ജില്ലാ ശാസ്ത്രോത്സവം തൃശ്ശൂർ മേഖല വെക്കേഷണൽ എക്സ്പോയും സമാപിക്കുകയാണ്.
VHSE മേഖലയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന, അധ്യാപകർക്ക് ഒരുപാട് ആനുകൂല്യങ്ങൾ നേടിക്കൊടുത്ത, പൊതു സ്വീകാര്യതയുള്ള NVLA ശാസ്ത്രമേളയിൽ ഒരേസമയം രണ്ട് കമ്മിറ്റികളാണ് ഏറ്റെടുത്ത് പൂർണമായും വിജയിപ്പിച്ചത്.
VHSE യുടെ ഉന്നമനത്തിനും സാമൂഹിക അംഗീകാരത്തിനുമായി മേളകൾ വിനിയോഗിക്കാനുള്ള ആഹ്വാനം ആയിട്ടാണ് ഞാൻ നിങ്ങളുടെ മുമ്പിൽ നേരത്തെ വന്നത്.
ഇന്ന് നിറഞ്ഞ സംതൃപ്തി എന്റെ ഉള്ളിൽ ഉണ്ട്. രാഷ്ട്രീയ പിന്തുണയുള്ള മുഖ്യധാര സംഘടനകളേക്കാൾ NVLA ഏറ്റെടുത്തു നിർവഹിച്ച തൃശ്ശൂർ ജില്ലയിൽ നടന്നിട്ടുള്ള ഉപജില്ല, ജില്ല, സംസ്ഥാന, അന്തർ സംസ്ഥാന (അഞ്ച് സംസ്ഥാനങ്ങൾ പങ്കെടുത്ത) സതേൺ ഇന്ത്യ സയൻസ് ഫെയർ അടക്കമുള്ള എല്ലാ അവസരങ്ങളിലും NVLA യുടെ നിറസാന്നിധ്യവും വിജയങ്ങളും ആർക്കും അവഗണിക്കാനാകാത്തതാണ്. വർഷങ്ങളായിട്ടുള്ള ആ ചരിത്രം ഇന്നു വീണ്ടും ആവർത്തിക്കപ്പെട്ടു.
ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഒരാളെന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും എനിക്ക് തരുന്ന പിന്തുണയെ എത്ര പ്രകീർത്തിച്ചാലും അധികമാവില്ലെന്ന് അറിയാം. സംഘടന പ്രവർത്തനം ആവശ്യമില്ലെന്നും അതൊരു ഒഴിവുസമയ വിനോദമാണെന്ന് കരുതുന്നവരുടെയും ഇടയിൽ ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ടുതന്നെ VHSE വിഭാഗത്തെ മുഖ്യധാരയിലേക്കും പൊതുജനമധ്യത്തിലേക്കും അനുനിമിഷം ഉയർത്താനുള്ള നമ്മുടെ ശ്രമങ്ങൾ തുടരുക തന്നെ ചെയ്യും. ഉപജില്ല, ജില്ല, സംസ്ഥാന അന്തർ സംസ്ഥാന മേളകളിൽ ഒരുപാട് തവണ വിവിധ കമ്മിറ്റികളുടെ ഉത്തരവാദിത്വങ്ങൾ NVLA എന്നെ ഭരമേല്പിച്ചിട്ടുണ്ട്. ഓരോ അവസരവും മറ്റു സംഘടനകളുടെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെട്ട് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ നിങ്ങളുടെ പിന്തുണ എനിക്ക് ഉണ്ടായിരുന്നു. നിങ്ങൾ തന്ന പിന്തുണ എനിക്കല്ല നമ്മുടെ സംഘടനയ്ക്ക് ആണെന്ന് തിരിച്ചറിയാനുള്ള വിവേകം എനിക്കുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ സംഘടനയ്ക്ക് വേണ്ടി ഞാൻ നിങ്ങളോട് ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു
*വൊക്കേഷനൽ എക്സ്പോ 2023*
മികച്ച വെളിച്ച ശബ്ദ സംവിധാനങ്ങളാണ് നമ്മൾ ഒരുക്കിയത്. നിങ്ങളെല്ലാം അതിനു സാക്ഷികളാണ്. അധികാരികൾ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നു. മികച്ച വിവിധതരം പരിപാടികൾ മുഴുവൻ സമയവും വേദിയെ മാത്രമല്ല എക്സ്പോയെയും ആകർഷകമാക്കി. കരിക്കുലമായി ബന്ധപ്പെട്ട ഫാഷൻ ഷോ, ഗ്രൂപ്പ് ഡാൻസുകൾ, സിംഗിൾ ഡ്യൂവൽ ഡാൻസുകൾ, ഗാനമാല, സംഘ നൃത്തങ്ങൾ, ഗാനമേള, ലഘു നാടകങ്ങൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും, പ്രിൻസിപ്പൽമാരുടെയും, ഓഫീസ് അധികാരികളുടെയും, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വോക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ പല വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ഒക്കെ സാന്നിധ്യം കൊണ്ടും, കലാപരിപാടികൾ കൊണ്ടും, നിർദ്ദേശങ്ങൾ കൊണ്ടും നമ്മുടെവേദി മുഴുവൻ സമയവും സജീവമായിരുന്നു.
