പ്ലസ് വൺ അപേക്ഷയിൽ മാറ്റം വരുത്താം | ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കു അപേക്ഷ എഡിറ്റ് ചെയ്യാം

പ്ലസ് വൺ ഫസ്റ്റ് അല്ലോട്മെൻറ് റിസൾട്ട് പ്രസിദ്ധീകരിച്ചു,വിദ്യാർഥികൾക്കു ഒക്ടോബർ 1 വൈകിട്ട് 5 മണി  വരെ അഡ്മിഷൻ എടുക്കാൻ അവസരം  ഉണ്ട് 

ഫസ്റ്റ് അല്ലോട്മെന്റിൽ അഡ്മിഷൻ ലഭിച്ച ,താൽകാലിക അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ഉയർന്ന ഓപ്ഷൻ ഏതെങ്കിലും റദ്ദ് ചെയ്യണം എങ്കിൽ അപേക്ഷ ഫോം പൂരിപ്പിച്ചു നൽകണം 

 എങ്ങനെ അപേക്ഷ ഫോം പൂരിപ്പിക്കാം

  1.  അപേക്ഷ നമ്പർ ( നിങ്ങൾ പ്ലസ് വൺ അപേക്ഷ സമർപ്പിച്ചപ്പോൾ ലഭിച്ച അപ്ലിക്കേഷൻ നമ്പർ തെറ്റാതെ നൽകുക)
  2. അപേക്ഷകന്റെ പേര് (അപേക്ഷ നൽകുന്ന വിദ്യാർത്ഥിയുടെ പേര് തെറ്റാതെ നൽകുക) 
  3. അപേക്ഷകന്റെ മുഴുവൻ മേൽവിലാസവും ഫോൺ നമ്പറും നൽകുക 
  4.  SSLC രജിസ്റ്റർ നമ്പർ ( നിങ്ങളുടെ SSLC രജിസ്റ്റർ നമ്പർ തെറ്റാതെ നൽകുക)
  5.  നിലവിൽ നിങ്ങൾക് ലഭിച്ച ഓപ്ഷൻ നമ്പർ ,സ്കൂളിന്റെ കോഡ് ,കോഴ്സ് കോഡ് തെറ്റാതെ കോളത്തിൽ എഴുതുക 
  6. സ്ഥിര പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന കുട്ടികൾ അതെ എന്ന് കൊടുക്കുക ,അല്ലാത്ത കുട്ടികൾ ഇല്ല എന്ന് കൊടുക്കുക ,
  7. റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്ഷൻ നമ്പർ ,അവിടെ നൽകിയ സ്കൂൾ കോഡ് ,അവിടെ നൽകിയ കോഴ്സ് കോഡ് എന്നി ക്രമത്തിൽ ഫോം പൂരിപ്പിച്ച് വെക്കുക 
  8. ശേഷം അവസാന ഭാഗത്ത് അപേക്ഷകന്റെ പേരും ഒപ്പും ,രക്ഷിതാവിന്റെ പേരും ഒപ്പും ,സ്ഥലം ,തിയ്യതി എന്നിവ നൽകിയ സ്കൂളിൽ സമർപ്പിക്കുക 

ശ്രദ്ധിക്കുക : പൂരിപ്പിച്ച അപേക്ഷയും ,ബന്ധപ്പെട്ട രേഖകളും ,അലോട്ട്മെന്റ് ലെറ്ററും ഉൾപ്പെടെ അഡ്മിഷൻ ലഭിച്ച സ്കൂളിൽ കൊടുക്കുക.

Check Allotment 


About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق