PFMS ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) എൻറോൾമെന്റ് - സമ്പൂർണ്ണ സഹായ ഗൈഡ്

TSA HYBRID DASHBOARD - CLAIM PROCESSING

PFMS TSA ഹൈബ്രിഡ് ഡാഷ്ബോർഡ് - ക്ലെയിം സൃഷ്ടിക്കലും അംഗീകരണവും

ഈ വിഭാഗത്തിൽ PFMS പോർട്ടലിൽ TSA ഹൈബ്രിഡ് ഡാഷ്ബോർഡ് ഉപയോഗിച്ച് ക്ലെയിം സൃഷ്ടിക്കുന്നതും അംഗീകരിക്കുന്നതും വിശദീകരിക്കുന്നു.
1

ലോഗിൻ & നാവിഗേഷൻ

  • PFMS പോർട്ടലിൽ DO Login ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഇടതുവശത്തുള്ള Menu Icon ക്ലിക്ക് ചെയ്ത് TSA Hybrid Dashboard സെലക്ട് ചെയ്യുക.
  • ഡാഷ്ബോർഡിൽ നിന്ന് Create New Claim തിരഞ്ഞെടുക്കുക.
  • കുറിപ്പ്: Create New Claim ഇന്റർഫേസിൽ പ്രധാനമായും നാല് വിഭാഗങ്ങളുണ്ട്: Scheme Details, Claim Details, Vendor Details, Deduction Details.
2

Scheme Details നൽകുക

  • സ്കീം സ്കീനിൽ കാണാം, സെലക്ട് ചെയ്യേണ്ടതില്ല.
  • Assignment തിരഞ്ഞെടുക്കുക. തുടർന്ന് Assignment Grid-ൽ താഴെ പറയുന്ന വിവരങ്ങൾ കാണാം:
    • Transaction ID
    • Limit Assigned
    • Available Balance
3

Claim Details നൽകുക

  • Claim Order Number നൽകുക. (നിർബന്ധമില്ല)
  • Claim Order Document Upload ചെയ്യേണ്ടതില്ല.
  • Date നൽകുക.
  • Claim Amount നൽകുക.
4

Vendor Details നൽകുക

  • Vendor-ന്റെ വിവരങ്ങൾ നൽകുക. ഒന്നോ അതിലധികേമോ Vendors ചേർക്കാം. Vendors സിസ്റ്റത്തിൽ നേരത്തെ Mapped ആയിരിക്കണം.
  • Bulk Payment, ഉദാഹരണത്തിന് Salary Disbursement, നടത്തുമ്പോൾ തയ്യാറാക്കിയ Excel File ഉപയോഗിച്ച് Vendor Details Upload ചെയ്യാനും കഴിയും.
  • Individual Payment തിരഞ്ഞെടുക്കുക.
  • Dropdown-ൽ നിന്ന് ആവശ്യമായ ഒന്നോ അതിലധികേമോ Vendors തിരഞ്ഞെടുക്കുക.
  • Search Hyperlink ക്ലിക്ക് ചെയ്യുക. Vendor List, Vendor Code സഹിതം കാണിക്കും. ആവശ്യമായ Vendor തിരഞ്ഞെടുക്കുക.
  • Add Vendor ക്ലിക്ക് ചെയ്യുക. അപ്പോൾ Vendor-ന്റെ താഴെ പറയുന്ന വിവരങ്ങൾ വരും:
    • Vendor Name
    • Account Number
    • IFSC Code
    • Component & Gross Amount
  • Vendor-ന് Payment നൽകേണ്ട Component (GENERAL) തിരഞ്ഞെടുക്കുക.
  • Gross Amount നൽകുക.
  • ഒന്നിലധികം Vendors ചേർക്കണമെങ്കിൽ Dropdown-ൽ നിന്ന് ഓരോ Vendor-നെയും തിരഞ്ഞെടുത്ത് Add ചെയ്യാം.
  • ആവശ്യമെങ്കിൽ X (Remove) Button ഉപയോഗിച്ച് Vendor-നെ List-ൽ നിന്ന് നീക്കം ചെയ്യാം.
  • ⚠️ ശ്രദ്ധിക്കുക: എല്ലാ Vendors-ന്റെയും Total Gross Amount, മൊത്തം Claim Amount-ന് തുല്യമായിരിക്കണം.
5

Claim Submit ചെയ്യൽ

  • Claim പിന്നീട് Submit ചെയ്യാൻ ആണെങ്കിൽ Save as Draft ക്ലിക്ക് ചെയ്യാം. Claim Draft ആയി Save ചെയ്തതായി Confirmation Popup കാണിക്കും.
  • Claim Submit ചെയ്യുന്നതിനായി Submit ക്ലിക്ക് ചെയ്യുക. തുടർന്ന് Confirmation Popup വരും. OK ക്ലിക്ക് ചെയ്യുക. (ട്രാൻസാക്ഷൻ ID എഴുതി വെക്കുക).
  • Claim വിജയകരമായി Submit ചെയ്താൽ Final Confirmation Popup കാണിക്കും. തുടർന്ന് ആ Claim Agency Checker-ന് Approval നൽകുന്നതിനായി ലഭ്യമാകും.
A

Claim Approval (DA Login)

  • PFMS Portal-ൽ DA Login ചെയ്യണം.
  • ഇടതുവശത്തെ TSA Hybrid Dashboard-ലേക്ക് പോകുക.
  • Dashboard-ൽ Pending for Approval തിരഞ്ഞെടുക്കുക. അല്ലെങ്കിൽ Menu Bar-ലെ Pending for Approval Tab ക്ലിക്ക് ചെയ്യുക.
  • Approval കാത്തിരിക്കുന്ന എല്ലാ Claims-ന്റെയും List Screen-ൽ കാണിക്കും.
  • ആവശ്യമെങ്കിൽ Scheme Name, Project Name എന്നിവ ഉപയോഗിച്ച് ഫിൽട്ടർ ചെയ്യാം.
  • Search ക്ലിക്ക് ചെയ്താൽ താഴെ പറയുന്ന വിവരങ്ങളോടുകൂടിയ Claims List ലഭിക്കും:
    • Transaction ID
    • Claim Amount
    • Date
    • Submitted By
  • Transaction ID-ൽ ക്ലിക്ക് ചെയ്താൽ Claim Details കാണാം. Claim പരിശോധിച്ച ശേഷം Agency Checker എല്ലാ വിവരങ്ങളും പരിശോധിച്ച് താഴെ പറയുന്ന രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കണം:
    1. Approve – Claim അംഗീകരിക്കാൻ.
      • Approve ക്ലിക്ക് ചെയ്താൽ Confirmation Message വരും.
      • ഉടൻ Digital Signature ചെയ്യണമെങ്കിൽ Yes ക്ലിക്ക് ചെയ്യുക. തുടർന്ന് Apply e-Sign Page-ലേക്ക് സമയമായ Rediect ചെയ്യും.
      • No ക്ലിക്ക് ചെയ്താൽ പിന്നീട് e-Sign ചെയ്യുന്നതിനായി Claim നിലനിർത്താം.
    2. Return – തിരുത്തലിനായി Claim Agency Maker-ന് തിരിച്ചയക്കാൻ.
B

Agency Checker വഴി e-Sign ചെയ്യൽ

  • Dashboard-ൽ Pending for Digital Signature തിരഞ്ഞെടുക്കുക അല്ലെങ്കിൽ Menu Bar-ലെ അതേ Tab ക്ലിക്ക് ചെയ്യുക.
  • e-Sign കാത്തിരിക്കുന്ന എല്ലാ Claims-ന്റെയും List കാണിക്കും.
  • ആവശ്യമെങ്കിൽ Scheme Name, Project Name, Payment Transaction ID എന്നിവ ഉപയോഗിച്ച് Claim Search ചെയ്യാം.
  • ഒന്നോ അതിലധികമോ Claims Select ചെയ്യുക.
  • Apply eSign ക്ലിക്ക് ചെയ്യുക.
  • Digital Signature Process പൂർത്തിയാകും.
  • ബാങ്കിൽ നൽകേണ്ടതില്ല ക്ലെയിം ചെയ്യുന്നത് പൂർത്തിയായി.
C

ക്ലെയിം സ്റ്റാറ്റസ് മനസ്സിലാക്കാൻ

  • DA ലോഗിൻ ചെയ്യുക.
  • വലത് വശത്ത് മുകളിൽ കാണുന്ന TSA Hybrid -> Hybrid -02 Track your report ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന സ്ക്രീനിൽ ട്രാൻസാക്ഷൻ ID ടൈപ്പ് ചെയ്യുക.
  • നമ്മുടെ ക്ലെയിമിന്റെ ഡീറ്റെയിൽസ് കാണാൻ സാധിക്കും. റിപ്പോർട്ട് കാണുന്നില്ലെങ്കിൽ refresh ചെയ്തതിനു ശേഷം നോക്കുക.

