സെന്റ് ജോസഫ്‌സിന് ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ്‌

തൃശ്ശൂര്‍ ദേവമാതാ സി.എം.ഐ.യുടെ കീഴിലെ എഡ്യൂക്കേഷണല്‍ കോര്‍പ്പറേറ്റ് ഏജന്‍സി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഹൈസ്‌കൂള്‍ അവാര്‍ഡ് പാവറട്ടി സെന്റ് ജോസഫ്‌സിന്.
നൂറ് ശതമാനം വിജയവും പഠന പ്രവര്‍ത്തന മികവിനോടൊപ്പം പാഠ്യേതര രംഗങ്ങളില്‍ ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളില്‍ സ്‌കൂള്‍ നേടിയ വിജയമാണ് അവാര്‍ഡിന് പരിഗണിച്ചത്.
ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളിയില്‍ നിന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട്, പ്രധാനാധ്യാപകന്‍ വി.എസ്. സെബി എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ബെസ്റ്റ് സ്‌കൂള്‍ അവാര്‍ഡ് നേടിയ സ്‌കൂളിനെ പി.ടി.എ. കമ്മിറ്റി അഭിനന്ദിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق