MOBILE PHOTOGRAPHY CONTEST Result

 


സ്നേഹമുള്ള അധ്യാപകരെ 

എൻഎസ്എസ് വളണ്ടിയേഴ്‌സ് ,
PO മാരെ 

അഖില കേരള മൊബൈൽഫോട്ടോഗ്രാഫി മത്സരത്തിൽ 207 കുട്ടികൾ പങ്കെടുത്തു പങ്കെടുത്ത കുട്ടികൾക്കും അവരെ  പ്രോത്സാഹിപ്പിച്ച അധ്യാപകർക്കും നന്ദി.

ആയിരത്തിലധികം ഫോട്ടോകളാണ് എൻട്രിയായി ലഭിച്ചത്. സമ്മാനാർഹരെ കണ്ടെത്തുക ഏറെ ശ്രമകരമായിരുന്നു.  ജഡ്ജിംഗ് പാനൽ തെരഞ്ഞെടുപ്പ് നടത്തിയ ശേഷം നേരിട്ട് വിളിച്ചു ഇന്റർവ്യൂ നടത്തി ഫോട്ടോയുടെ ആധികാരികത ഉറപ്പുവരുത്തി ആണ് വിജയികളെ കണ്ടെത്തിയത്.  
ഫോട്ടോയുടെ ലൊക്കേഷൻ, ക്യാമറയുടെ വിശദാംശങ്ങൾ, ഫോട്ടോ എടുത്ത സമയം, സോഫ്റ്റ്‌വെയറുകളുടെ സഹായം തുടങ്ങിയവയാണ് തെരഞ്ഞെടുത്ത ഫോട്ടോഗ്രാഫർമാരോട് ചോദിച്ചത്. 

അതിൽ തൃപ്തികരമായ ഉത്തരം തന്ന വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്ത വിജയികളെ നിങ്ങളുടെ മുമ്പിൽ അഭിമാനപുരസരം അവതരിപ്പിക്കുന്നു

1. JOEL WILSON
VSMM GVHSS
 OLLUR
THRISSUR

2. DANIE V PAULOSE
GVHSS 
PULINGOME
KANNUR

3. VIGNESH TP
GMBVHSE
IRINJALAKUDA 
THRISSUR

ജഡ്ജിംഗ് നിർവഹിച്ച  NikonIndia  ഫോട്ടോഗ്രാഫർ മാരോടും, പ്രത്യേകിച്ച് നിക്കോൺ പ്രൊഫഷണൽ സർവീസ് ഓഫീസർ അരുൺ പിജി യോടും ഉള്ള നന്ദി രേഖപ്പെടുത്തുന്നു.

മത്സരത്തിൽ പങ്കെടുത്ത പലരും നിബന്ധനകൾ പാലിക്കാത്തതു അച്ചടക്കമുള്ള  എൻഎസ്എസ് വളണ്ടിയേഴ്‌സിനു യോജിച്ചതല്ല എന്ന് നമ്മുടെ മക്കളെ ഓര്മപ്പെടുത്തണം. പലപ്രാവശ്യം സമ്മാനാർഹരെ മാറ്റേണ്ടി വന്നിട്ടുണ്ട്.

എല്ലാഫോട്ടോകളും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തു നിങ്ങളെ കാണിക്കണമെന്നാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുവാൻ കൂടുതൽ സമയം ആവശ്യമായതിനാൽ ആ ശ്രമം ഉപേക്ഷിക്കുന്നു.

നന്ദി.
മനസ്സ് നന്നാവട്ടെ.

1 comment

  1. Preetha M Nair
    Preetha M Nair
    Congrats winners