ജില്ലാ കണ്‍വെന്‍ഷന്‍, യാത്രയയപ്പ്

വി.എച്ച്.എസ്.ഇ ശനിയാഴ്ച്ച പ്രവര്‍ത്തി ദിനം ഒഴിവാക്കണം : എന്‍.വി. എല്‍.എ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്കൂളുകളിലെ ശനിയാഴ്ച്ച പ്രവര്‍ത്തി ദിനം ഒഴിവാക്കണമെന്നു നോണ്‍ വൊക്കേഷണല്‍ ലക്ച്ചറേഴ്സ് തൃശൂര്‍ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഹയര്‍ സെക്കന്‍ണ്ടറി സൂളുകള്‍ക്കൊപ്പം വെക്കേഷണണ്‍ ഹയര്‍ സെക്കന്‍ററിക്കും ശനിയാഴ്ച്ച അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. പ്രവര്‍ത്തി ദിനം അഞ്ചാക്കിയാല്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കു നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ആറ് മണിക്കൂര്‍ ജോലി ഭാരവും 7 വര്‍ഷം സര്‍വ്വീസുള്ള അധ്യാപകരെ സീനിയറാക്കി മാററണമെന്നും യോഗം അവശ്യപ്പെട്ടു. വിരമിക്കുന്ന അധ്യാപകരെ ആദരിക്കുകയും യാത്രയയപ്പ് നര്‍കുകയും ചെയ്ത യോഗത്തില്‍ സജിത്ത് പി.വി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് എസ് . ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാജി പാരിപ്പള്ളി , ജനറല്‍ സെക്രട്ടറി ബിനു പി തയ്യില്‍, റോയി, കെ.പി.ജോസഫ്, സൈമണ്‍ ജോസ് , ജോണ്‍സണ്‍ പി.വി, കെ.എം. അബ്ദുല്‍ റഷീദ്, മിനി ഇ, മാത്യു കെ.വി, ഗീത എം എന്നിവര്‍ സംസാരിച്ചു .

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق