المشاركات

عرض الرسائل ذات التصنيف Teachers Resource

സ്കൂൾ അഡ്മിഷൻ രജിസ്റ്റര്‍ — തിരുത്തലുകൾ വരുത്താനുള്ള നടപടിക്രമങ്ങൾ

പരിചയം സ്കൂൾ അഡ്മിഷൻ രജിസ്റ്ററിൽ വിദ്യാർത്ഥികളുടെ പേര്, ജനനതീയതി, ജാതി, മാതാപിതാക്കളുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഇത്തരം തെറ്റുകൾ ഭാവിയിൽ SSLC, ഹയർ സെക്കണ്ടറി, സർവകലാശാലാ പ്രവേശനം തുടങ്ങിയ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും നിയമപരമായ നടപടികൾക്കും വലിയ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ, സർക്കാർ നിർദേശിച്ച നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് തിരുത്തലുകൾ വരുത്തേണ്ടത് അനിവാര്യമാണ്. തിരുത്തലുകൾക്കുള്ള അധികാരം 1–10 ക്ലാസ് വിദ്യാർത്ഥികൾ: സ്കൂൾ പ്രധാനാധ്യാപകർക്ക് രജിസ്റ്ററിലുള്ള സാധാരണ തിരുത്തലുകൾ ചെയ്യാനുള്ള അധികാരമുണ്ട്. പഠനം നിർത്തിയവർ / പത്താം ക്ലാസ് കഴിഞ്ഞവർ: അപേക്ഷ AEO / DEO യ്ക്ക് സമർപ്പിക്കണം. SSLC സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം: SSLC പരീക്ഷാ ഭവനമാണ് അധികാരമുള്ള വിഭാഗം. തിരുത്തലിനുള്ള ഫീസ് ജനനതീയതി തിരുത്തൽ: ₹500 (Head of Account: 0202‑01‑102‑92). മറ്റ് ചെറിയ പിശകുക...

ആധ്യാപകരുടെ കുട്ടികള്‍ക്ക് A+ നേടിയതിനു ക്യാഷ് അവാര്‍ഡ്

ആധ്യാപകരുടെ കുട്ടികള്‍ക്ക് A+ നേടിയതിനു ക്യാഷ് അവാര്‍ഡ് സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന അധ്യാപകരുടെ മക്കൾ പരീക്ഷകളിൽ A+ നേടുമ്പോൾ പ്രത്യേക ക്യാഷ് അവാർഡ് ലഭിക്കുന്നതിനെ കുറിച്ചുള്ള അറിയിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഈ പദ്ധതി അധ്യാപകരുടെ കുടുംബങ്ങൾക്ക് പ്രോത്സാഹനവും കുട്ടികളുടെ പഠനശ്രമത്തെ അംഗീകരിക്കലുമായാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അവാർഡ് ലക്ഷ്യം: അധ്യാപക കുടുംബങ്ങളിൽ നിന്നുള്ള മികവാർന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ച് വിദ്യാഭ്യാസത്തിലെ മനോവൃത്തി വളർത്തുക; കൂടാതെ സാമ്പത്തികമായി ചില ചെറു പിന്തുണ നൽകുക എന്നതാണ് പദ്ധതി ലക്ഷ്യം. വിശദ വിവരങ്ങൾ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പിക്കുന്ന വിധം എന്നിവയ്ക്ക് ദയവായി മുഖ്യ ഉറവിടത്തിലെ ഔദ്യോഗിക അറിയിപ്പിനെ കാണുക. അപേക്ഷാ സമയപരിധി, നിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ചിട്ടുള്ള ഔദ്യോഗിക വിവരങ്ങൾ പ്രധാനമാണ്. ആവശ്യമായ രേഖകൾ സാധാരണയായി ഉൾപ്പെടുന്നു: വിദ്യാർത്ഥിയുടെ ഗ്രേഡ് സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ/അധ്യാപകന്റെ തിരിച്ചറിയല്‍ രേഖകള്‍ തുടങ്ങി. കൂടുതൽ വിവരം ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കുക...

ചാറ്റ്‌ജിപിടി (ChatGPT): പഠനത്തിനും അറിവിനും ഒരു പുതിയ കൂട്ടുകാരൻ

صورة
ചാറ്റ്‌ജിപിടി (ChatGPT): പഠനത്തിനും അറിവിനും ഒരു പുതിയ കൂട്ടുകാരൻ ഇന്ന് ലോകം മുഴുവൻ കൃത്രിമ ബുദ്ധി (Artificial Intelligence) കൊണ്ട് മാറിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും ജനപ്രിയമായൊരു സഹായി ആണ് ചാറ്റ്‌ജിപിടി (ChatGPT) . പഠനം, ചോദ്യോത്തരങ്ങൾ, പ്രോജക്റ്റുകൾ, കഥകൾ, പ്രസംഗങ്ങൾ — എന്തിനും സഹായിക്കുന്ന ഒരു സ്മാർട്ട് കൂട്ടുകാരൻ തന്നെ! ചാറ്റ്‌ജിപിടി എന്താണ്? ചാറ്റ്‌ജിപിടി OpenAI ഉണ്ടാക്കിയ ഒരു സ്മാർട്ട് ഭാഷാ പ്രോഗ്രാം ആണ്. നമ്മൾ ചോദിക്കുന്നതു മനസ്സിലാക്കി വളരെ സ്വാഭാവികമായ മറുപടികൾ നൽകുകയാണ് ഇതിന്റെ പ്രത്യേകത. മലയാളത്തിലും ഇംഗ്ലീഷിലും — പല ഭാഷകളിലും ഇത് സംസാരിക്കും. വിദ്യാർത്ഥികൾക്ക് എന്ത് സഹായം? ഹോംവർക്ക് എളുപ്പം: വിഷയങ്ങൾ മനസ്സിലാക്കാൻ 작은 വിശദീകരണങ്ങൾ. പ്രോജക്റ്റ് & പ്രസന്റേഷൻ: ആവശ്യമായ ആശയങ്ങൾ, പോയിന്റുകൾ, ഡിസൈൻ ഐഡിയകൾ. സംശയങ്ങൾ തീർക്കാൻ: ഗണിതം, ശാസ്ത്രം, ചരിത്രം — എന്തും ചോദിക്കാം. അധ്യാപകർക്കുള്ള സഹായം പാഠം തയ്യാറാക്കാൻ സാധാരണ ഭാഷയിൽ വിശദീകരണങ്...

കുട്ടികളില്‍ വികസിക്കേണ്ട പൊതുധാരണകള്‍ - SRG മൊഡ്യൂള്‍ തയ്യാറാക്കല്‍ മാര്‍ഗരേഖ

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷാരംഭത്തില്‍ ജൂണ്‍ 3 മുതല്‍ 13 വരെ തീയതികളില്‍ കുട്ടികളില്‍ വികസിക്കേണ്ട പൊതുധാരണകള്‍ ആയി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സ്കൂള്‍ റിസോഴ്‍സ് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഓരോ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മൊഡ്യൂളുകള്‍ തയ്യാറാക്കി അവയുടെ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണക്ലാസുകള്‍ നടത്തുന്നതിനുള്ള മാര്‍ഗരേഖ പുറത്തിരക്കിയിട്ടുണ്ട് . എല്‍ പി. യു പി , ഹൈസ്‍കൂള്‍ തലങ്ങളില്‍ മൊഡ്യൂളുകള്‍ തയ്യാറാക്കുന്നതിന് സഹായകരമായ ഉപാധികളുടെ സോഫ്‍റ്റ് കോപ്പികള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.  സ്കൂള്‍ റിസോഴ്‍സ് ഗ്രൂപ്പ് മൊഡ്യൂള്‍  വികസിപ്പിക്കല്‍ മാര്‍ഗരേഖ ഇവിടെ വിവിധ വിഷയങ്ങളുടെ മൊഡ്യൂള്‍ രീപീകരണത്തിന് സഹയാകരമായ ഉപാധികളുടെ സോഫ്‍റ്റ്‍കോപ്പികള്‍ വളരുന്ന കുട്ടികള്‍ക്കൊപ്പം - രക്ഷിതാവറിയാന്‍ കൈപ്പുസ്‍തകം ജീവിതപാഠം കൈപ്പുസ്‍തകം തെളിവാനം വരക്കുന്നവര്‍...

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി.

ആശ്രിത നിയമനത്തിന്‍റെ മാനദണ്ഡങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്ബോള്‍ 13 വയസ് തികഞ്ഞ മക്കള്‍ക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂസർവീസ് നീട്ടികൊടുക്കല്‍ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസില്‍ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയാൻ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകള്‍. പതിമൂന്ന് വയസ് പ്രായപരിധി വെക്കുന്നതില്‍ സര്‍വ്വീസ് സംഘടനകള്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അത് മന്ത്രിസഭാ യോഗം കണക്കിലെടുത്തില്ല. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസ ധനം അടക്കം നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും അക്കാര്യവും പുതുക്കിയ മാനദണ്ഡങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച്‌ നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും. ഏകീകൃത സോഫ്റ്റുവെയറില്‍ ...

പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ ആഘോഷപരിപാടികൾ വേണ്ട

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കൊമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

അധ്യാപകർക്കെതിരെ നടപടികൾക്ക് മുമ്പ് പ്രാഥമിക അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി

صورة
കുട്ടികളുടെ നല്ലഭാവിക്കായി ചെറിയ ശിക്ഷ നൽകിയാൽ കേസെടുക്കുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്’- അധ്യാപകർക്കെതിരെ നടപടികൾക്ക് മുമ്പ് പ്രാഥമിക അന്വേഷണം അനിവാര്യമെന്ന് ഹൈക്കോടതി Click here to download the High Court ruling on the procedure to be followed regarding complaints filed by Students & Parents against Teachers.

സ്കൂളുകളിൽ കുട്ടികളുടെ ആഘോഷ പരിപാടികൾക്ക് വിലക്ക്

പരീക്ഷ കഴിഞ്ഞ് സ്കൂൾ അടയ്ക്കുമ്പോൾ ആഘോഷം വേണ്ട. കർശന നിലപാടുമായി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിലെ കുട്ടികളുടെ ആഘോഷപരിപാടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കിയിട്ടുണ്ട്. ആഘോഷവേളകളിൽ സ്കൂൾ ക്യാമ്പസിൽ പോലും ലഹരിയെത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിർദ്ദേശം.  കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും പൊതു വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കിയിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. ആഘോഷവേളകളിൽ ഇത് വ്യാപകമാകുമെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സ്കൂളുകളിലെ യാത്രയയപ്പ് ആഘോഷങ്ങൾ റദ്ദാക്കാൻ തീരുമാനമെടുത്തത്.

Monitoring of Higher Secondary Continuous Evaluation-CE Scores, Guidelines, Forms

  MARK ENTERING EXCEL SHEET (BY SIMON Mash) VHSE CE/PWE Monitoring Form Higher Secondary CE Monitoring Form CE Monitoring Duty Certificate CE Monitoring -Assessment Approach (Malayalam) CE Monitoring Claim Form Printer (Ms Excel Software) Steps and Indicators for CE Marks Recording Process Evaluation Product Evaluation(Portfolio evaluation) Unit Evaluation 1. Process Evaluation To achieve LOs (learning outcomes) teacher and students conduct activities in class (experiments, Discussions etc.) Indicators for process evaluation Participation/interaction of students in activities/discussions Presentation/Performance in activities Conceptual understanding (realizing the concept) Achieving the skills through activities Recording of data 2. Product Evaluation (Portfolio evaluation) Items included in portfolio evaluation ...

പിടിഎകളും എസ്എംസികളും സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണകാര്യങ്ങളിലും ഇടപെട്ട് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുത്: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ പിടിഎകളും എസ്എംസികളും തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾക്കുമപ്പുറം സ്കൂളിലെ അദ്ധ്യയന കാര്യത്തിലും ഭരണപരമായ കാര്യങ്ങളിലും ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുന്നില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂൾ പിടിഎ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ചില മേഖലകളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതു ജനങ്ങളും രക്ഷകർത്തൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പിലാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർത്ഥികളെയും സഹായിക്കുക എന്നതാണ് സ്കൂൾ പി.ടി.എ. കളുടെയും എസ്.എം.സി. കളുടെയും മുഖ്യമായ കടമയും ലക്ഷ്യവും. സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ്, പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്. ഈ വിഷയങ്ങളെ സംബന്ധിച്ച് പി.ടി.എ. കൾക്കോ വ്യക്തികൾക്കോ ആക്ഷേപം ഉള്ള പക്ഷം പരാതി ലഭ്യമാക്കിയാൽ വകുപ്പിലെ ചുമതലയുള്ള ഉദ്യോഗസ്ഥർ ആവശ്യമായ പരിശോധനകൾ നടത്തുമെന്നിരിക്കെ ചില സ്കൂളുകളിലെങ്കിലും പി.ടി.എ. കളും എസ്.എ...

Shortage of Attendance

صورة
 Minimum attendance - 75%, 50-75% condone by RDD,  50- 60% condone by Directorate, below 50% - No condonation Last date of attendance - last working day of January

സംസ്ഥാന സ്‍കൂള്‍ ശാസ്‍ത്രമേള നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ - മുഴുവൻ വിവരങ്ങളും

صورة
സംസ്ഥാന സ്‍ക‍ൂള്‍ ശാസ്‍ത്രോല്‍സവം & വൊക്കേഷണല്‍ എക്സ്പോ 2024 നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയിലെ വിവിധ വിദ്യാലയങ്ങളിലായി നടക്കും . രജിസ്ട്രേഷൻ നവംബര്‍ 15ന് വെള്ളി രാവിലെ 10 മണിക്ക് സെന്റ് ജോസഫ്‍സ് എച്ച് എസ് എസില്‍ ആവും നടക്കുക. നവംബര്‍ 15ന് വെള്ളി ഉച്ചക്ക് ശേഷം വിവിധ വിഭാഗങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗം ക്വിസ് മല്‍സരങ്ങള്‍ നടക്കും. ശാസ്ത്രോല്‍സവത്തിലെ വിവിധ മേളകള്‍ നടക്കുന്ന വേദികള്‍ ചുവടെ ശാസ്‍ത്രമേള : ലിയോ  തേര്‍ട്ടീന്‍ത് എച്ച് എസ്  ഗണിതശാസ്‍ത്രം : ലജനത്ത് എച്ച് എസ് എസ് സാമൂഹ്യശാസ്‍ത്രം : സെന്റ് ജോസഫ്‍സ് എച്ച് എസ് എസ് ഐ ടി : സെന്റ് ജോസഫ്‍സ് എച്ച് എസ് എസ് പ്രവര്‍ത്തി പരിചയം : എസ് ഡി വി സ്‍കൂള്‍സ് വൊക്കേഷണല്‍ എക്‍സ്പോ : അറവ‍ുകാട് എച്ച് എസ് എസ് കരിയര്‍ ഫെസ്‍റ്റ് : അറവ‍ുകാട് എച്ച് എസ് എസ് എന്റര്‍ടെയിന്‍മെന്റ് : അറവ‍ുകാട് എച്ച് എസ് എസ് ശാസ്‍ത്രമേളയുടെ വേദികളും സമയക്രമവും    : PDF  ഇവിടെ ...

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ കെ.ജെ മാക്സി, എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ  സ്വകാര്യ പ്ലേ സ്കൂളായ മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേസ്കൂളിലെ  ടീച്ചർ ചോദിച്ച ചോദ്യത്തിന് മൂന്നരവയസ്സുള്ള കുട്ടി ടീച്ചർ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു പ്രവർത്തനമാണ് ടീച്ചർ ചെയ്തത്.   പ്ലേ സ്കൂൾ പ്രായം എന്നത് കുട്ടിക്ക് സ്നേഹവും പരിലാളനയും പരിഗണനയും അംഗീകാരവും പ്രോത്സാഹനവും ലഭിക്കേണ്ട പ്രായമാണ് .  അതവർ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. സ്വന്തം വീട് കഴിഞ്ഞാൽ രണ്ടാമത്തെ വീടാണ് പ്രീപ്രൈമറി സ്കൂളുകളും വിദ്യാലയങ്ങളും. കുട്ടികൾ ആരാധിക്കുന്ന ആളാണ് ടീച്ചർ. കുട്ടികൾ വൈകാരികമായി ഇഷ്ടപ്പെടുന്ന ആളാണ് ടീച്ചർ.  അങ്ങനെ ഒരു ടീച്ചർ കുട്ടിയെ ഈ വിധത്തിൽ ശി...

ഹയർ സെക്കന്ററി ചോദ്യ ശേഖരവുമായി(Question Bank)സമഗ്രപ്ലസ് പോർട്ടൽ.

صورة
ഹയർ സെക്കന്ററി ചോദ്യ ശേഖരവുമായി(Question Bank)സമഗ്രപ്ലസ് പോർട്ടൽ. കൈറ്റിന്റെ പരിഷ്‌ക്കരിച്ച 'സമഗ്ര പ്ലസ്' പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന 'ചോദ്യശേഖരം' (Question Bank) തയ്യാറാക്കി ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവിൽ 'സമഗ്രപ്ലസ്' പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം 'സമഗ്രപ്ലസ്' പോർട്ടലിലെ Question Bank ലിങ്ക് വഴി ഈ സംവിധാനങ്ങൾ ഉപയോഗിക്കാനാകും. മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം എന്നിങ്ങനെ യഥാക്രമം തിരഞ്ഞെടുത്താൽ ആ അദ്ധ്യായത്തിലെ ചോദ്യങ്ങൾ ക്രമത്തിൽ കാണാനാകും. ചോദ്യത്തിന് നേരെയുള്ള 'View Answer Hint' ക്ലിക്ക് ചെയ്താൽ അതിനുള്ള ഉത്തര സൂചികയും ദൃശ്യമാകും. ഹയർ സെക്കന്ററി അധ്യാപകർക്ക് വ്യത്യസ്ത ടേമുകൾക്കും അദ്ധ്യായങ്ങൾക്കും അനുസൃതമായ ചോദ്യപേപ്പറുകൾ അനായാസേന തയ്യാറാക്കാൻ സൗകര്യമൊരുക്കുന്നു എന്നതാണ് 'സമഗ്രപ്ലസി'ന്റെ മറ്റൊരു പ്രധാന സവി...

Adhaar Updation in SPARK Login

صورة
SPARK വന്ന പുതിയ അപ്‍ഡേഷന്‍ പ്രകാരം DDO, Establishment (Clerk) & Individual ലോഗിനുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ Aadhaar Linked Mobile Number അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്‍ഷന്‍ ലഭിക്കും. ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍ ഇവ നല്‍കി ഈ മൊബൈല്‍ നമ്പരിലേക്ക് വരുന്ന OTP നല്‍കി അപ്‍ഡേറ്റ് ചെയ്താല്‍ മാത്രമേ ലോഗിന്‍ സാധിക്കൂ. ആയതിനാല്‍ Individual Login ഉള്‍പ്പെടെ എല്ലാ യൂസര്‍മാരും ആധാര്‍ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കി ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക ലോഗിന്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകത്തില്‍ ആധാര്‍ നമ്പര്‍ നല്‍കുക താഴെപ്പറയുന്ന ജാലകം ലഭിക്കും താഴെക്കാണുന്ന ജാലകത്തില്‍ OTP നല്‍കി അപ്‍ഡേറ്റ് ചെയ്യുക

സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതി

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി ഏകീകൃത പെൻഷൻ പദ്ധതിക്ക് (യു.പി.എസ്) കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 2025 ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. സംസ്ഥാന സർക്കാരുകള്‍ക്കും ഇത് മാതൃകയാക്കാം. 23 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് പ്രയോജനം കിട്ടുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. സംസ്ഥാന സർക്കാരുകളും നടപ്പാക്കിയാല്‍ 90ലക്ഷം ജീവനക്കാർക്ക് പ്രയോജനമാകും. ജീവനക്കാർക്ക് നിലവിലെ ദേശീയ പെൻഷൻ പദ്ധതിയില്‍ ( എൻ.പി.എസ്) തുടരാനും യു.പി.എസിനും ഓപ്ഷൻ നല്‍കും. പ്രധാന കാര്യങ്ങൾ: പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചു:  ഹിമാചൽ പ്രദേശിലെ സമാനമായ പ്രതിഷേധങ്ങളെ തുടർന്ന്, കേന്ദ്ര സർക്കാർ പഴയ പെൻഷൻ പദ്ധതിയിലേക്ക് സമാനമായ ഒരു പദ്ധതി അവതരിപ്പിച്ചു. യു.പി.എസ് (ഏകീകൃത പെൻഷൻ പദ്ധതി):  2025 ഏപ്രിൽ 1 മുതൽ 23 ലക്ഷം കേന്ദ്ര സർവ്വീസ് ജീവനക്കാരെ ഇത് ബാധിക്കും. പ്രയോജനം: പ്രധാനമായും 25 വർഷം സർവീസുള്ളവർക്ക്. കുടിശ്ശിക: പുതിയ പദ്ധതിയിലേക്ക് മാറുന്നവരുടെ കുടിശ്ശിക അടക്കം കേന്ദ്ര സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത. പദ്ധതി മാറ്റം: ഒരിക്കൽ യു.പി.എസ് തിരഞ്ഞെടുത്താൽ പിന്നീട് പദ്ധതി മാറ്റാൻ കഴിയില്ല.  പ്രധ...

SCORE-State Confidential Reporting & Reviewing System (For Promotion)

صورة
സെപ്റ്റംബർ 1 മുതൽ ധനകാര്യ വകുപ്പ് വികസിപ്പിച്ചെടുത്ത SCORE (State Confidential Reporting & Reviewing System) എന്ന ഓൺലൈൻ സോഫ്‌റ്റ്‌വെയറിലൂടെ CR(രഹസ്യ റിപ്പോർട്ട്) സമർപ്പിക്കാൻ എല്ലാ സർക്കാർ ജീവനക്കാരോടും നിർദ്ദേശിച്ചിരിക്കുന്നു.   കോൺഫിഡൻഷ്യൽ റിപ്പോർട്ട് ഓൺലൈനായി സമർപ്പിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ ബാധ്യസ്ഥരായ ജീവനക്കാർ SCORE Official വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തു ലോഗിൻ ക്രിയേറ്റ് ചെയ്യേണ്ടതായുണ്ട്.സർവീസിൽ ഒരിക്കൽ മാത്രം ഈ രജിസ്ട്രേഷൻ ചെയ്താൽ മതി.  അപ്പോൾ കിട്ടുന്ന Username & Password ഉപയോഗിച്ച് എല്ലാവർഷവും SCORE സൈറ്റ് വഴി കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കാവുന്നതാണ്. New User Registration Help file SCORE Official Site Help FILE  on SCORE by Dr Manesh Kumar E   SCORE-Video Tutorials

മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി

 2024-2025 വർഷത്തെ മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി പോളിസി നമ്പർ ചില മാറ്റങ്ങൾ ഉണ്ട്.UHID നമ്പർ മാറിയിട്ടുണ്ട്  എല്ലാവരും മെഡിസെപ്പ് കാർഡ് പുതിയത്  ഡൗൺലോഡ് ചെയ്യുക പ്രൊഫൈൽ പരിശോധിക്കുക,,, Dependents എല്ലാവരുടെയും പേര് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.. https://medisepkerala.com

മയക്കുമരുന്ന് ദുരുപയോഗവും അനധികൃത കടത്തും

صورة
പ്രതിരോധത്തിനുള്ള സമാരംഭം വിദ്യാലയ പാർലമെന്റിലേക്ക് നിർദ്ദേശം :   മാദകവസ്തുക്കളും  അനധികൃത വ്യാപാരവും: പ്രതിരോധത്തിനായി നിക്ഷേപിക്കുക   പൊതുവായ തീരുമാനം:  ഈ പ്രമേയം വിദ്യാലയ പാർലമെന്റിൽ പാസാക്കുവാൻ നാം യോഗം ചേർന്നിരിക്കുകയാണ്. ജൂൺ 26 ലോക മയക്കുമരുന്ന് ദുരുപയോഗവും അനധികൃത വ്യാപാരവും പ്രതിരോധ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി, വിദ്യാലയത്തിൽ വിവിധ ബോധവത്കരണ പരിപാടികളും പ്രതിരോധ നടപടികളും നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ  ഈ പ്രമേയം ചൂണ്ടികാണിക്കുന്നു. ബോധവത്കരണ ക്യാമ്പയിൻ: വിദ്യാലയത്തിൽ ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ എന്നിവ സംഘടിപ്പിക്കുക.  മയക്കുമരുന്നിന്റെ ദോഷങ്ങളെക്കുറിച്ച് അറിയിക്കാനും സ്വസ്ഥ ജീവിത ശൈലികൾ പ്രോത്സാഹിപ്പിക്കാനും പോസ്റ്ററുകൾ, വീഡിയോകൾ, പ്രദർശനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുക.  ഇതര വിദഗ്ധരെ, പോലീസുകാരെ, ആരോഗ്യപ്രവർത്തകരെ, മുൻ മയക്കുമരുന്ന് ഉപയോക്താക്കളെ, എന്നിവർ പങ്കെടുപ്പിച്ച് സെമിനാർ  നടത്തുക.  കൗൺസിലിംഗ്, പിന്തുണ:   വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തിനു പ്രാധാന്യം നൽകുകയും കൗൺസിലിംഗ് സെഷനു...

Education Calendar