ശമ്പളപരിഷ്‌കരണം: ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിന്

Unknown
ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി ഫെഡറേഷന്‍ ഓഫ് ഹയര്‍ ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി. പ്രസന്നകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 15ന് നടക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങളില്‍ അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും.

25ന് ജില്ലാതലങ്ങളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനുകള്‍ ചേരും. ഫിബ്രവരി എട്ടിന് സെക്രട്ടേറിയറ്റിന്മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

പത്രസമ്മേളനത്തില്‍ പി.വേണുഗോപാല്‍, ജോഷിആന്റണി, അബ്ദുല്‍ലത്തീഫ്, ഷാജി പാരിപ്പള്ളി എന്നിവരും പങ്കെടുത്തു.

إرسال تعليق