Posts

Showing posts from July 1, 2020

CMA

CMA യെയും അറിയാം അക്കൗണ്ട് മാനേജ്മെന്റിലും ഫിനാൻസ് മാനേജ്മെന്റിലും ജോലി സ്വന്തമാക്കാനാവുന്ന പ്രൊഫെഷണൽ കോഴ്സ് ആണ് CMA. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയാണ് കോഴ്സ് നടത്തുന്നത്. മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ എളുപ്പമായതും പഠിച്ചിറങ്ങുമ്പോൾ തന്നെ ജോലി ഉറപ്പാക്കാവുന്നതുമായ കോഴ്സാണ് CMA.  പ്ലസ് ടു വാണ് കോഴ്സ് പഠിക്കാനുള്ള ചുരുങ്ങിയ യോഗ്യത.  സാമ്പത്തിക ആസൂത്രണം, സാമ്പത്തിക വിശകലനം, സാമ്പത്തിക നിയന്ത്രണം, പ്രൊഫഷണൽ എത്തിക്സ് എന്നിവയെല്ലാം CMA പഠനത്തിൽ ഉൾപ്പെടുന്നു. *സിലബസ്* ഏകദേശം CA പോലെതന്നെയാണ് CMA യും. പഠിക്കാൻ എളുപ്പം കൂടുതൽ CMA ആണ്.  CA പോലെ തന്നെ CMA യ്ക്കും ഫൌണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ കോഴ്സുകൾ പാസ്സാകണം. *ഫൗണ്ടേഷൻ* ആദ്യപടി നാലു മാസത്തെ ഫൗണ്ടേഷൻ കോഴ്സാണ്. പ്ലസ് ടു കഴിഞ്ഞവർക്ക് ഫൗണ്ടേഷന് ചേരാം, അത് കൂടാതെ 10 കഴിയുമ്പോൾ തന്നെ പ്ലസ് ടു വിനോപ്പം വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷനും പഠിക്കാനുള്ള അവസരമുണ്ട്. രണ്ടാമത്തേ രീതിയാണെങ്കിൽ പെട്ടന്ന് പഠിച്ച് തീർത്ത് നേരത്തെ ജോലിക്ക് കേറാം. Fundamentals of accounting, Law and ethics, Economics and man...

ACCA (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്) പ്രോഗ്രാം

ആഗോളതലത്തിൽ 181 രാജ്യങ്ങളിൽ പ്രവർത്തിക്കാനുതകുന്ന അക്കൗണ്ടിങ്‌ പ്രോഗ്രാമാണ് ACCA. അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് രംഗത്ത് ലോകത്തുതന്നെ ഏറ്റവും മൂല്യമേറിയതും ഉയർന്ന കരിയർ സാധ്യതകളും പുലർത്തുന്ന ഒരു കോഴ്സ് ആണ് എസിസിഎ. ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സിന് സമാനമാണിത്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അക്കൗണ്ടന്റ്‌സ്, ഇന്റർനാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ അംഗീകാരമുണ്ട്‌. സർക്കാർ/ കോർപ്പറേറ്റ്/പൊതുമേഖലാ സ്ഥാപനങ്ങളിൽ രാജ്യത്തിനകത്തും വിദേശത്തും തൊഴിൽ നേടാം. 95 രാജ്യങ്ങളിൽ ACCA കോഴ്‌സിന് പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. പ്ലസ്‌ടു 65 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 65 ശതമാനം മാർക്ക് വേണം. കൊമേഴ്‌സ് ഗ്രൂപ്പെടുത്തവർക്ക് 50 ശതമാനം മാർക്ക് മതിയാവും; ആഗോളതലത്തിൽ യു.കെ. കേന്ദ്രീകരിച്ച് സ്‌കിൽ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ISDC (International Skill Development corporation) രാജ്യത്തിനകത്തും, വിദേശത്തുമുള്ള മികച്ച സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. വെബ്: isdcglobal.org ACCA യ്ക്ക് ഫണ്ടമെന്റൽ ലെവലിൽ നാലും, പ്രൊഫഷണൽ ലെവലിൽ രണ്ടു ...

CA Course _ ചാർട്ടേഡ് അക്കൗണ്ടൻസി

അധ്വാനം മാത്രം അനിവാര്യം. 🌷🌷🌷🌷🌷🌷🌷 പറഞ്ഞുവരുന്നത് ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിനെ കുറിച്ചാണ്. പ്ലസ് ടു വിൻറെ റിസൾട്ട് വന്നതോടുകൂടി എല്ലാവരും വളരെ കാര്യമായ ചിന്തയിലാണ്, ഏത് കോഴ്സ് തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച്. വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും പ്രധാന ട്രാഫിക് ജംഗ്ഷൻ ആണ് ഹയർസെക്കൻഡറി എന്ന് പറയുന്നത്. സി എ കോഴ്സിന് ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത +2 പാസാക്കുക മാത്രമാണ്. ഏത് ഗ്രൂപ്പ് ആയാലും. ഇവയാണ് പ്രധാന പടികൾ. FOUNDATION (CPT) ITT/ORIENTATION IPCC (2 GROUPS) Articleship for 3 years . FINAL (TWO GROUPS) FOUNDATION എന്ന് വിളിക്കപ്പെടുന്ന എൻട്രൻസ് ആണ് ആദ്യ കടമ്പ. നാലു പേപ്പറുകൾ ആയി നടക്കുന്ന പരീക്ഷയിൽ 50 ശതമാനം മാർക്ക് നേടുന്നവർ വിജയിച്ച് കയറുന്ന ഒരു എഴുത്ത് പരീക്ഷ. സാധാരണഗതിയിൽ രജിസ്റ്റർ ചെയ്ത് കഴിഞ്ഞ് ആദ്യം വരുന്ന പരീക്ഷയിൽ തന്നെ എഴുതാം. മെയിലും നവംബറിലും ആയി പരീക്ഷകൾ നടക്കും. അത് പാസായാൽ അടുത്ത കടമ്പ ഐ പി സി സി ആണ്. ഇൻറർ മീഡിയറ്റ് എന്നു നേരത്തെ വിളിച്ചിരുന്ന അതേ കോഴ്സ്. രണ്ട് ഗ്രൂപ്പുകളിലായി ആണ് ഐ പി സി സി പരീക്ഷ നടക്കുക. ഇതിൽ ഏതെങ്കിലും ഒരു ഗ്രൂപ്പ് പാസായാൽ മൂന്ന് വർഷത...