PLUS ONE BUSINESS STUDIES NOTES CHAPTER 1 FOCUS AREA


Kerala Plus One Business Studies Notes 
Chapter 1 Business, Trade and Commerce
(FOCUS AREA ONLY)


Business
ബിസിനസ്സ്
The term business is derived from the word ‘busy’ which means being busy. Business may be defined as an economic activity involving the production and sale of goods and services under taken with the motive of earning profit by satisfying human needs in society.
ലാഭം എന്ന ലക്ഷ്യം മുൻനിർത്തി, സാധനസേവനങ്ങൾ കൈമാറ്റം ചെയ്യുന്ന സാമ്പത്തിക പ്രവർത്തനമാണ് ബിസിനസ്സ്,

Characteristics of Business
ബിസിനസ്സിന്റെ സവിശേഷതകൾ
  • It is an economic activity with the object of profit motive
  • ലാഭം എന്ന ഉദ്ദേശ്യത്തോടുകൂടിയ ഒരു സാമ്പത്തിക പ്രവർത്തനമാണിത്.
  • It include activity of production and procurement of goods (consumable items) and services (facility offered to consumer)
  • ഇതിൽ ഉൽപാദനവും സാധനങ്ങളുടെയും സേവനങ്ങളുടെയും സംയോജന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു,
  • It involve sale and exchange of goods or services for value
  • സാധനസേവനങ്ങളുടെ കൈമാറ്റം ഇവിടെ നടക്കുന്നു.
  • It dealings in goods and services in regular basis
  • ബിസിനസ്സ് ഒരു തുടർച്ചയായ പ്രവർത്തനമാണ്.
  • Main purpose of business is to earn income by way of profit
  • ബിസിനസ്സിന്റെ പ്രധാന ലക്ഷ്യം ലാഭം വഴി വരുമാനം നേടുക എന്നതാണ്
  • It involves uncertainty of return or lack of knowledge about earnings
  • വരുമാനത്തിന്റെ അനിശ്ചിതത്വം അല്ലെങ്കിൽ വരുമാനത്തെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവ ഇതിൽ ഉൾപ്പെടുന്നു
  • It involves element of risk
  • ബിസിനസിൽ നഷ്ടസാധ്യത സഹജമാണ്.

Classification of Business
ബിസിനസ്സിന്റെ വർഗ്ഗീകരണം

Business activities may be broadly classified into two broad categories – Industry and Commerce.
വ്യവസായ പ്രവർത്തനങ്ങളെ വ്യവസായം, വാണിജ്യം എന്നിങ്ങനെ രണ്ട് വിശാലമായ വിഭാഗങ്ങളായി തിരിക്കാം.


Industry
വ്യവസായം

Industry refers to economic activities which are connected with conversion of resource sin to useful goods. The term industry also used to mean groups of firm producing the similar or related goods.
അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഉപയോഗപ്രദമായ സാധനങ്ങൾ ഉണ്ടാക്കുന്ന സാമ്പത്തിക പ്രവർത്തനമാണ് വ്യവസായം, ഇന് പ്രാഥമികമോ ദ്വിതീയമോ തൃതീയമോ ആകാം.

Primary Industry 
പ്രാഥമിക വ്യവസായം
They are connected with extraction and production of natural resources and reproduction and development of living organisms, plants etc.
പ്രക്യതി വിഭവങ്ങൾ നേരിട്ട് ഉപയോഗപ്പെടുത്തുന്ന നിർമാണ പ്രവർത്തനമാണിത്.

Extractive industry
പ്രക്യതിജന്യ വ്യവസായം
These industries extractor draw out products from natural resources. Eg; farming, mining etc
പ്രകൃതിയിൽ നിന്നു ശേഖരിക്കുന്ന വസ്തക്കൾ വ്യാവസായിക അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നതാണ് പ്രകൃതിജന്യവ്യവസായം,
Genetic industries ജൈവശാസ്ത്രപരമായ വ്യവസായം
These are engaged in activities like breeding plants and animals for their use in further production. Eg; dairy farming, pisciculture etc.
സസ്യങ്ങൾ, മൃഗങ്ങൾ തുടങ്ങിയവ വില്പന നടത്തി ലാഭമുണ്ടാക്കുന്നതിനായി അവയുടെ പ്രത്യുല്പാദനം ലക്ഷ്യമാക്കിയുള്ള വ്യവസായമാണിത്.

Secondary industry
ദ്വിതീയ വ്യവസായം

It is concerned with using the material which is already been extracted at the primary stage. It produces goods for final consumption or for further processing by other industrial units.
പ്രാഥമിക ഘട്ടത്തിൽ ഇതിനകം എക്‌സ്‌ട്രാക്റ്റുചെയ്‌ത മെറ്റീരിയൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇത്. അന്തിമ ഉപഭോഗത്തിനായോ മറ്റ് വ്യവസായ യൂണിറ്റുകളുടെ കൂടുതൽ സംസ്കരണത്തിനായോ ഇത് ചരക്കുകൾ ഉത്പാദിപ്പിക്കുന്നു.

i. Manufacturing industry
ഉല്പാദനപരമായ വ്യവസായ
These industries are engaged in activities concern with conversion of raw materials into finished goo
അസംസ്കൃത വസ്തുക്കൾ ഉല്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായമാണിവ.

ii. Analytical industry
അനലിറ്റിക്കാൻ വ്യവസായം
This industry analyses and separates different elements from the same material. Eg; oil refinery
ഒരു അസംസ്കൃത വസ്തുവിൽനിന്ന് വ്യത്യസ്ത ഉല്പന്നങ്ങൾ വേർതിരിച്ചെടുത്ത് വിപണനം ചെയ്യുന്ന വ്യവസായമാണിവ.

iii. Synthetical industry
ക്യതിമപരമായ വ്യവസായ
This type of industry combines various ingredients into a new product. Eg; cement
ഇത്തരത്തിലുള്ള വ്യവസായം വിവിധ ചേരുവകളെ (അസംസ്കൃത വസ്തുക്കൾ) ഒരു പുതിയ ഉൽ‌പ്പന്നത്തിലേക്ക് സംയോജിപ്പിക്കുന്നു. ഉദാ; സിമൻറ്

iv. Processing industry
പ്രകിയപരമായ വ്യവസായം
It involves successive stage for manufacturing finished products. Eg; sugar and paper
വ്യത്യസ്ത യന്ത്രസംവിധാനങ്ങൾ ഉല്പാദന പ്രകിയയിൽ ഉപയോഗിക്കുന്ന നിർമാണ ഘട്ടങ്ങൾ ഉൾപ്പെട്ട വ്യവസായം

v. Assembling industry
അസംബ്ലിങ് വ്യവസായം
It assembles different component parts to make a new product. Eg; car and computer etc.
വ്യത്യസ്ത ഘടകവസ്തുക്കൾ കൂട്ടിച്ചേർത് പുതിയ ഉല്പന്നം ഉണ്ടാക്കി വിപണനം നടത്തുന്ന വ്യവസായം,

vi. Construction industry
നിർമ്മാണ വ്യവസായം
These industries are involved in construction of building, dams, bridges, roads etc.
ഇത്തരത്തിലുള്ള വ്യവസായം കെട്ടിടം, അണക്കെട്ടുകൾ, പാലങ്ങൾ, റോഡുകൾ എന്നിവ നിർമ്മിക്കുന്നു.

c. Tertiary Industries
ത്രിതീയ വ്യവസായങ്ങൾ
These are concerned with providing support services to primary and secondary industries. Eg:transport, banking, insurance, warehousing etc.
പ്രാഥമിക, ദ്വിതീയ വ്യവസായങ്ങൾക്ക് പിന്തുണാ സേവനങ്ങൾ നൽകുന്നതിൽ ഇവ ബന്ധപ്പെട്ടിരിക്കുന്നു. ഉദാ: ഗതാഗതം, ബാങ്കിംഗ്, ഇൻഷുറൻസ്, വെയർഹൗസിംഗ് തുടങ്ങിയവ.


Make in India
ഇന്ത്യയിൽ നിർമ്മിക്കുക

It is an initiative launched by the Government of India on 25th September 2014, to encourage national and multinational companies to manufacture their products in India. Its major objectives are job creation and skill enhancement in 25 sectors of the economy. Some of them are, Automobile, Aviation, Biotechnology, Chemicals, Construction, Defense, Electrical Machinery, Food processing, I T, Oil and Gas, Media and Entertainments, Mining, Railways etc.

ദേശീയ, ബഹുരാഷ്ട്ര കമ്പനികളെ അവരുടെ ഉൽ‌പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 2014 സെപ്റ്റംബർ 25 ന് ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു സംരംഭമാണിത്. സമ്പദ്‌വ്യവസ്ഥയുടെ 25 മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നൈപുണ്യം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. അവയിൽ ചിലത്, ഓട്ടോമൊബൈൽ, ഏവിയേഷൻ, ബയോടെക്നോളജി, കെമിക്കൽസ്, കൺസ്ട്രക്ഷൻ, ഡിഫൻസ്, ഇലക്ട്രിക്കൽ മെഷിനറി, ഫുഡ് പ്രോസസ്സിംഗ്, ഐ ടി, ഓയിൽ ആൻഡ് ഗ്യാസ്, മീഡിയ, എന്റർടൈൻമെന്റ്, മൈനിംഗ്, റെയിൽവേ തുടങ്ങിയവ.

Commerce
വാണിജ്യം

It include all those activities which are necessary for the free flow of goods and services from the producer to the consumer. It includes two types of activities
ഉൽപന്നം ഉല്പാദനകനിൽ നിന്ന് ഉപഭോക്താവിലേക്ക് സുഗമമായി എത്തിക്കുന്നതിനുവേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും വാണിജ്യത്തിന്റെ ഭാഗമാണ്, വാണിജ്യ പ്രവർത്തനങ്ങൾ രണ്ടായി തിരിക്കുന്നു.

  • A. Trade കച്ചവടം
  • B. Auxiliaries to trade കച്ചവട അനുബന്ധ പ്രവർത്തനങ്ങൾ

A. Trade കച്ചവടം
Trade means buying and selling goods. It is classified into
ഉല്പന്നങ്ങളുടെ വില്പന, കൈമാറ്റം, വിതരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കച്ചവടം രണ്ടായി തിരിച്ചിരിക്കുന്നു.
Internal/domestic/home trade
External /foreign trade

1. Internal Trade
അഭ്യന്തരം കച്ചവടം
Buying and selling goods and services with in the boundaries of a nation are referred to as internal trade or home trade. It is classified into:
ഒരു രാജ്യത്തിനകത്ത് നടക്കുന്ന സാധന സേവനങ്ങളുടെ കച്ചവടമാണിത്. ഇതിനെ മൊത്ത കച്ചവടം, ചില്ലറകച്ചവടം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
  • a) Wholesale trade
  • b) Retail trade

a. Wholesale trade
മൊത്ത  കച്ചവടം
It means buying goods from the manufactures in large quantities and selling them into small quantities to other retailers. Wholesaler acts as the connecting link bet ween manufacturer and retailer.
ഉല്പാദകരിൽ നിന്ന് വൻതോതിൽ സാധനങ്ങൾ വാങ്ങി സംഭരിച്ച് ചില്ലറ കച്ചവടക്കാർക്ക് ചെറിയതോതിൽ വിൽക്കുന്നതാന്  മൊത്ത കച്ചവടം. മൊത്ത കച്ചവടക്കാരൻ ഉല്പാദകനേയും  ചില്ലറ കച്ചവടക്കാരനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിക്കുന്നു.

b. Retail Trade
ചില്ലറ കച്ചവടം
Buying goods from wholesalers in large quantities and selling them into small quantities to ultimate consumer is known as retail trade. Retailer acts as the connecting link between producers and final consumers.
മൊത്തക്കച്ചവടക്കാരിൽ നിന്നും സാധനം വാങ്ങി ഉപഭോക്താക്കൾക്ക് വിൽക്കുന്ന കച്ചവടമാണ് ചില്ലറകച്ചവടം. ഉല്പാദകരെയും  ഉപഭോക്താവിനെയും ബന്ധിപ്പിക്കുന്ന കണ്ണിയായി ചില്ലറ കച്ചവടക്കാരൻ പ്രവർത്തിക്കുന്നു.


2. External trade
വിദേശ കച്ചവടം

It consist of the exchange of goods and services between persons or organizations operating in two or more countries.
സാധന സേവനങ്ങളുടെ കച്ചവടം രണ്ടു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർ തമ്മിലാണെങ്കിൽ ആ കച്ചവടത്തെ വിദേശ കച്ചവടം എന്നുപറയുന്നു. ഇതിനെ  മൂന്നായി തിരിച്ചിരിക്കുന്നു.

Import trade ഇറക്കുമതി കച്ചവടം
If goods are purchased from a foreign country, it is called import trade.
വിദേശരാജ്യത്തു നിന്ന് ഉല്പന്നങ്ങൾ വാങ്ങുന്നതാണ് ഇറക്കുമതി കച്ചവടം.

Export trade കയറ്റുമതി കച്ചവടം
If goods are sold to other countries, it is known as export trade.
വിദേശ രാജ്യത്തുള്ള കച്ചവടക്കാർക്ക് സാധനങ്ങൾ വിൽക്കുന്നതാണ് കയറ്റുമതി കച്ചവടം.

Entrepot trade ഒൺടപ്പോ കച്ചവടം
When good are imported for export to other countries, it is known as entrepot trade.
കയറ്റുമതി കച്ചവടത്തിനായി വിദേശ ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ ഒൺടപ്പോ കച്ചവടം എന്നു പറയുന്നു.

B. Auxiliaries to trade
കച്ചവട അനുബന്ധ പ്രവർത്തനങ്ങൾ

Activities which are meant for assisting trade are known as auxiliaries to trade.
കച്ചവടത്തെ സഹായിക്കുന്ന വിവിധ സേവന മേഖലകളാണ് കച്ചവട അനുബന്ധ പ്രവർത്തനങ്ങളിൽപ്പെടുന്നത്.

1. Transport and communication 
ഗതാഗതവും വാർത്താവിനിമയവും
Transport facilitate movement of raw material to the place of production and the finished products from factories to the place of consumption. Communication helps the producers, traders and consumers to ex-change information with one another.
ഉല്പാദനവും ഉപയോഗവും രണ്ട് വ്യത്യസ സ്ഥലങ്ങളിലാണ് നടക്കുന്നതെങ്കിൽ ഗതാഗത സൗകര്യം ഈ സ്ഥലങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി കച്ചവടം സാധ്യമാക്കുന്നു. ഉല്പ്പനത്തെ കുറിച്ച് ഉപഭോക്താവിന് അറിവ് നൽകുന്നതിന് വാർത്താവിനിമയ മാർഗ്ഗങ്ങൾ സഹായകരമാകുന്നു.

2. Banking and finance
ബാങ്കിങ്ങ്
Banking helps business activities to overcome the problem of finance. Commercial bank generally lends money by providing overdraft and cash credit facilities, loans and advances. മുലധന  അപര്യാപ്തത കച്ചവടത്തിന് തടസ്സമായി നേരിടുമ്പോൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ നൽകി കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്നു.

3. Insurance
ഇൻഷുറൻസ്
Business involves several types of risks. Insurance removes the hindrance of risk a large number of people who subject to a particular risk contribute to a fund, out of which compensation is paid to those who suffers the loss.
നഷ്ടസാധ്യത ബിസിനസ്സിൽ സഹജമാണ്. ചില നഷ്ടസാധ്യതകൾക്ക് പ്രീമിയം നൽകുന്നതിലൂടെ ഇൻഷുറൻസ് കമ്പനികൾ ഏറ്റെടുത്ത് നികത്താൻ സഹായിക്കുന്നു.

4. Warehousing
വെയർഹൗസിംഗ്
It helps business firm to over come the problem of storage and facilitate availability of goods when needed.
ഉല്പാദനത്തിനുശേഷം വിതരണം ചെയ്യുന്നതുവരെ ഉല്പന്നങ്ങൾ കേടാകാ തെയും നഷ്ടപ്പെടാതെയും സൂക്ഷിക്കാൻ സംഭരണശാലകൾ ഉപയോഗപ്പെടുത്തുന്നു.

5. Advertising
പരസ്യം
They remove the hindrance of knowledge. The main purpose of advertising is to create and sustain demand. Advertising info rm the consumers about the availability of various products and services.
അറിവില്ലായ്മ എന്ന തടസ്സം പരസ്യം മാറ്റുന്നു, സാധനസേവനങ്ങളെകുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഉപഭോക്താവിലെത്തിച്ച് കച്ചവടം ത്വരിതപ്പെടുത്തുന്നതിന്  പരസ്യങ്ങൾ സഹായിക്കുന്നു.



PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment