ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ള അവഗണനയും അപാകങ്ങളും പരിഹരിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2ന്റെ ശമ്പളം മുന്‍കാലങ്ങളിലെപ്പോലെ യു.ഡി. ക്ലാര്‍ക്കിന് തുല്യമായി വര്‍ധിപ്പിക്കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് രാജശേഖരന്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അരുമാനൂര്‍ രാജന്‍, ജയപ്രകാശ് (തൃശ്ശൂര്‍), അജയകുമാര്‍ (എറണാകുളം), ശര്‍മ (പത്തനംതിട്ട) തുടങ്ങിയവര്‍ സംസാരിച്ചു.