NSS FUND PROCESSING

PFMS-TSA.DSC ENROLLMENT

എൻ. എസ്. എസ്. ഫണ്ട് പ്രോസസ്സിംഗ് ഇതുവരെ ചെയ്തു വന്ന രീതിയിൽ നിന്നും TSA മെത്തേഡിലേക്ക് മാറിയിരിക്കുകയാണ്. നിലവിൽ NSS ഫണ്ട് മാറ്റിയെടുക്കുന്നതിന് താഴെ നൽകിയിട്ടുള്ള 8 സ്റ്റെപ്പുകൾ ചെയ്യേണ്ടതുണ്ട്.
⚠️ മുൻകൂർ ആവശ്യകതകൾ (Prerequisites):
  • ADM & DA Login Credentials
  • DA’s Phone to receive OTP
  • Digital Signature Pen drive with PIN
  • NSS Unit Bank Account Number in PFMS
1

e-PPA Mode Deactivation

  • PPA Mode ഡീആക്ടീവേറ്റ് ചെയ്യുക. അതിന് താഴെ പറയുന്ന രീതിയിൽ ചെയ്യുക:
  • Navigate to: ADM Login > Bank > Account Deactivation E-payment
  • ബാങ്ക് ഡീറ്റെയിൽസ് കാണാൻ സാധിക്കും. ഇടത് വശത്തെ ബോക്സ് ടിക് ചെയ്ത് ഡീആക്ടീവേറ്റ് ചെയ്യുക.
2

DSC Mode Activation

  • DSC ആക്ടീവേറ്റ് ചെയ്യുന്നതിന് താഴെ പറയുന്ന രീതിയിൽ ചെയ്യുക:
  • Navigate to: ADM Login > Bank > Account Activation E-payment
  • സ്കീം (9230) ടൈപ്പ് ചെയ്ത് നൽകുക. അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്ത് സേർച്ച് ചെയ്യാൽ ലഭിക്കുന്ന സ്ക്രീനിൽ നിന്നും അക്കൗണ്ട് ആക്ടിവേഷൻ ടൈപ്പ് എന്ന സ്ഥലത്ത് E Payment Using Digital Signature എന്ന് സെലക്ട് ചെയ്ത് ടിക് ചെയ്ത് Submit ചെയ്യുക.
3

DSC Key Installation

  • PFMS ചെയ്യുന്ന സിസ്റ്റത്തിൽ DSC key ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.
  • അതിന് വേണ്ടി Digital Signature അടങ്ങിയ പെൻഡ്രൈവ് സിസ്റ്റത്തിൽ ഇൻസേർട്ട് ചെയ്ത് ഡിജിറ്റൽ Signature ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
4

Installing the DSC WinApp

  • Navigate to: DA Login > Masters > DSC Management > Enroll DSC Winapp
  • Enroll DSC Winapp എന്നതിൽ ക്ലിക്ക് ചെയ്താൽ Download DSC Window Application എന്നൊരു ലിങ്ക് കാണാം. അത് ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്ത ഫയലിൽ നിന്നും setup ക്ലിക്ക് ചെയ്യുക. അപ്പോൾ Digital Signature Certificate installing ആരംഭിക്കും.
  • അത് പൂർത്തിയായാൽ റീബൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടാൽ yes എന്ന് നൽകുക.
5

DSC Enrollment

  • Navigate to: DA Login > Masters > DSC Management > Enroll DSC Winapp
  • ഈ സ്റ്റെപ്പ് തുടങ്ങുന്നതിന് മുൻപ് Digital Signature അടങ്ങിയ പെൻഡ്രൈവ് സിസ്റ്റത്തിൽ ഇൻസേർട്ട് ചെയ്യുക. ശേഷം ലോഗിൻ ചെയ്ത് Enroll DSC Winapp സെലക്ട് ചെയ്യുക.
  • വരുന്ന സ്ക്രീനിൽ മുകളിൽ കാണുന്ന Digital Certificate Enrollment എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന മെസ്സേജിൽ OPEN DIGITAL SIGNATURE എന്നത് ക്ലിക്ക് ചെയ്യുക.
  • Issued certificate എന്ന ഭാഗത്ത് സെലക്ട് ചെയ്യുക. കൂടാതെ താഴെ വലത് ഭാഗത്ത് നിന്നും Add purpose എന്നതിൽ Digitally Counter Sign UC, Digitally sign beneficiary list ഇവ രണ്ടും സെലക്ട് ചെയ്ത് Enroll Digital Signature എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന സ്ക്രീനിൽ Digital Signature Certificate പിൻ നമ്പർ നൽകുക. ശേഷം ഒകെ നൽകിയാൽ സ്റ്റെപ്പ് 5 പൂർത്തിയാവും.
  • Get Enrollment status ക്ലിക്ക് ചെയ്താൽ സ്റ്റാറ്റസ് കാണാൻ സാധിക്കും.
6

DSC Approval by ADM

  • Navigate to: ADM Login > Masters > DSC Management > Approve DSC
  • ADM ലോഗിൻ ചെയ്ത് Approve DSC എന്നത് സെലക്ട് ചെയ്യുക.
  • തുടർന്ന് വരുന്ന സ്ക്രീനിൽ ഇടത് ഭാഗത്തു കാണുന്ന ബോക്സ് ടിക് ചെയ്ത് താഴെ കാണുന്ന Approve ക്ലിക്ക് ചെയ്യുക. Approval by ADM പൂർത്തിയാവുന്നതാണ്.
7

Signatory Configuration

  • Navigate to: ADM Login > Bank > Signatory Configuration
  • ADM ലോഗിൻ ചെയ്ത് സെലക്ട് ചെയ്യുമ്പോൾ കാണുന്ന സ്ക്രീനിൽ സ്കീം, അക്കൗണ്ട് നമ്പർ ഇവ തിരഞ്ഞെടുക്കുക.
  • മിനിമം തുകയും മാക്സിമം തുകയും നൽകി USER ഡീറ്റെയിൽസ് നൽകി, അതിന്റെ കാലാവധി / അല്ലെങ്കിൽ DSC കാലാവധി എന്നിവ നൽകി SAVE ചെയ്താൽ Signatory Configuration പൂർത്തിയാവും.
8

Signing Enrollment File

  • Navigate to: DA Login > Bank > Enroll Account DSC WinApp
  • DA ലോഗിൻ ചെയ്ത് ബാങ്ക് സെലക്ട് ചെയ്ത് Enroll Account DSC WinApp സെലക്ട് ചെയ്യുമ്പോൾ വരുന്ന സ്ക്രീനിൽ നൽകിയ ഡീറ്റെയിൽസ് മുഴുവൻ കാണാൻ സാധിക്കും.
  • ഇടത് ഭാഗത്തെ ബട്ടൺ ടിക്ക് ചെയ്ത് വലത് ഭാഗത്ത് കാണുന്ന Sign Enrollment File എന്ന ബട്ടൺ ക്ലിക്ക് ചെയ്യാൽ വരുന്ന സ്ക്രീനിൽ കാണുന്ന മെസ്സേജ് ടിക്ക് ചെയ്യുക.
  • OPEN DIGITAL SIGNATURE ക്ലിക്ക് ചെയ്ത് പിൻ നമ്പർ നൽകി വീണ്ടും OK നൽകി വലത് ഭാഗത്ത് താഴെ കാണുന്ന Digital Sign ബട്ടൺ അമർത്തുക.
  • ശേഷം കാണുന്ന സ്ക്രീനിൽ വലത് ഭാഗത്ത് കാണുന്ന Get DSC Status എന്നത് ക്ലിക്ക് ചെയ്യുക. DSC പൂർത്തിയാകുന്നതാണ്.
  • കുറിപ്പ്: മുകളിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും ഒറ്റത്തവണ മാത്രം ചെയ്യേണ്ടതാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق