വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെല്ലിന്റെ തൊഴിൽ മേളകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് തൊഴിലധിഷ്‌ഠിത ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെൽ, സംസ്ഥാന എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെ സഹകരണത്തോടെ വിഎച്ച്എസ്ഇ/എൻഎസ്ക്യൂഎഫ് കോഴ്സുകൾ വിജയിച്ച വിദ്യാർത്ഥികൾക്കായി തൊഴിൽ മേളകൾ സംഘടിപ്പിക്കും. ജില്ലാ/റീജിയണൽ തലത്തിലാണ് മേളകൾ. ഹയർ സെക്കൻ്ററി പഠനത്തോടൊപ്പം തൊഴിൽ നൈപുണ്യ വികസനവും ഉറപ്പാക്കുന്ന എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്‌സുകളാണ് വിഎച്ച്എസ്ഇയിൽ നിലവിലുള്ളത്. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ജോലിസാധ്യതകൾ കണ്ടെത്തുന്നതിനും കരിയർ മേഖല തെരെഞ്ഞെടുക്കു ന്നതിനും തൊഴിൽ മേളകൾ സഹായിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വി.എച്ച്.എസ്.ഇ അസിസ്റ്റന്റ്റ് ഡയറക്‌ടർമാർ, എംപ്ലോയ്മെൻ്റ് ഓഫീസർമാർ, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിംഗ് സെൽ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെ വിവിധ സ്വകാര്യ/പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് മേളകൾ നടക്കുന്നത്. രജിസ്ട്രേഷൻ ചെയ്യുന്നതിനായി പഠിച്ച വി.എച്ച്.എസ്.ഇ സ്‌കൂളിലെ കരിയർ ഗൈഡൻസ് സെല്ലുമായി ബന്ധപ്പെടാവുന്നതാണ്. തൊഴിൽ മേളകൾ സംബന്ധിച്ച വിശദ വിവരങ്ങളും, സമയക്രമവും വി.എച്ച്.എസ്.ഇ. വിഭാഗത്തിൻ്റെ വെബ് പോർട്ടൽ ആയ http://vhseportal.kerala.gov.in

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment