അവസരങ്ങൾ VHSE യുടെ ഉന്നമനത്തിനായും സാമൂഹിക അംഗീകാരത്തിനായും വിനിയോഗിക്കുക.

*അവസരങ്ങൾ VHSE യുടെ ഉന്നമനത്തിനായും സാമൂഹിക അംഗീകാരത്തിനായും വിനിയോഗിക്കുക.*


ബഹുമാനപ്പെട്ട NVLA അംഗങ്ങളെ,

ഉപജില്ല, ജില്ല, സംസ്ഥാനം എന്നിങ്ങനെയുള്ള മേളകളിൽ വിഎച്ച്എസ്ഇ വിഭാഗത്തെ പ്രതിനിധാനം ചെയ്തു ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിലും കേരളത്തിലെ വിദ്യാഭ്യാസ മണ്ഡലത്തിലും  വിഎച്ച്എസ്ഇ വിഭാഗത്തിന്റെ സാന്നിധ്യം ഊട്ടിയുറപ്പിക്കാനുള്ള  ശ്രമത്തിന്റെ ഭാഗമാണ്.

നാൽപ്പതിൽ അധികം അംഗീകൃത അധ്യാപക സംഘടനകൾ ഉള്ള നമ്മുടെ സംസ്ഥാനത്തിൽ  മേളകളിൽ ഒരു കമ്മറ്റി ലഭിക്കുകയും അതിന്റെ ഉത്തവാദിത്തങ്ങൾ ഏറ്റെടുത്തു വിജയിപ്പിക്കുകയും ചെയ്യുക എന്നത്  അത്ര എളുപ്പമല്ല.  കാരണം  പത്തോ പന്ത്രണ്ടോ കമ്മറ്റികൾ മാത്രമേ ഉളളൂ. 

ഒന്നോ രണ്ടോ ദിവസത്തെ ഡ്യൂട്ടി ലീവ് ലഭിക്കുക എന്നതല്ല കമ്മിറ്റിയുടെ പ്രവർത്തനത്തിന്റെ ലക്ഷ്യം. ഏതു സന്ദർഭവും  അത് ഉപജില്ല ആയാലും ജില്ലയായാലും സംസ്ഥാനമായാലും  മാന്വൽ പ്രകാരം നിർവഹിച്ചു,  ഒരേ സമയം അധികാരികളെയും, ജനപ്രതിനിധികളെയും, സമൂഹത്തെയും മാധ്യമങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും സംതൃപ്‌തിപ്പെടുത്തി ഓഡിറ്റ് ഒബ്ജക്ഷൻ ഇല്ലാതെ പാസാക്കി എടുക്കാനും വളരെ ബുദ്ധിമുട്ടാണ്. ഓരോ മേളയ്ക്ക് ശേഷവും ഉള്ള  ഓഡിറ്റ് ഒബ്ജക്ഷൻ ഓരോ കൺവീനർമാരുടെയും പെൻഷനെ  പോലും ബാധിക്കുന്നതാണെന്ന്  നമ്മൾ തിരിച്ചറിയണം.

അത്തരം അപകടകരമായ സാഹചര്യങ്ങൾ വിഎച്ച്എസ്ഇ വിഭാഗത്തിന് വേണ്ടിയും NVLA ക്കു വേണ്ടിയും ഭാരവാഹികളും ഭാരവാഹികൾ  ഏൽപ്പിക്കുന്ന ആളുകളും ഏറ്റെടുക്കുന്നത് ഇവിടെ വിഎച്ച്എസ്ഇ എന്ന ഒരു വിഭാഗം ഉണ്ടെന്ന് പൊതുജന സമൂഹത്തെ അറിയിക്കുവാൻ വേണ്ടി കൂടിയാണ്. വിഎച്ച്എസ്ഇ വിഭാഗം പാർശ്വവലിക്കരിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു എന്ന് നമ്മൾ പരസ്പരം പറയുകയും പരിതപിക്കുകയും ചെയ്തിട്ട് യാതൊരുപ്രയോജനവും ഇല്ല. ഇത്തരം സന്ദർഭങ്ങളിലെ അവസരങ്ങൾ വിഎച്ച്എസ്ഇയുടെ ഉന്നമനത്തിനായും സാമൂഹിക അംഗീകാരത്തിനായും നാം വിനിയോഗിക്കണം.

തൃശ്ശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട എന്നിങ്ങനെയുള്ള തൃശ്ശൂർ ജില്ലയിലെ 3  DEO ഓഫീസുകളുമായി ബന്ധപ്പെട്ട വികസന സമിതികളിൽ വി എച്ച് സി വിഭാഗത്തെ നാം പ്രതിനിധാനം ചെയ്യുന്നുണ്ട്. ആർക്കെന്ക്കിലും അത്തരം പ്രധിനിധാനത്തിനു താല്പര്യമുണ്ടെകിൽ എന്നെ അറിയിക്കണം.

*ഈ വർഷം ഏറ്റെടുത്തു പ്രവർത്തിച്ചുവരുന്ന  കമ്മറ്റികൾ* 

തൃശ്ശൂർ റവന്യൂ ജില്ല കലോത്സവം - *പബ്ലിസിറ്റി*
തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രമേള - *വെൽഫർ *
വോക്കേഷനൽ എക്സ്പോ - *ലൈറ്റ് & സൗണ്ട്, എന്റർടൈൻമെന്റ്*

തൃശ്ശൂർ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 29 30 തീയതികളിൽ തൃശ്ശൂരിലെ വിവിധ സ്കൂളുകളിലും  വൊക്കേഷനൽ എക്സ്പോ മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും ആണ് നടക്കുന്നത്. 

ജില്ലാ ശാസ്ത്രമേളയിൽ *രണ്ട് കമ്മിറ്റികൾ ഒരേസമയം NVLA ക്ക് നിർവഹിക്കാൻ ഉണ്ട്.* ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കുടിവെള്ളം, അപകടമുണ്ടാവുകയാണെങ്കിൽ അവർക്ക് വേണ്ട ഫസ്റ്റ് എയ്ഡ്, ഗുരുതരമായ പരിക്കുണ്ടെങ്കിൽ അത്തരം കുട്ടികളെ ആംബുലൻസിന്റെ സഹായത്തോടുകൂടി എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക..................  അതുകൊണ്ടുതന്നെ മത്സര സമയങ്ങളിൽ എല്ലാം നമ്മുടെ കമ്മിറ്റി ജാഗ്രതയോടെ പ്രവർത്തിച്ചിരിക്കണം. സർക്കാർ സംവിധാനങ്ങളെ എല്ലാം നമ്മുടെ കമ്മിറ്റിക്ക് ഉപയോഗിക്കാം. അതേസമയം അപകടങ്ങളിൽ ഒട്ടും സമയം കളയാതെ അത്തരം സംവിധാനങ്ങളുടെ പിന്തുണ ലഭ്യമാക്കുകയാണ് കമ്മിറ്റിയുടെ ഉത്തരവാദിത്വം.  

അതോടൊപ്പം തന്നെ മോഡൽ ഗേൾസ് നടക്കുന്ന വൊക്കേഷനൽ എക്സ്പോയിൽ എന്റർടൈൻമെന്റ്, ലൈറ്റ് ആൻഡ് സൗണ്ട് തുടങ്ങിയവയും ആ ദിവസങ്ങളിൽ നമ്മൾ നിർവഹിക്കേണ്ടി വരും. തൃശ്ശൂർ വച്ച് നടക്കുന്നതുകൊണ്ട് അവിടെയുള്ള അധ്യാപകർ നമ്മളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

തൃശ്ശൂർ ജില്ലാ കലോത്സവം നവംബർ 20, 21, 22, 23 തീയതികളിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നത് കുന്നംകുളത്തേക്ക് മാറ്റാൻ ധാരണയായിട്ടുണ്ട്. പബ്ലിസിറ്റി കമ്മിറ്റി വളരെ ഉത്തരവാദിത്വമുള്ള ഒരു കമ്മിറ്റിയാണ്. ജില്ലാ കലോത്സവത്തിന്റെ മുഴുവൻ പ്രചാരണ ചുമതലയും പബ്ലിസിറ്റി കമ്മിറ്റിക്കാണ്. അതുപോലെതന്നെ മാധ്യമങ്ങളുമായി  ബന്ധപ്പെട്ട് വാർത്തകൾ നൽകുന്നതും,  സചിത്രമാക്കുന്നതിലും, പത്രസമ്മേളനം നടത്തുന്നതിലും ഒക്കെ പബ്ലിസിറ്റി കമ്മിറ്റിക്ക് മാത്രമാണ് ഉത്തരവാദിത്വം.  അതുപോലെതന്നെ ആവശ്യമായ എല്ലാ വേദികളിലും ഉള്ള ഗേറ്റുകളും മറ്റു ബാനറുകളും വെക്കേണ്ടതും പബ്ലിസിറ്റി കമ്മിറ്റിയാണ്. വിജയികളായ വിദ്യാർത്ഥികളുടെ ഫോട്ടോയും പ്രത്യേക വാർത്തയും ഒക്കെ മാധ്യമങ്ങൾക്ക് നൽകേണ്ടതും, ഓരോ മത്സരത്തിൽ വിജയിക്കുന്ന വിജയികളെ പ്രോഗ്രാം കമ്മിറ്റി തരുന്നത് അനുസരിച്ച് മാധ്യമങ്ങളെ  അറിയിക്കേണ്ടതും നമ്മൾ തന്നെയാണ്. ഇത്തരം ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉള്ള പബ്ലിസിറ്റി കമ്മിറ്റി പലതവണ ഏറ്റെടുത്തത് കൊണ്ട് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി പ്രവർത്തിച്ച പാരമ്പര്യ പരിചയം ഉള്ളതുകൊണ്ട് അതൊന്നും ബുദ്ധിമുട്ടായി കരുതുന്നില്ല. ബുദ്ധിമുട്ടായി ആകെ കരുതുന്നത് സഹകരിക്കുന്ന നമ്മളുടെ അംഗങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് മാത്രമാണ്. ശക്തമായ ഒരു ടീം നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഓർമിപ്പിക്കുന്നു. 

ഒക്ടോബർ മാസം നടക്കുന്ന ശാസ്ത്രോത്സവവും VHSE  എക്സ്പോയും ഗംഭീര വിജയമാക്കാൻ പ്രത്യേകിച്ച് നമ്മൾ ഏറ്റെടുത്തിട്ടുള്ള കമ്മിറ്റികൾ രണ്ടും മറ്റുള്ളവരുടെ അംഗീകാരം നേടുന്നതിന് വേണ്ടി തന്നെ പ്രവർത്തിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ആർക്കെങ്കിലും പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ജില്ലാ സെക്രട്ടറി നവീൻ കുമാറിനെ  അറിയിക്കുക.


*നിങ്ങളാണ് ശക്തി*
*നിങ്ങളാണ് സംഘടന*


ഇത്തരം മേളകളിലെല്ലാം വിഎച്ച്എസ്ഇ വിഭാഗത്തിലെ കുട്ടികൾക്ക് മത്സരിക്കാനുള്ള അവസരങ്ങൾ നമ്മൾ അധ്യാപകർ ഒരുക്കേണ്ടതുണ്ട് എന്നു കൂടി ഓർമിപ്പിക്കുന്നു. അതിനുവേണ്ട എല്ലാ പിന്തുണ സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഏതെങ്കിലും സ്കൂളുകൾക്ക് അവരുടെ കുട്ടികൾക്ക് രജിസ്ട്രേഷനുമായോ അവസരങ്ങളുമായോ ഭക്ഷണമായോ  ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ  ബന്ധപ്പെട്ട കാര്യങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ട നടപടികൾ സംഘടന വാഗ്ദാനം ചെയ്യുന്നു. വിഎച്ച്എസ്ഇ യിലെ നമ്മുടെ മക്കൾ മറ്റു കുട്ടികളോട് മത്സരിച്ച് ജയിക്കാനും അത്തരം ജയങ്ങൾ  അഭിമാനത്തോടുകൂടി പൊതുസമൂഹത്തിന്റെ മുമ്പിൽ അവതരിപ്പിക്കാനും നാം ശ്രമിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ് എന്ന് തിരിച്ചറിയണം. 

Post a Comment