المشاركات

عرض المشاركات من ديسمبر 28, 2013

DA Enhanced to 63%

കേരള സര്‍ക്കരാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മറ്റും ഡി.എ 53 ശതമാനത്തില്‍ നിന്നും 63 ശതമാനമാക്കി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വര്‍ദ്ധനവിന് 2013 ജൂലൈ മുതല്‍ പ്രാബല്യമുണ്ട്. വര്‍ദ്ധിപ്പിച്ച ഡി.എ 2013 ജനുവരിയിലെ ശമ്പളം മുതല്‍ പണമായി ലഭിക്കും. 2013 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കണം. പി.എഫി ല്‍ ലയിപ്പിക്കാന്‍ ജനുവരി 2014 മുതല്‍ ജൂലൈ 2014 വരെ സമയമുണ്ട്. ഇങ്ങിനെ ക്രെഡിറ്റ് ചെയ്യുന്ന തുക 30/11/2017 ന് ശേഷം മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. Download GO(P) No. 630/2013 Fin dated 23/12/2013

ദൃശ്യം തരംഗമാകുന്നു: കളക്ഷന്‍ ഏഴ് കോടി കവിഞ്ഞു

صورة
മലയാള സിനിമയില്‍ എങ്ങും ദൃശ്യം തരംഗം. സിനിമാചര്‍ച്ചകള്‍ മുഴുവന്‍ ദൃശ്യത്തെക്കുറിച്ച്. ഈവര്‍ഷത്തെ ഏറ്റവും മികച്ച സിനിമ ഏതെന്ന ചോദ്യത്തിന് എല്ലാവര്‍ക്കും ഒരൊറ്റ ഉത്തരം ദൃശ്യം തന്നെ. മലയാള സിനിമയില്‍ ഇറങ്ങിയിട്ടുള്ള ത്രില്ലറുകളില്‍ മികച്ച മൂന്ന് സിനിമകളില്‍ ഒന്നായി പോലും ദൃശ്യത്തെ വാഴ്ത്തുന്നവരുണ്ട്. പ്രായഭേദമെന്യേ ഒരേമനസ്സോടെ ജനം ഏറ്റെടുത്ത ഒരു സിനിമ ദൃശ്യം പോലെ സമീപകാലത്തെങ്ങും മറ്റൊന്നില്ല. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ തന്നെയാണ് ദൃശ്യത്തെ ആദ്യം ഏറ്റെടുത്തത്. ആദ്യ ദിവസം മുതല്‍ കണ്ടവര്‍ കണ്ടര്‍ മികച്ച അഭിപ്രായവുമായി രംഗത്തുവന്നതോടെ ഫേസ്ബുക്കില്‍ എങ്ങും ദൃശ്യത്തെ വാഴ്ത്തുന്ന പോസ്റ്റുകള്‍ മാത്രമായി. ഡിസംബര്‍ 19ന് ദൃശ്യം റിലീസ് ചെയ്യുമ്പോള്‍ ലാല്‍ ഫാന്‍സ് പോലും ഈ വിജയം സ്വപ്‌നംകണ്ടിട്ടുണ്ടാവില്ല. ലോക്പാല്‍ മുതല്‍ ഇങ്ങോട്ട് ഗീതാഞ്ജലി വരെ പരാജയത്തിന്റെ തുടര്‍ക്കഥയായിരുന്നു അതുവരെ ലാലിന്. സിനിമപോലെ തന്നെ താരതമ്യേന ബഹളങ്ങളില്ലാതെ തുടങ്ങി അമ്പരപ്പിക്കുന്ന വിജയമാണ് ദൃശ്യം നേടുന്നത്. ഒരാഴ്ച പിന്നിട്ടിട്ടും തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ ഇപ്പോഴും തൂങ്ങുന്നു. ക...

എ.എഫ്.പി ഫോട്ടോസ് 2013

صورة
2013-ല്‍ എ.എഫ്.പി എടുത്ത വേറിട്ടുനില്‍ക്കുന്ന ചിത്രങ്ങള്‍ കാണാം. Two Polish nuns look at people bathing as hundreds of thousands of young Catholic pilgrims attending World Youth Day (WYD) start gathering at Copacabana beach in Rio de Janeiro for a prayer vigil with Pope Francis, on July 27, 2013. In a speech to Brazil's political, religious and civil society leaders earlier, Pope Francis said a 'constructive dialogue' was needed to confront the country's social turmoil, referring to the massive street protests that rocked Brazil last month to demand an end to corruption and better public services. Lightning strikes during a thunder storm as tornado survivors search for salvagable stuffs at their devastated home. A Palestinian sets fire to a tyre during clashes between hundreds of Palestinians and Israeli soldiers People run away as Turkish riot policemen fire tear gas on Taksim square on June 11, 2013. Turkish police fired massive volle...

കണ്ടുപിടിത്തങ്ങളിലൂടെ പുതിയ വികസന പാതകള്‍ തുറക്കൂ- കലാം

صورة
രാജ്യം വികസനത്തിന്റെ പാതയില്‍ കുതിച്ചുയരണമെങ്കില്‍ നൂതന കണ്ടുപിടിത്തങ്ങള്‍ ഉണ്ടാവണമെന്നും യുവജനങ്ങളെ അതിനായി പ്രാപ്തരാക്കണമെന്നും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞു. കൊച്ചിന്‍ എക്‌സ്‌പോര്‍ട്ട് പ്രോസസ്സിങ് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (സെപ്‌സിയ) 25-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2020 ആവുന്നതോടെ വികസിത രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ഓരോരുത്തരും കഴിവുകളും അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തണം.  വ്യാവസായിക വികസനം ലക്ഷ്യത്തിലെത്താന്‍ അഞ്ചിന മാര്‍ഗനിര്‍ദ്ദേശങ്ങളും കലാം മുന്നോട്ടു വെച്ചു: ഓരോ സംസ്ഥാനവും അടുത്ത അഞ്ചുവര്‍ഷത്തിനകം അവരുടെ വ്യാവസായിക ഉത്പാദനം മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കണം. പ്രകൃതിക്ക് ദോഷം വരാത്ത വ്യവസായങ്ങള്‍ കൊണ്ടുവരണം. അക്കാദമിക് കരിക്കുലത്തില്‍ വ്യാവസായിക രംഗത്തെ ഗവേഷണവും ഉല്‍പ്പന്ന നിര്‍മാണവും ഉള്‍പ്പെടുത്തണം. പ്രകൃതിയുമായി യോജിച്ചുള്ള പ്രത്യേക സാമ്പത്തീക മേഖലകള്‍ നിശ്ചയിക്കണം - കലാം പറഞ്ഞു. ഇപ്പോള്‍ ഉണ്ടായ വികസനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റെവിടെയോ നടന്ന കണ്ടുപിടിത്തങ്ങളുടെ ഫലമാണ്. രാജ്യത്തിന്റെ വളര്‍ച്ചാ ...

സ്വര്‍ഗ്ഗീയവഴികളൊരുക്കി ബോണ്‍ നത്താലെ

صورة
ക്രിസ്മസ് വര്‍ണ്ണങ്ങളില്‍ നഗരം  ക്രിസ്മസ് കഴിഞ്ഞിട്ടും തൃശ്ശൂരിലെ ക്രിസ്മസ് നിറങ്ങള്‍ വിട്ടുപോയിരുന്നില്ല. ഇത് ബോണ്‍ നത്താലെയായി നഗരവീഥിയില്‍ ഒഴുകിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും പങ്കെടുത്തവര്‍ക്കും അതു വേറിട്ട അനുഭവമായി. സ്വര്‍ണ്ണപ്പൊലിമയുള്ള ആനകളെ മാത്രം കണ്ട നഗരം സാന്താക്ലോസ് വര്‍ണ്ണത്തിലുള്ള ആനയെ ആദ്യമായി കണ്ടത് നത്താലെയ്ക്കായിരുന്നു. പാപ്പമാരും മാലാഖമാരും യേശുജീവിതം വിളമ്പുന്ന ഫ്‌ളോട്ടുകളും എല്ലാം നഗരത്തില്‍ നിറയുന്നതും ആദ്യമായിത്തന്നെ. ഇരുന്നൂറ്റിമുപ്പത് പള്ളികളില്‍നിന്നുള്ള പാപ്പമാരും മാലാഖമാരും ഫ്‌ളോട്ടുകളുമാണ് നത്താലെയില്‍ അണിനിരന്നത്. അതിരൂപതയിലെ പള്ളികളില്‍നിന്നാണ് ഫ്‌ളോട്ടുകള്‍ എത്തിയത്. ഉണ്ണിയേശുവും മറിയവും ഔസേപ്പുമായിരുന്നു മിക്ക ഫ്‌ളോട്ടുകളിലും. മദ്യപാനത്തിനും സ്ത്രീകളോടുള്ള അതിക്രമത്തിനു മെതിരെയുള്ള വടക്കാഞ്ചേരി ഫൊറോനയുടെ ഫ്‌ളോട്ട് വേറിട്ടതായി. ക്രിസ്മസ് ട്രീകളും ഘോഷയാത്രയുടെ വര്‍ണ്ണപ്പൊലിമ വര്‍ദ്ധിപ്പിച്ചു. പാപ്പമാരുടെ കൈകളിലെല്ലാം മിന്നും മാന്ത്രികവടികളും ഉണ്ടായിരുന്നു. ബാന്റ് മേളങ്ങളും ഗാനങ്ങളും ഘോഷയാത്രയ്ക്ക് ശബ്ദപ്പൊലിമയും നല്‍കി. എട്ടോള...