ഒന്നാംക്ലാസ് പ്രവേശനം ഇക്കൊല്ലം 5 വയസ്സില്‍


ആറ് വയസ് വേണമെന്ന കേന്ദ്ര നിയമത്തിലെ വ്യവസ്ഥ അംഗീകരിക്കുന്നതിനൊപ്പം തത്കാലം നിലവിലുള്ള സ്ഥിതി തുടരാന്‍ മന്ത്രിസഭായോഗം നിര്‍ദേശിച്ചു. നിലവില്‍ അഞ്ചു വയസ്സാണ് ഒന്നാംക്ലാസ് പ്രവേശനത്തിന് കേരളത്തില്‍ ബാധകം.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാന്‍ രണ്ടുവര്‍ഷത്തെ സാവകാശമുണ്ട്. ഈ കാലയളവിനുള്ളില്‍ അഞ്ചു വയസ്സുള്ള കുട്ടികള്‍ക്കായി പ്രീപ്രൈമറി സ്‌കൂള്‍ തുടങ്ങി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സാക്കി നിശ്ചയിക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ. മന്ത്രിസഭാ യോഗ തീരുമാനമുണ്ടായെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല. കേന്ദ്രനിയമം ഒരു വര്‍ഷംമുമ്പ് പാസാക്കിയതിനാല്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചു വയസ് തത്കാലം തുടരാമെന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രത്യേകമായി ഇറക്കേണ്ടിവരും. അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയും വേണം.

إرسال تعليق