പലരംഗത്തും മാസ്മരികമായ പ്രകടനങ്ങൾകൊണ്ട് സവിശേഷമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള വിവിധ വ്യക്തിത്വങ്ങൾ നമ്മുടെ വേദിയെ ധന്യമാക്കിയിട്ടുണ്ട്.തൃശ്ശൂരിന്റെയും ഇരിങ്ങാലക്കുടയും സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ മികച്ച വ്യക്തിത്വങ്ങൾ നമ്മുടെ വേദിയെ അവരുടെ ആത്മപ്രകാശനത്തിനായി മികച്ച രീതിയിൽ ഉപയോഗിച്ചത് നമുക്ക് അഭിമാനിക്കാവുന്ന നേട്ടമായി ഞാൻ കരുതുന്നു. വേദിയെ അത്തരം ഒരു തരംഗമാക്കാൻ മുഴുവൻ സമയവും എന്നേക്കാൾ കഠിനമായി പ്രയത്നിച്ച ജില്ലാ സെക്രട്ടറി നവീൻ കുമാറിനോടുള്ള നന്ദിയും കടപ്പാടും ഒരിക്കലും വാക്കുകളിൽ ഒതുങ്ങുകയില്ല. നമിക്കുന്നു.
*പബ്ലിസിറ്റി കമ്മിറ്റി*
മുൻ സംസ്ഥാന ഭാരവാഹിയായിരുന്ന ജോൺസൺ മാഷേയാണ് ഈ ഉദ്യമം ഞാൻ ഏൽപ്പിച്ചിരുന്നത്. ഇരിഞ്ഞാലക്കുട ഉപജില്ല ശാസ്ത്രമേളയുടെ പബ്ലിസിറ്റി കമ്മിറ്റിയും, ഇരിഞ്ഞാലക്കുട ഉപജില്ല കലോത്സവത്തിന്റെ ഗ്രീൻ പ്രോട്ടോക്കാളും, തൃശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണൻ എക്സ്പോയുടെയും പബ്ലിസിറ്റി കമ്മിറ്റിയും ജോൺസൺ മാഷെ ഏൽപ്പിക്കാൻ രണ്ട് പ്രധാനപ്പെട്ട കാരണങ്ങളുണ്ട്. ഒന്ന് എനിക്ക് അദ്ദേഹത്തിലുള്ള വിശ്വാസം. രണ്ട് അദ്ദേഹത്തിന്റെ പ്രവർത്തന മികവും, ഈ വർഷം റിട്ടയർ ചെയ്യുന്നു എന്നുള്ള എന്റെ ഒരു സങ്കടവും. ലീവിലായിട്ടുപോലും ഈ മൂന്നു കമ്മിറ്റികളെയും മികച്ച രീതിയിൽ സംഘടനയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അദ്ദേഹം മുന്നോട്ടു നയിച്ചു. ജോൺസൺ മാഷിന് ഞാൻ നന്ദി പറയുന്നത് അനുചിതമാകും
അന്തർ സംസ്ഥാന സൗത്ത് ഇന്ത്യ സയൻസ് ഫെയർ തൃശ്ശൂരിൽ നടന്ന അവസരത്തിൽ NVLA ജില്ലാ സെക്രട്ടറിയായ നവീൻ മാഷെ വിളിച്ചിരുന്നു. എന്റെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും മനസ്സിലാക്കിയ അദ്ദേഹം അടുത്ത പ്രാവശ്യം നമ്മൾ ഏറ്റെടുക്കുന്ന ഏത് വേദികളിലും നമ്മുടെ അധ്യാപകർക്ക് ഡ്യൂട്ടി നിർണയിച്ചു കൊടുത്തു അധ്യാപക പങ്കാളിത്തത്തോടുകൂടി അവസരങ്ങളെ നേരിടാൻ എന്നെ സഹായിക്കാമെന്ന് വാക്കുതന്നിരുന്നു. നമ്മുടെ കമ്മിറ്റികളുടെ വിജയഅടിസ്ഥാനം ജില്ലാ സെക്രട്ടറി നവീൻ മാഷുടെ കൂടി പ്രവർത്തനഫലമാണ് എന്ന് തുറന്നു പറയാൻ എനിക്ക് മടിയില്ല. ഇനിയുള്ള എല്ലാ ജില്ലാ കമ്മിറ്റി പ്രവർത്തനങ്ങളിലും അധ്യാപകരുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് മുന്നോട്ടുപോകണമെന്ന് തന്നെയാണ് എക്കാലത്തെയും എന്റെ ആഗ്രഹം. 25 ഇൽ പരം അംഗങ്ങൾ സജീവമായി സഹകരിച്ചു. എല്ലാവാവെയും നന്ദിയോടെ ഓർക്കുന്നു.
ഈ അവസരങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്കൂളിലെ NVLA അംഗങ്ങൾക്ക് എന്തെങ്കിലും സാമ്പത്തിക ചെലവുകളോ ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെ അഭാവമോ ഉണ്ടെങ്കിൽ എന്നെ നേരിട്ട് വിളിച്ച് അത് ദൂരീകരിക്കേണ്ടതാണ്. നമ്മുടെ സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ ബന്ധപ്പെട്ടാൽ അതൊക്കെ ഏറ്റെടുക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. പല സ്കൂളുകളും അത് ഉപയോഗിച്ചു എന്നുള്ളതിൽ സന്തോഷമുണ്ട്.പത്രത്താളുകളിൽ വിഎച്ച്എസ്ഇ സ്കൂളുകളുടെ വ്യക്തിഗത വാർത്തകളും ചിത്രങ്ങളും നൽകാൻ നമ്മൾ പ്രത്യേകം പരിശ്രമിച്ചിട്ടുണ്ട്.
നിങ്ങളുടെയൊക്കെ സംഗ്രാമ ധീരതയ്ക്ക് മുമ്പിൽ ഞാൻ നമിക്കുന്നു.ഇവിടെ വിജയം സുനിശ്ചിതം.
NVLA ക്കു വേണ്ടി
*സംസ്ഥാന വൈസ് പ്രസിഡണ്ട്*
*സൈമൺ ജോസ് തൃശ്ശൂർ*