പോസ്റ്റുകള്‍

simon എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

മീന്‍ രുചികളും ബോട്ട് സവാരിയുമായി അടിപൊളി കായല്‍ യാത്ര നടത്താം

ഇമേജ്
അതിമനോഹരമായ കായലുകള്‍ കാണാന്‍ ഒരു യാത്രയായാലോ? അധികം സഞ്ചാരികളുടെ ബഹളമൊന്നും ഇല്ലാത്ത, കേരളത്തിലെ അഞ്ചു കായലുകള്‍ ഇതാ. കവ്വായി വടക്കന്‍ മലബാറിലെ സഞ്ചാരികള്‍ക്ക് കണ്ണിനുല്‍സവമൊരുക്കുന്ന കാഴ്ചയാണ് കവ്വായി കായല്‍. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമായ കവ്വായി, വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തില്‍ വിശാലമായി നീണ്ടു നിവര്‍ന്നു കിടക്കുന്നു.  കവ്വായി പുഴയും പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്ന കവ്വായി കായല്‍ കുഞ്ഞിമംഗലത്തെ കണ്ടല്‍ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവയ്ക്ക് പേരു കേട്ടതാണ്. അപൂർവയിനം ദേശാടന പക്ഷികള്‍ ഇവിടെ വിരുന്നെത്തുന്നു. കൂടാതെ അപൂർവയിനം സസ്യങ്ങളും ഇവിടെ കാണാം. കൂടാതെ നാവില്‍ കപ്പലോടിക്കുന്ന മത്സ്യ രുചി വൈവിധ്യവും ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാനുള്ള ബോട്ട് സവാരികളും ഈ യാത്ര അവിസ്മരണീയമാക്കും. ആലുംകടവ് ...

സാരഥികൾ

ഇമേജ്
സാരഥികൾ 

സൈമൺ മാസ്റ്റർക്ക് സംഘാടക സമിതിയുടെ ആദരം.

ഇമേജ്
വിദ്യാഭ്യാസ മന്ത്രിയും ഇന്നസെന്റ് MP ചേർന്നു ഉപഹാരം നൽകുന്നു വിദ്യാഭ്യാസ മന്ത്രിയും ഇന്നസെന്റ് MP ചേർന്നു ഉപഹാരം നൽകുന്നു തൃശൂർ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും തയാറാക്കിയ സൈമൺ മാസ്റ്റർക്ക് സംഘാടക സമിതിയുടെ ആദരം.   ജില്ലാ കലോത്സവം ആരംഭിക്കുന്ന 27 നു മുൻപുതന്നെ കലോത്സവവേദികളും, പരിപാടികളുടെ സമയ ക്രമവും , മറ്റു കമ്മറ്റികൾ തയാറാക്കിയ നോട്ടീസുകളും, റൂട്ട് മാപ്പുകളുമടക്കം കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും ചേർത്ത് സൈമൺ മാഷ് തയാറാക്കിയ വെബ്‌സൈറ്റും ക്യു.ആര്‍ കോഡും ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തിരുന്നു . എല്ലാ വേദിക്കരികിലും പ്രദർശിപ്പിച്ച ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയുന്നതുകൊണ്ട് റിസൾട് അറിയാൻ എല്ലാവർക്കും വളരെ എളുപ്പത്തിൽ കഴിഞ്ഞു . റിസൾട്ടുകൾ പരമാവധി വേഗത്തിൽ അപ്ഡേറ്റ് ചെയ്ത തുകൊണ്ടു സൈറ്റ് പെട്ടെന്ന് ഹിറ്റായി. ദിവസവും ഇരുപത്തിനായിരത്തിലേറെ പേർ സൈറ്റ് സന്ദർശിച്ചു.  ജില്ലാ കലോത്സവത്തിന് പബ്ലിസിറ്റി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും

ഇമേജ്
ചാലക്കുടി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വൈബ്‌സൈറ്റും ക്യൂ.ആര്‍. കോഡും തയ്യാറാക്കി പ്രചാരണവിഭാഗം. കമ്മിറ്റി തയ്യാറാക്കിയ സൈറ്റില്‍ കലോത്സവവേദിയും പരിപാടികളും മാപ്പുകളുമടക്കം എല്ലാ വിവരങ്ങളും ലഭിക്കും. മത്സരഫലം അറിയാന്‍ ക്യു.ആര്‍. കോഡും തയ്യാറായി. ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയും. www.kalamelathrissur2017.in ആണ് വിലാസം. കാട്ടൂര്‍ സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സൈമണ്‍ ജോസാണ് തയ്യാറാക്കിയത്. ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

വെള്ളത്തില്‍ ഒഴുകുംവിധം അനുഭൂതി, ആഡംബര കാറുകളിലെ അത്യാഡംബരക്കാരന്‍; ഫാന്റം എട്ടാമന്‍

ഇമേജ്
റോ ള്‍സ് റോയ്സിന്റെ സ്ഥാപകരില്‍ ഒരാളായ സര്‍ ഹെന്‍ഡ്രി റോയ്സ് 1925-ല്‍ ആദ്യത്തെ ഫാന്റം അനാവരണം ചെയ്ത് ഏറെ കഴിയുംമുമ്പ് തന്നെ വാഹനപ്രമികള്‍ അതിന് സര്‍ട്ടിഫിക്കറ്റ് നല്‍കി: 'ലോകത്തിലെ ഏറ്റവും മികച്ച കാര്‍!' 92 വര്‍ഷങ്ങള്‍ക്ക് ശേഷവും റോള്‍സിന്റെ ഫ്ളാഗ്ഷിപ് മോഡലായി അറിയപ്പെടുന്ന ഫാന്റത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രം സൃഷ്ടിച്ച രാഷ്ട്രത്തലവരും രാജകുടുംബാംഗങ്ങളും വ്യവസായ സാമ്രാട്ടുകളുമായ എത്രയോ മഹദ് വ്യക്തികള്‍ സഞ്ചരിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പിറന്ന മോഡല്‍ ഇന്നും ആഡംബരക്കാറുകളിലെ അത്യാഡംബരഗണത്തില്‍ വിരാജിക്കുന്നു എന്നത് കാലം ആ മോഡലിന്റെ മേന്മയ്ക്ക് നല്‍കിയ സാക്ഷ്യപത്രമാണ്. നവതിയിലെത്തിയിട്ടും ന്യൂ-ജെന്‍ ആഡംബരമോഡലുകളോട് പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള ഫാന്റം പോലൊരു മോഡല്‍ ലോകത്തില്‍ മറ്റൊരു കാര്‍ ഒരു കമ്പനിക്കും അവകാശപ്പെടാനുണ്ടാവില്ല. മറ്റുള്ളവരെ പോലെ റോള്‍സ്-റോയ്സ് ഒന്നും രണ്ടും വര്‍ഷത്തിലൊരിക്കല്‍ പുതുമോഡലുകള്‍ ഇറക്കില്ലെന്ന് മാത്രമല്ല ഉള്ള മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് പോലും ആന പ്രസവിക്കുന്നത് പോലെ പതിറ്റാണ്ടുകള്‍ക്കിടയിലേ ഇറക്കുള്ളു. അതാണ് 1925-ല്‍ ആ...