ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്
ജൂൺ 2ന്. ജൂൺ 2 തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെന്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 3 രാവിലെ 10 മണി മുതൽ പ്രവേശനം നടക്കും. ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം ജൂൺ 5ന് വൈകിട്ട് 5 മണി വരെ നടക്കും. അപേക്ഷയിൽ ചേർത്തിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം പ്രവേശനം ലഭിച്ച സ്‌കൂളിൽ നേരിട്ട് ഹാജരാകണം
ഫൈനൽ കൺഫർമേഷൻ ഇല്ലെങ്കിലും പരിഗണിക്കും
പ്രതികൂല കാലാവസ്‌ഥ കാരണം ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി പ്ലസ് വൺ ട്രയൽ അലോട്ട്മെൻറിൽ അപേക്ഷകൾ തിരുത്തൽ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകാൻ കഴിയാത്ത അപേക്ഷകളും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അലോട്ട്മെന്റിനായി പരിഗണിക്കും
The old PDF in pages is not updated. Please use Download button to get the latest version of the PDF with updated content. Reach out!