ACCA (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്) പ്രോഗ്രാം




ആഗോളതലത്തിൽ 181 രാജ്യങ്ങളിൽ പ്രവർത്തിക്കാനുതകുന്ന അക്കൗണ്ടിങ്‌ പ്രോഗ്രാമാണ് ACCA.
അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് രംഗത്ത് ലോകത്തുതന്നെ ഏറ്റവും മൂല്യമേറിയതും ഉയർന്ന കരിയർ സാധ്യതകളും പുലർത്തുന്ന ഒരു കോഴ്സ് ആണ് എസിസിഎ. ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സിന് സമാനമാണിത്.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അക്കൗണ്ടന്റ്‌സ്, ഇന്റർനാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയുടെ അംഗീകാരമുണ്ട്‌. സർക്കാർ/ കോർപ്പറേറ്റ്/പൊതുമേഖലാ സ്ഥാപനങ്ങളിൽ രാജ്യത്തിനകത്തും വിദേശത്തും തൊഴിൽ നേടാം. 95 രാജ്യങ്ങളിൽ ACCA കോഴ്‌സിന് പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. പ്ലസ്‌ടു 65 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ് എന്നിവയ്ക്ക് 65 ശതമാനം മാർക്ക് വേണം. കൊമേഴ്‌സ് ഗ്രൂപ്പെടുത്തവർക്ക് 50 ശതമാനം മാർക്ക് മതിയാവും;
ആഗോളതലത്തിൽ
യു.കെ. കേന്ദ്രീകരിച്ച് സ്‌കിൽ വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ISDC (International Skill Development corporation) രാജ്യത്തിനകത്തും, വിദേശത്തുമുള്ള മികച്ച സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
വെബ്: isdcglobal.org

ACCA യ്ക്ക് ഫണ്ടമെന്റൽ ലെവലിൽ നാലും, പ്രൊഫഷണൽ ലെവലിൽ രണ്ടു ഘട്ടങ്ങളിലായി ഒമ്പതു വിഷയങ്ങളുമുണ്ട്‌. ഓപ്ഷണൽ മോഡിൽ നാല്‌ പേപ്പറുകളുണ്ട്‌.
  ACCA നടത്തുന്ന 13 പരീക്ഷ പാസാവുന്ന അതിനൊപ്പം 36 മാസത്തെ പ്രവർത്തിപരിചയവും നേടുന്നത് വഴിയാണ് ഈ കോഴ്സ് പൂർത്തിയാക്കുന്നത്. കൊമേഴ്സ് ബിരുദമുള്ളവർക്ക് ആദ്യത്തെ നാല് പരീക്ഷകളിൽ നിന്ന് ഇളവ് ലഭിക്കും. 30 ശതമാനത്തോളം ആണ് ഈ കോഴ്സിന്റെ വിജയശതമാനം.
എല്ലാ പരീക്ഷകളും കമ്പ്യൂട്ടറൈസ്ഡ് ആണ്. പരിശീലനം ഉൾപ്പെടെ എല്ലാ വിധ ചെലവുകളും ആയി 4.5 ലക്ഷം രൂപയോളം ഈ കോഴ്സ് പൂർത്തിയാക്കാനായി വേണ്ടിവരും.

ഇത് യു.കെ. സി.എ. എന്ന പേരിലാണ് അറിയപ്പെടുന്നത്. കോർപ്പറേറ്റുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ അക്കൗണ്ടന്റായി ഇന്ത്യക്കകത്തും, വിദേശത്തും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലും പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഉപരിപഠന മേഖലയിൽ അനലിറ്റിക്‌സ്, ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ്‌, ഇ-കൊമേഴ്‌സ് എന്നിവയിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സിന് ചേരാം. ഈ രംഗത്ത് നിരവധി തൊഴിലവസരങ്ങൾ രാജ്യത്തിനകത്തും വിദേശത്തുമുണ്ട്‌.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment