വൊക്കേഷണൽ ഹയർ സെക്കൻഡറി അഡ്മിഷന്, പഠനവിഷയങ്ങള്‍; വിശദമായി അറിയാം
പ രമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിതവിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് ഇന്നുമുതൽ അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്ന രീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ, സ്വയം സംരംഭകത്വം എന്നിവ കോഴ്സിലൂടെ ലക്ഷ്യമിടുന്നു. ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് - എൻഎസ്ക്യുഎഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’...