സംസ്ഥാനത്ത് എൻ.എസ്.എസ് ക്യാമ്പുകൾക്ക് ഓഗസ്റ്റ് 12ന് തുടക്കം: ആകെ 330 ക്യാമ്പുകൾ





വിദ്യാര്‍ത്ഥി വ്യക്തിത്വവികസനം സാമൂഹികസേവനം എന്നിവ ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എന്‍.എസ്.എസിന്‍റെ സപ്തദിന സഹവാസ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ ആഗസ്റ്റ് 12 വെള്ളിയാഴ്ച ആരംഭിക്കും. സമൂഹത്തിന് ഉപകാരപ്പെടുന്ന 6 പദ്ധതികൾ (ദ്യഢഗാത്രം, മിതം, സമജീവനം,തിരംഗാപ്രയാണ്‍, സ്വച്ഛംഅമ്യതം, സജ്ജം ) എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾ.

സംസ്ഥാനത്തെ 330 ഗ്രാമങ്ങളിലെ വി.എച്ച്.എസ്.ഇ സ്കൂളുകളിലായി 15000 എന്‍.എസ്.എസ് വിദ്യാര്‍ത്ഥിവോളണ്ടിയര്‍മാർ ചേർന്നുള്ള ക്യാമ്പുകളാണ് അന്തര്‍ദേശീയയുവജന ദിനത്തില്‍ ആരംഭിക്കുന്നത്. ഈ ക്യാമ്പുകളിൽ അമ്മമാരെയും കിടപ്പുരോഗികളെയും ഉന്നംവെച്ചാണ് വിദ്യാർത്ഥിക്ഷേമ സാക്ഷരത പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്. 

ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച് കിടപ്പുരോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ജീവിതശൈലീരോഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍തന്നെ ചെയ്തുകൊടുക്കുന്ന ദ്യഢഗാത്രം പദ്ധതി, മൂന്ന് ലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിച്ച് അമ്മമാര്‍ക്ക് ഗാര്‍ഹിക ഊര്‍ജ്ജ സാക്ഷരതാസന്ദേശങ്ങള്‍ നല്‍കുന്ന കേരളാ എനര്‍ജി മാനേജ്മെന്‍റ് സെന്റർ സഹകരിക്കുന്ന മിതം പദ്ധതി, സമജീവനം,തിരംഗാപ്രയാണ്‍, സ്വച്ഛംഅമ്യതം, സജ്ജം ) എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾ. 

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ജൻഡർ പാര്‍ലിമെന്‍റുകളും, തെരുവ് നാടകങ്ങളും, നാട്ടിലും, വിദ്യാലയത്തിലും അവതരിപ്പിച്ച് വനിതാശിശുവികസന വകുപ്പിന്‍റെ നേത്യത്വത്തില്‍ സമജീവനം പദ്ധതി തുടങ്ങിയ പദ്ധതികൾ ക്യാമ്പുകളിൽ നടപ്പിലാക്കും. സ്വാതന്ത്ര്യത്തിന്‍റെ 75-മത് വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന ഈ ക്യാമ്പുകളില്‍ ആഗസ്റ്റ് 13ന് ഹര്‍ഘര്‍ തിരംഗയുടെ സന്ദേശവാഹകരായിവിദ്യാര്‍ത്ഥികള്‍ മൂന്ന് ലക്ഷത്തിലധികം വീടുകളിലേക്ക് ദേശീയ പതാകയേന്തി ‘തിരംഗാപ്രയാണ്‍’ പ്രഭാതസവാരി നടത്തും.

സ്വച്ഛതാപക്വാഡയുടെ ഭാഗമായി ആസൂത്രണം ചെയ്ത ‘സ്വച്ഛംഅമ്യതം’ പദ്ധതിയിലൂടെ ക്യാമ്പുകളുടെ അടുത്തുള്ള പൈത്യകസ്മാരകങ്ങളിലും, പൊതു ഇടങ്ങളിലുംവിദ്യാര്‍ത്ഥികള്‍ ശൂചീകരണ ശ്രമദാനങ്ങള്‍ നടത്തും. കഴിഞ്ഞ കാലകോവിഡ്, പ്രളയ, മഹാമാരി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആകസ്മിക അടിയന്തിര സാഹചര്യങ്ങളില്‍ മികച്ച സന്നദ്ധ സേവനം കാഴ്ചവെയ്ക്കുവാന്‍ കൗമാരവിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുവാന്‍ സംസ്ഥാന ഫയര്‍ ആന്‍റ് റെസ്ക്യു വിഭാഗത്തിന്‍റേയും, ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റേയും സഹായത്തോടെ 330 ക്യാമ്പുകളിലും ‘സജ്ജം’ ജീവന്‍ രക്ഷാസ്കില്‍ ഡ്രില്ലുകള്‍ നടക്കും.

ആഗസ്റ്റ് 11 ന് വൈകുന്നേരം 7 മണിക്ക്ക്യാമ്പ് അംഗങ്ങളായ15000 ത്തില്‍ പരം വിദ്യാര്‍ത്ഥി വോളണ്ടിയര്‍മാരും 400 ലധികം അദ്ധ്യാപകരും പങ്കെടുക്കുന്ന മനംമാനവം ക്യാമ്പ് പ്രീ ക്യാമ്പ് വെര്‍ച്വല്‍മീറ്റില്‍, സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി പദ്ധതികള്‍ പ്രഖ്യാപിച്ച് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. 7 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പുകള്‍ ആഗസ്റ്റ് 18ന് രാവിലെ അവസാനിക്കും


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق