്ടുള്ള സംസ്ഥാന ലൈഫ് ഇൻഷ്വറൻസ് പോളിസി രേഖകൾ ലഭിച്ചിട്ടില്ല എന്ന പരാതി പോളിസിയുടമകളിൽ നിന്നും ലഭിക്കുകയും തങ്ങൾ കൈപ്പറ്റാത്ത രേഖകൾക്കായി ഡ്യൂപ്ലിക്കേറ്റ് പോളിസി അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളും സാമ്പത്തികചെലവുകളും ബാധകമാക്കുന്നത് സംബന്ധിച്ച് തടസവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പോളിസി ഉടമയുടെയും ഡെസ്പാച്ച് കം സ്റ്റാംപ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഓഫീസ് മേധാവിയുടെയും സത്യവാങ്മൂലങ്ങളുടെ അടിസ്ഥാനത്തിൽ മുദ്രപത്രവും ഫീസും ഒഴിവാക്കി പോളിസിയുടെ പകർപ്പ് അനുവദിക്കുവാൻ അസിസ്റ്റന്റ് ഡയറക്ടർ /ജില്ലാ ഇൻഷ്വറൻസ് ആഫീസർമാർക്ക് ചുവടെ പറയുന്ന വ്യവസ്ഥകൾക്ക് അനുസരിച്ച് അനുമതി നല്കുന്നു.  സംസ്ഥാന ലൈഫ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം നേടിയിട്ടുള്ള പോളിസി ഉടമകൾക്ക് നോമിനേഷൻ മാറ്റന്നതിനായി ചില ജില്ലാ ഇൻഷ്വറൻസ് ഓഫീസുകളിൽ നിലവിൽ ഫീസ് ഈടാക്കി വരുന്നുണ്ട്. സർവീസ് ചട്ടങ്ങളുടെ ഭാഗമായും സർക്കാർ കാലാകാലങ്ങളിലായി നല്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലും നിർബന്ധിതമായി അ...

Festival Advance/Allowance And Bonus Processing in Spark

Image
 സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2021 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ നല്‍കിയിരിക്കുന്നു .  സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2021-22-ലെ ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു  GO(P) No.115/2021Fin Date 13-08-2021 സംസ്ഥാന സർക്കാൻ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജന്റ് എംപ്ലോയീസ്, എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2021-ലെ ഓണം അഡ്വാൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു  . GO(P) No .116/2021 Fin Date 13-08-2021 Implementation of paper less Monthly Salary system- Extension of facility to Education Department G.O. (P) No. 98/2021 Dtd 14-07-2021 e-submission-of-paperless-salary-bills Video Tutorial Onam Advance Bill- Proceedings Format   ബോണസ് ബില്‍ തയ്യാറാക്കുന്നത് ...

ജി.പി.എഫ് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്സ്മെൻറ് പ്രസിദ്ധീകരിച്ചു

 സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ഓൾ ഇന്ത്യാ സർവീസ് ഓഫീസർമാരുടെയും 2020-21 വർഷത്തെ ജി.പി.എഫ് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്സ്മെൻറ് https://ksemp.agker.cag.gov.in ൽ പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ പിൻ നമ്പർ ഉപയോഗിച്ച് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യാം. സംശയദൂരീകരണത്തിന് 0471 2776698 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് ഡെപ്യൂട്ടി അക്കൗണ്ട്സ് ജനറൽ (ഫണ്ട്സ്) അറിയിച്ചു. നിലവില്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ രജിസ്റ്റര്‍ ചെയ്യേണ്ട വിധം മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു . Login ചെയ്‍ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ GPF Annual Statement എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Year എന്നതിന് നേരെ വര്‍ഷം തിരഞ്ഞെടുത്ത് Go ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റേറ്റ്‍മെന്റ് ലഭിക്കും Click Here for GPF Credit Card

Kerala Pay Fixation Consultant Ver 3.26 (Updated on 14/03/2021)

Image
പേ ഫിക്സേഷൻ കൺസൾട്ടൻറിൻറെ പുതിയ വേർഷനിൽ  ജനുവരി 2019 മുതലുള്ള ഡി എ അരിയറും പേ റിവിഷൻ അരിയറും പ്രത്യേകമായി ബിൽ ഓട്ടോമാറ്റിക് ആയി ജനറേറ്റ് ചെയ്യാനും എക്സൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യാനും പി.ഡി.എഫ് ആയി സേവ് ചെയ്യാനുമുള്ള ഓപ്ഷൻ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ വേർഷനിൽ ഡാറ്റാ ഇംപോർട്ടിംഗ് ഫംങ്ഷൻ കൂടി ലഭ്യമാക്കിയിട്ടുണ്ട്.  കേരള സർക്കാർ ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്കരണം 10/02/2021 തിയ്യതിയിലെ GO(P) No.27/2021/Fin നമ്പർ  പ്രകാരം ഉത്തരവായിട്ടുണ്ട്. 01/07/2019 മുതലുള്ള പുതുക്കിയ ശമ്പളവും തുടർന്നു വരുന്ന ഇൻക്രിമെൻറ്, പ്രൊമോഷൻ / ഹയർ ഗ്രേഡ് എന്നിവ പരിഷ്കരിച്ച് ഫിക്സേഷൻ സ്റ്റേറ്റ്മെൻറും അണ്ടർടേക്കിംഗും അരിയർ ബില്ലും പ്രിൻറ് ചെയ്തെടുക്കുന്നതിനും അരിയർ ബിൽ എക്സൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യുന്നതിനും സഹായകമായ എക്സൽ യൂട്ടിലിറ്റിയാണ് പേ ഫിക്സേഷൻ കൺസൾട്ടൻറ്.  സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷനാണെങ്കിലും ശമ്പള സ്കെയിൽ അപ്ഗ്രേഡ്, പേഴ്സണൽ പേ, സ്പെഷൽ പേ, സ്റ്റാഗ്നേഷൻ ഇൻക്രിമെൻറ് തുടങ്ങിയവയുള്ളവർക്ക് ഉത്തരവിൽ കൊടുത്ത ടേബിളിൽ വ്യത്യാസ...

How to Update 11th Pay Revision on Spark

Image
ജീവനക്കാരുടെ പതിനൊന്നാമത്  ശമ്പളപരിഷ്‌കരണം സ്പാർക്കിൽ നൽകാനുള്ള മൊഡ്യൂൾ  അപ്‌ഡേഷനായി  . പതിനൊന്നാമത് ശമ്പളപരിഷ്‌കരണം സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപായി 01/ 07/ 2019 മുതലുള്ള സർവീസ് ഹിസ്റ്ററി കറക്റ്റ് ആണോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.അതിനുശേഷം മാത്രം  അപ്ഡേറ്റ് ചെയ്യുക ,തെറ്റ് വരുകയാണെകിൽ ക്യാൻസൽ നൽകി വീണ്ടും അപ്ഡേറ്റ് ചെയ്യാവുന്നതുമാണ്. How to Update  11th Pay Revision Pay Fixation on Spark Salary Matters- Pay Fixation –-11th Pay Revision- Pay Fixation – 11th Pay Revision ക്ലിക്ക് ചെയുക അതിൽ Department–Select–Office,DDO Code,Bill Type എന്നിവ സെലക്ട് നൽകാം അപ്പോൾ തൊട്ടു താഴെ സെലക്ട് ചെയ്ത   ബിൽ ടൈപ്പിൽ ഉള്ള ജീവനക്കാരുടെ നെയിം ലിസ്റ്റ് ചെയ്യുന്നതാണ് .സൈഡിൽ ആയി സെലക്ട് എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയുക. വലതു വശത്തു  Present Salary details,Old Service history details,New Service history details എന്നിവ കാണാൻ കഴിയുന്നതാണ്.എല്ലാം ശരിയാണ് എന്ന്  ഉറപ്പു വരുത്തണം സർവീസ്  ബുക്ക്  വച്ച് വേണം അപ്‌ഡേഷൻ നടത്തേണ്ടത് ശേഷം താഴെ ആയി കാണ...

How to Process DA Arrear and Merging with Salary

 GO(P)No.25/2021/FinDt08-02-2021,GO(P)No.27/2021/FinDt.10/02/2021എന്ന ഉത്തരവുകൾ പ്രകാരം 01/ 01/ 2019 മുതൽ ,23 % വും ,01/ 07/ 2019 മുതൽ 28 % വും,01/01/ 2020 മുതൽ 32 % വും,01/ 07/ 2020 മുതൽ 36 % ഡി എ യും അനുവദിച്ചു ഉത്തരവായിരുന്നു. ഈ ഉത്തരവുകൾ പ്രകാരം DA Arrear പ്രോസസ്സ് ചെയ്തു സാലറിയിൽ മെർജ് ചെയ്തു PF ലേക്ക് ചേർക്കണം  സ്പാർക്കിൽ എങ്ങനെ ഇതു ചെയ്‌യാം.. How to Process DA Arrear Salary Matters → Processing → Arrear → DA → DA Arrear. ക്ലിക്ക് ചെയുക ഇവിടെ DDO code, Bill type എന്നിവ സെലക്ട് ചെയുക ഇവിടെ GO(PNo.27/2021/Fin 10/2/2021 എന്ന ഉത്തരവിന്‍റെ  വലത് വശത്തുള്ള ചെക്ക് ബോക്സിൽ  ക്ലിക് ചെയുക .അപ്പോൾ താഴെ ഓട്ടോമാറ്റിക്ക് ആയി ബാക്കി മൂന്ന് ഓർഡറുകളും സെലക്ട് ആകും . Order No.                      Order Date  DA%      PR DA%        GO(P)No.27/2021/Fin    10/02/2021    7           36 GO(P)No.27/2021/Fin    10/02/2021  ...

ശമ്പളം തിട്ടപ്പെടുത്താന്‍ സഹായിക്കുന്ന Excel programme

Image
പതിനൊന്നാം പേ റിവിഷൻ കമ്മീഷൻ ശുപാർശ പ്രകാരം ഉള്ള പേ റിവിഷൻ ഫിക്സേഷൻ കം അരിയർ കാൽക്കുലേഷൻ സോഫ്റ്റ്‌വെയർ  തയ്യാറായിട്ടുണ്ട്. പുതിയ ബേസിക് പേ, അരിയർ എന്നിവ അറിയാം  PREPARED BY  Gigi Varughese

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; കുറഞ്ഞ ശമ്പളം 23,000 രൂപ, 2019 ജൂലായ് മുതല്‍ പ്രാബല്യം

Image
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ കുറഞ്ഞത് 4,650 രൂപയുടെ വർധന ഉറപ്പാക്കിയും വീട്ടുവാടക അലവൻസ് അടിസ്ഥാന ശമ്പളത്തിന്റെ 10 % വരെ നൽകാൻ നിർദേശിച്ചും 11–ാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നൽകി. നിലവിലെ ശമ്പളത്തിൽനിന്നു ശരാശരി 10 % ആണു വർധന. എല്ലാ അലവൻസുകളിലും 10 % വർധന നിർദേശിച്ചു. കുറഞ്ഞ അടിസ്ഥാന ശമ്പളം 16,500 രൂപയിൽനിന്ന് 23,000 രൂപയാക്കി; കൂടിയത് 1,20,000 രൂപയിൽനിന്ന് 1,66,800 രൂപയാകും. കുറഞ്ഞ ഇൻക്രിമെന്റ് 700 രൂപ; കൂടിയത് 3400 രൂപ. 2019 ജൂലൈ 1 മുതലാണു പ്രാബല്യം. വർധിപ്പിച്ച ശമ്പളം ഏപ്രിൽ മുതൽ വിതരണം ചെയ്യും.  2024 ൽ പ്രാബല്യത്തിലാകേണ്ട അടുത്ത ശമ്പളപരിഷ്കരണം 2026 ജനുവരിയിലെ കേന്ദ്ര ശമ്പള പരിഷ്കരണത്തിനു ശേഷം മതിയെന്നു നിർദേശമുണ്ട്. ജീവനക്കാരുടെ വിരമിക്കൽ ഒരു വർഷം നീട്ടിവച്ചു ചെലവു ചുരുക്കാമെന്നും റിപ്പോർട്ടിലുണ്ട്. ചെയർമാൻ കെ. മോഹൻദാസും അംഗങ്ങളായ പ്രഫ. എം.കെ. സുകുമാരൻ നായർ, അശോക് മാമ്മൻ ചെറിയാൻ എന്നിവരും ചേർന്നു റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി. കഴിഞ്ഞ തവണത്തെ 12 % വർധന ഇത്തവണ 10 ശതമാനത്തിൽ ഒതുക്കേണ്ടി വന്നതു സാമ്പത്തിക ഞെരുക്കം കാരണമാണെന്നു ചെയർമാൻ വ്യക്തമാക്കി. ആവശ്യമായ ഭേദഗതികള...

GPAIS Deduction -നവംബര്‍ മാസത്തെ ശമ്പളത്തില്‍

ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി(GPAIS) സ.ഉ.(അച്ചടി)150/2020/ധന തീയതി. 05/11/2020 ഉത്തരവ്പ്രകാരം 31/12/2021 വരെ ദീർഘിപ്പിച്ചും വിവിധവിഭാഗം ജീവനക്കാർക്ക് ചുവടെ ചേർക്കുംപ്രകാരം വാർഷികപ്രീമിയം നിശ്ചയിച്ചും ഉത്തരവായിരിക്കുന്നു. 2021 വര്‍ഷത്തേയ്ക്കുളള പ്രീമിയം 2020 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് കിഴിവ് നടത്തി 2020 ഡിസംബര്‍ 31 നകം 8658-102-88-Suspense Account GPAI Fund എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കേണ്ടതാണ്.ഇതുമായി ബന്ധപ്പെട്ട ധനകാര്യവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ  ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതും ജി.എസ്.ടി ബാധകമായതുമായ ജീവനക്കാര്‍ക്ക് 18 % നിരക്കില്‍ ജി.എസ്.ടി കൂടി ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തി പ്രീമിയം മാത്രം മേല്‍പ്പറഞ്ഞ ശീര്‍ഷകത്തില്‍ ഒടുക്കേണ്ടതും ജി.എസ്.ടി സ്ഥാപന മേധാവി നേരിട്ട് ഒടുക്കേണ്ടതുമാണ്. GPAIS Deduction സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തുന്ന വിധം ചുവടെ വിശദീകരിച്ചിരിക്കുന്നു SPARKല്‍ 2020 നവംബര്‍ മാസ ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റന്‍ ഇന്‍ഷ്വറന്‍സ് നടത്തണമെന്ന് 05/11/2020ലെ ഉത്തരവ് നം...

NEW Portal FOR online module for reconciliation of accounts

Government of Kerala vide G.O. dated 05.08.2020 have introduced online module for reconciliation of accounts and required to submit reconciliation certificate digitally to Accountant General by all CCOs. This system will be implemented fully with effect from 01/10/2020 accounts.  A parallel run for reconciliation of 8/2020 and 9/2020 accounts both in the present mode and online mode is conducted to familiarize with the new system. Data for 08/2020 accounts have been uploaded in the website of Accountant General.  September 2020 accounts will be uploaded in the first week of November 2020 and October 2020 accounts in the first week of December 2020.  A user tutorial in this regard is hosted in the website of Accountant General. Hence CCOs and DDOS may go through the steps mentioned in the user tutorial so as to familiarize with the new system. Reconciliation of Accounts -Portal Link Reconciliation Report Login and User Directions

Festival Advance/Allowance And Bonus Processing in Spark

Image
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2020 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവായി കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ നല്‍കിയിരിക്കുന്നു .  സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം   ബോണസ് ബില്‍ തയ്യാറാക്കുന്നത് സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation എടുത്ത് DDO code, Bill type എന്നിവ സെലക്ട്‌ ചെയ്ത് select emplyoees എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ബോണസ് ലഭിക്കുന്ന Employeeയെ കാണാന്‍ കഴിയും .Employeeയുടെ പേരിന് നേരെയുള്ള ചെക്ക്‌ ബോക്സില്‍ ടിക്ക് നല്‍കി  തുടര്‍ന്ന് സബ്മിറ്റ് നല്‍കാം.Salary Matters- Processing- Bonus എന്ന മെനുവില്‍ തന്നെ Cancel Bonus  Bonus Bill , Acquittance  എന്നി ഓപ്ഷനുകള്‍  ഉപയോഗിച്ച്  ബോണസ് ബില്‍ ത...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ ഫയലിംഗ് എളുപ്പത്തിൽ നടത്താനുള്ള മാർഗ്ഗങ്ങള്‍ ചുവടെ.

Image
2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. നവംബർ -30 ആണ് പുതുക്കിയ തീയതി.                                  ഈ ഫയലിംഗ് എളുപ്പത്തിൽ നടത്താനുള്ള മാർഗ്ഗങ്ങള്‍ ചുവടെ. സ്റ്റെപ്പ് 1 ആദ്യമായി ഇൻകംടാക്സ് റിട്ടേൺ സമ‍‍ർപ്പിക്കുന്നവർ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ഇ-ഫയലിംഗ് വെബ്സൈറ്റായ  h ttps://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെണ്ടങ്കില്‍ Login Here അല്ലെങ്കില്‍ e-File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിൻഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ്വേ‍ർഡ്, ജനന തീയതി എന്നിവ നല്‍കി ലോഗ് ഇൻ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. യൂസര്‍ ഐഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാൻ കാ‍ർഡ് ഇല്ലാത്തവർക്ക് ഇ - ഫയലിംഗ് സാധ്യമല്ല. നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാം. സ്റ്റെപ്പ് 2 നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെ...

How to Find - Pension, Gratuity, Commutation, Family Pension

പെൻഷൻ, ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ, ഫാമിലി പെൻഷൻ എങ്ങനെ കണ്ടുപിടിക്കാം? I. യോഗ്യസേവനകാലം ആകെ സർവീസ് = സർവീസിൽ നിന്നു വിരമിച്ച തീയതി- സർവീസിൽ പ്രവേശിച്ച തീയതി. യോഗ്യസേവനകാലം= ആകെ സർവീസ്- അയോഗ്യസർവീസുകൾ +കൂട്ടിച്ചേർക്കേണ്ട സർവീസുകൾ കുറഞ്ഞത് പത്തുവർഷത്തെ യോഗ്യ സർവീസെങ്കിലും ഉണ്ടെങ്കി ലേ KSR Vol.II Part III പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയുള്ളൂ. പെൻഷൻ നിർണയിക്കുന്നതിനു പരമാവധി 30 വർഷമേ പരിഗണിക്കൂ. II. ശരാശരി വേതനം (Average Emoluments -AE ) ഒരു ജീവനക്കാരന്‍റെ സേവന കാലഘട്ടത്തിലെ ഏറ്റവും അവസാനത്തെ പത്തുമാസത്തെ അടിസ്ഥാനശന്പളത്തിന്‍റെ ശരാശരി. ക്ഷാമബത്തയോ(DA) മറ്റു അലവൻസുകളോ ഉൾപ്പെടുത്തുവാൻ പാടില്ല. III. പെൻഷൻ തുക കണ്ടുപിടിക്കുന്ന വിധം- Rule 64(B) പെൻഷൻ= ശരാശരി വേതനം x യോഗ്യസേവനകാലം 2 x 30 (29 വര്‍ഷവും ഒരു ദിവസവും ഉണ്ടെങ്കിലും 30 ആയി കണക്കാക്കും) ഉദാ: 1. ശരാശരി വേതനം = 40,500, യോഗ്യസർവീസ്= 30 വർഷം. പെൻഷൻ തുക = 40,500 x 30 = 20,250രൂപ 2 x 30 2. ശരാശരി വേതനം = 34,500, യോഗ്യസർവീസ് = 26 വർഷം. പെൻഷൻ തുക = 34,500 x26 =14,950രൂപ 2 x 30 3. ശരാശരി വേതനം= 30...

INDIVIDUAL LOGIN TO ALL EMPLOYEES IN SPARK

Image
As per the Circular No 20/2019/Fin dated 08/03/2019, SPARK PMU has enabled login facility for all employees in Spark to view their e-Service Book and pay and allowance details in SPARK. All regular employees are informed that those who don't have any user credentials in SPARK can register online by themselves to get individual login in SPARK. The individual login facility is available at the login page of Spark. For new registration, a individual can visit the login page of SPARK through the link www.spark.gov.in/webspark by using any browser. Downloads Individual Login to all Employees in SPARK -Help File