ദോഹ: ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. അഭിമാനനേട്ടത്തിനൊപ്പം കോടിക്കണക്കിന് രൂപയാണ് ടീമിന് ലഭിക്കുക. വിജയിക്കള്‍ക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 347 കോടി രൂപ) അക്കൗണ്ടിലെത്തും.
രണ്ടാം സ്ഥാനക്കാര്‍ക്ക് 30 മില്ല്യണ്‍ ഡോളര്‍ (248 കോടി രൂപ) ലഭിക്കും. ഫൈനല്‍ മത്സരം അവസാനിച്ചാല്‍ അര്‍ജന്റീനയുടേയോ ഫ്രാന്സിന്റെയോ അക്കൗണ്ടുകളിലാണ് ഈ പണമെത്തുക.
മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്ല്യണ്‍ ഡോളറും (223 കോടി രൂപ), നാലാം സ്ഥാനത്തെത്തിയ മൊറോക്കോയ്ക്ക് 25 മില്ല്യണ്‍ ഡോളറും (206 കോടി രൂപ) സമ്മാനമായി ലഭിക്കും.
ഖത്തര്‍, ഇക്വഡോര്‍, മെക്സിക്കോ, വെയ്ല്‍സ്, സൗദി അറേബ്യ, ടുണീഷ്യ, കാനഡ, ഡെന്മാര്ക്ക്, ബെല്‍ജിയം, കോസ്റ്ററിക്ക, ജര്‍മനി, ഘാന, യുറഗ്വായ്, സെര്‍ബിയ, കാമറൂണ്‍, ഇറാന് എന്നീ ടീമുകള്‍ സ്വന്തമാക്കിയത് ഒമ്പത് മില്ല്യണ്‍ ഡോളറാണ്. അതായത് ഏകദേശം 74 കോടി രൂപ. ഈ ടീമുകള്‍ക്കൊന്നും ഗ്രൂപ്പ് ഘട്ടം കടയ്ക്കാനായിരുന്നില്ല.