Kerala School Sasthrolsavam

കേരള സ്കൂൾ ശാസ്‍ത്രോത്സവ മാന്വൽ 2019

കേരള സ്കൂൾ ശാസ്‍ത്രോത്സവ മാന്വൽ പത്ത് വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ച് പുറത്തിറങ്ങിയിരിക്കുകയാണ്. 2019-20 വർഷം മുതലുള്ള മേളകൾ ഈ മാന്വൽ പ്രകാരമായിരിക്കും നടത്തപ്പെടുക. ഒട്ടേറെ പുതുമകളും മാറ്റങ്ങളുമായാണ് പുതിയ മാന്വലിന്റെ കടന്നുവരവ്.

മാന്വൽ (2015) Kerala School Sasthrolsavam - Manual, Guidelines and Result ഇവിടെയും

മാന്വൽ (2019) ഇവിടെയും

പുതിയ മാന്വൽ (2019)

Old

റഫറൻസ് ആവശ്യങ്ങൾക്കായി മാത്രം പഴയ മാന്വൽ (2009) ഇവിടെയും നല്കുന്നു.

പഴയതിൽ നിന്നുള്ള പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണെന്ന് ചർച്ച ചെയ്യാനായി ഈ കുറിപ്പ് പ്രയോജനപ്പെടുമെന്ന് കരുതുന്നു. പ്രധാനപ്പെട്ട മാറ്റങ്ങൾ ചുവടെ നല്കുന്നു:

  1. ശാസ്‍ത്രോത്സവം പൂർണമായും ഹരിത പെരുമാറ്റചട്ടത്തിനു വിധേയമായിരിക്കും.
  2. LP, UP വിഭാഗം മത്സരങ്ങൾ ഉപജില്ലാ തലത്തിൽ അവസാനിക്കും.
  3. ഉപജില്ലാ/ജില്ലാ തലത്തിൽ A ഗ്രേഡ് സഹിതം ഒന്നും രണ്ടും സ്ഥാനം നേടുന്ന HS, HSS വിഭാഗം വിദ്യാർത്ഥികൾക്ക്‌ അടുത്ത ലെവലിൽ പങ്കെടുക്കാം.
  4. ഗ്രേഡ് കണക്കാക്കുന്ന സ്ലാബിലും മാറ്റമുണ്ട്.
    80% - 100% : A Grade
    70 - 79 : B
    60 - 69 : C
    60%ൽ താഴെയുള്ള സ്കോർ, ഗ്രേഡ് ചെയ്യുന്നതല്ല.
  5. ശാസ്‍ത്രോത്സവത്തിൽ ഒരു ഇനത്തിൽ മാത്രമേ ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാൻ അവസരമുള്ളു.
  6. ഇത് കൂടാതെ ഏതെങ്കിലും ക്വിസ് മത്സരത്തിലും പങ്കെടുക്കാം.
  7. സംസ്ഥാന മേളയിൽ കുട്ടികൾ അവരുടെ ഇനത്തേക്കുറിച്ച് ലഘു കുറിപ്പ് തയ്യാറാക്കി നൽകണം. ഫോട്ടോകളും ഉൾപ്പെടുത്താം.
  8. അദ്ധ്യാപകർക്കായി Teacher’s Project എന്ന പുതിയ മത്സര ഇനം കൂടി ഉൾപ്പെടുത്തി.
  9. അപ്പീൽ കമ്മറ്റിയ്ക്കായി പുതിയ അധ്യായവും അപ്പീൽ ഫീസിൽ വർദ്ധനവുമുണ്ട്.
  10. സ്കൂൾ തലത്തിൽ അപ്പീൽ ഫീസ് ഇല്ല.
  11. ഉപജില്ലാ തലത്തിൽ 500 രൂപ. (പഴയ ഫീസ് 250 രൂപ.)
  12. റവന്യൂജില്ലാ തലത്തിൽ 1500 രൂപ. (500 രൂപ.)
  13. സംസ്ഥാന തലത്തിൽ 2000 രൂപ. (1000 രൂപ.)
  14. 9,10,11,12 ക്ലാസ്സുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് 20 രൂപ രജിസ്‍ട്രേഷൻ ഫീസ്.
  15. ചില മത്സരങ്ങൾ ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നതല്ല.
  16. മത്സര ഇനങ്ങളിൽ ചെറിയ പരിഷ്കാരങ്ങളുണ്ട്.
  17. ഗണിതശാസ്‍ത്രമേളയിൽ LP വിഭാഗത്തിൽ നമ്പർ ചാർട്ട് ഉൾപ്പെടുത്തി.
  18. UP വിഭാഗത്തിൽ ഗെയിം ഉൾപ്പെടുത്തി.
  19. Talent Search Examination പുതുതായി ഉൾപ്പെടുത്തി.
  20. സാമൂഹ്യശാസ്‍ത്രമേളയിൽ ക്വിസ് മത്സരത്തിൽ രണ്ട് കുട്ടികളുടെ ടീമിനു പകരം ഒരാൾ മാത്രം.
  21. പ്രവൃത്തിപരിചയമേളയിൽ LP, UP വിഭാഗങ്ങളിൽ മാറ്റമില്ല.
  22. HS, HSS വിഭാഗങ്ങളിൽ പച്ചക്കറി പഴവർഗ സംസ്കരണവും ചെലവു ചുരുങ്ങിയ പോഷകാഹാര വിഭവങ്ങളും ഒറ്റ ഇനമായി മാറ്റി.
  23. ഐ.ടി. മേളയിലെ എല്ലാ മത്സര ഇനങ്ങളും പുതിയതാണ്.
  24. HS, HSS വിഭാഗങ്ങളിൽ Scratch പ്രോഗ്രാമിംഗും ആനിമേഷനും ഉൾപ്പെടുത്തി.
  25. മൾട്ടി മീഡിയ പ്രസന്റേഷന്‍ ഇപ്പോൾ രചനയും അവതരണവും എന്ന് മാറ്റി; മലയാളം ടൈപ്പിംഗ് → മലയാളം ടൈപ്പിംഗ് & രൂപകല്പന.
  26. ഐ.ടി. പ്രോജക്ട് മത്സരം ഒഴിവാക്കി.
  27. എല്ലാ മേളകളും ഇനി “കേരള സ്കൂൾ ശാസ്‍ത്രോത്സവം” എന്ന പേരിൽ ഒരുമിച്ച്.

വിദ്യാർത്ഥികളിലെ ശാസ്‍ത്ര കഴിവുകളെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച്, കേരളത്തിന്റെ അഭിമാനമായ പ്രതിഭകളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്നതാണ് ശാസ്‍ത്രോത്സവത്തിന്റെ ലക്ഷ്യം.

Post a Comment