Posts

Showing posts with the label resources

സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റി (SMC)

സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ്/എയ്ഡഡ് വിദ്യാലയങ്ങളിലും പി.റ്റി.എയുടെ കൂടെ പ്രവർത്തിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടനയാണ് സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റി (SMC). 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തെ അടിസ്ഥാനമാക്കിയാണിത് രൂപീകരിച്ചത്. SMC രൂപീകരണ മാർഗനിർദ്ദേശങ്ങൾ: 750-ൽ താഴെ കുട്ടികളുള്ള സ്കൂളുകൾ: 16 അംഗങ്ങൾ (കൺവീനർ, ജോയിന്റ് കൺവീനർ ഒഴികെ) 750-ൽ കൂടുതലുള്ള സ്കൂളുകൾ: 21 അംഗങ്ങൾ 75% അംഗങ്ങൾ മാതാപിതാക്കളിൽ നിന്ന് തെരഞ്ഞെടുക്കണം കാലാവധി 2 വർഷം കുട്ടിയുടെ വിദ്യാഭ്യാസം അവസാനിച്ചാൽ അംഗത്വം നഷ്ടപ്പെടും 50% അംഗങ്ങൾ വനിതകൾ ആയിരിക്കണം 2 മാസംകൊണ്ട് ഒരിക്കൽ യോഗം ചേരണം ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ രക്ഷാകർത്താക്കളിൽ നിന്ന് ക്വാറം: 16 അംഗ കമ്മിറ്റിക്ക് 9, 21 അംഗ കമ്മിറ്റിക്ക് 11 SMC അംഗങ്ങൾ: Member 16 Member Committee 21 Member Committee Principal Convener Convener HM / Vice Principal Joint Convener Joint Convener Ward Member 1 1 Educational Expert 1 1 School Le...

സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ

ഈ അധ്യയന വർഷം മുതൽ സ്‌കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേദഗതികൾ വരുന്നു.  കലോത്സവത്തിൽ ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല കലോത്സവത്തിന് പ്രവേശന ഫീസ് ഈടാക്കാൻ പാടില്ല. ഹൈസ്‌കൂളുകൾക്ക് ഇരുപതിനായിരം രൂപയും യു.പി., എൽ.പി. സ്‌കൂളുകൾക്ക് പതിനായിരം രൂപയും പിടിഎ ഫണ്ടിൽ നിന്ന് ചെലവഴിക്കാൻ  പ്രധാന അധ്യാപകന്/പ്രിൻസിപ്പ ലിന്  അധികാരമുണ്ട്. അപ്പീൽ ഫീസ് സ്‌കൂൾ തലത്തിൽ 1000/ രൂപയും, ഉപജില്ലാ തലത്തിൽ 2000/ രൂപയും, റവന്യൂ ജില്ലാ/ സംസ്ഥാന തലങ്ങളിൽ 5000/ രൂപയുമാണ്. അപ്പീൽ അനുകൂലമായാൽ ഫീസ് തിരികെ ലഭിക്കും. നൃത്ത ഇനങ്ങൾക്ക് റെക്കോർഡ് ചെയ്ത സി.ഡി./പെൻഡ്രൈവ്/ഹാർഡ് ഡിസ്‌ക് എന്നിവ മാത്രമേ ഉപയോഗിക്കാവൂ. ശാസ്‌ത്രോത്സവ മാന്വൽ പരിഷ്‌കരിച്ചു കഴിഞ്ഞു. ഉത്തരവും ഇറങ്ങി. കായികോത്സവ മാന്വൽ പരിഷ്‌കരണത്തിനുള്ള സമിതികൾ യോഗം ചേർന്നിട്ടുണ്ട്. ഉടൻ ഉത്തരവിറങ്ങും.

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എന്താണ്?

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ – സ്കൂൾ വികസനത്തിന് പ്ലാൻ തയ്യാറാക്കാം അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ – സ്കൂൾ വികസനത്തിന് പ്ലാൻ തയ്യാറാക്കാം 2025-26 അധ്യയന വര്‍ഷത്തിലെ പാഠ്യപദ്ധതികളും മൂല്യനിര്‍ണയ രീതികളും പരിഷ്‌കരിച്ച പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഓരോ സ്കൂളും തയ്യാറാക്കേണ്ട പ്രധാന രേഖയാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍. അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട മുന്‍ഗണനകളും പ്രാധാന്യങ്ങളും ഓരോ വിദ്യാഭ്യാസ സ്ഥാപനവും തങ്ങളുടെ യാഥാസ്ഥിതികവും ഭാവിയുമായ മുന്നേറ്റത്തിനായി കൈക്കൊള്ളേണ്ട പ്രധാന മുന്‍ഗണനകള്‍, ലക്ഷ്യങ്ങള്‍, പ്രവര്‍ത്തന പദ്ധതികള്‍ എന്നിവ അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ വ്യക്തമാക്കേണ്ടതാണ്. വിദ്യാലയത്തിന്റെ പുരോഗതി ലക്ഷ്യമാക്കി വിവിധ തലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെയും, അതിനുശേഷം രൂപപ്പെടുന്ന ആശയങ്ങളുടെയും ആധാരത്തിലുള്ള നടപ്പാക്കാവുന്ന പദ്ധതികള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പ്രതിഫലിക്കണം. സുഹൃദ്ധമായി പറയേണ്ടത്: അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ എന്നത് വിദ്യാലയത്തിന്റെ സാധ്യതകള്‍, അക്കാദമിക ലക്ഷ്യങ്ങള്‍, മുന്‍ഗണനകള്‍, വിഭവങ...

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന: 1098ൽ വിളിക്കാം

Image
ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ, വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് സേവനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി എമർജൻസി നമ്പരായ 1098ൽ 24 മണിക്കൂറും വിളിക്കാം. ഇതിനായി സംസ്ഥാനതല കൺട്രോൾ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരാണ് സ്റ്റേറ്റ് കൺട്രോൾ റൂമിൽ സേവനമനുഷ്ഠിക്കുന്നത്. ജില്ലകളിൽ ഡിസിപിഒ യൂണിറ്റുകളോട് ചേർന്ന് 8 പേരുള്ള ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ്പ് ലൈനുകളും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല കൺട്രോൾ റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 1098 ലേക്ക് വിളിക്കുന്ന കോളുകൾ സംസ്ഥാന കൺട്രോൾ റൂമിലാണ് എത്തുന്നത്. ഈ കോളുകൾ അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലകളിലെ ചൈൽഡ് ഹെൽപ് ലൈൻ യൂണിറ്റിലേക്ക് അയച്ചു കൊടുക...

മൊബൈൽ ഫോണിലൂടെ സർക്കാർ സേവനങ്ങൾ

സർക്കാർ സേവനങ്ങൾ ലഭിക്കാൻ ഓഫിസുകളിൽ നിന്ന് ഓഫിസുകളിലേക്ക് ഓടി നടക്കേണ്ടതില്ല. കയ്യിൽ സ്മാർട് ഫോൺ ഉണ്ടെങ്കിൽ എന്തും സാധ്യം. റേഞ്ച് ഉള്ളിടത്ത് ഇരുന്നാൽ മതി. അത്തരത്തിലുള്ള ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ചിലത് ഇതാ... ഉമാങ് UMANG കേന്ദ്ര –സംസ്ഥാന സർക്കാരുകൾ നൽകുന്ന സേവനങ്ങളുടെ ഇന്റഗ്രേറ്റഡ് പോർട്ടലാണ് ‘ഉമാങ്’. മലയാളമടക്കം 13 ഭാഷകളിൽ ലഭ്യമാണ്. പ്രോവിഡന്റ് ഫണ്ട്, പാൻ കാർഡ്, ആധാർ കാർഡ്, ഡിജിലോക്കർ, ഭാരത് ബിൽ പേയ്മെന്റ്, ദേശീയ സ്കോളർഷിപ് പോർട്ടൽ, ജൻ ഔഷധി കേന്ദ്രങ്ങളുടെ വിവരങ്ങൾ, ഇലക്ട്രിസിറ്റി, പാചകവാതകം, കൃഷി ഇൻഷുറൻസ്, കാലാവസ്ഥാ നിരീക്ഷണം, ഇൻകം ടാക്സ്, ഗതാഗത വകുപ്പ്, നാഷനൽ ഡിജിറ്റൽ ലൈബ്രറി എന്നിവയടക്കം 1500ൽ കൂടുതൽ സേവനങ്ങൾക്കായി ഉപയോഗിക്കാം. ജൻസമർഥ് (JANSAMARTH) വിദ്യാഭ്യാസം, കൃഷി, ബിസിനസ് എന്നിവയ്ക്കു കേന്ദ്രസർക്കാരിന്റെ സബ്സിഡിയോടെ വായ്പ ലഭിക്കാനുള്ള ഏകജാലക പദ്ധതിയാണിത്. കേന്ദ്ര മന്ത്രാലയങ്ങളുടെ 13 ലോണുകൾക്ക് ഇതുവഴി അപേക്ഷിക്കാം. 4 കാറ്റഗറികളിലാണു ലോൺ ലഭിക്കുക. ബിസിനസ് ആവശ്യങ്ങൾക്കു ധനസഹായം നൽകുന്ന മുദ്ര ലോണിന് അപേക്ഷിക്കേണ്ടതും ഇതുവഴിയാണ്. ഒരു ചാർജും ഈടാക്കുന്നില്ല. യുടിഎസ...

List of Rationalised Content in Textbooks for Class XII, XI

List of Rationalised Content in Textbooks for Class XII, 2.3 MB List of Rationalised Content in Textbooks for Class XI, 1.32 MB SCERT Revised Class-XI, XII, 2.86 MB

GUIDELINES ON SCHOOL STUDY TOURS

പഠനത്തിനിടയിൽ വിദ്യാഭ്യാസപരമായ പ്രാധാന്യവും ലക്ഷ്യവും കണക്കിലെടുത്ത് പഠനയാത്രകൾ സംഘടിപ്പിക്കുന്നത് വളരെ സാധാരണമാണ്. പഠനാനുഭവങ്ങളിൽ അതിന്റെ സ്വാധീനം വളരെ മികച്ചതാണ്, അത് കോഴ്‌സിന്റെ ആവശ്യവും ഭാഗവുമായി മാറിയിരിക്കുന്നു. പഠനയാത്രകൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റും വിവിധ സർക്കുലറുകളിലൂടെ വിശദമായി നൽകിയിട്ടുണ്ട്. ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒക്‌ടോബർ, നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ പഠനയാത്രകൾ നടത്തണം. പരീക്ഷകളെയും മേളകളെയും പ്രവൃത്തിദിനങ്ങളെയും ബാധിക്കാത്ത തരത്തിൽ ആസൂത്രണം ചെയ്യണം. സ്‌കൂൾ പഠനയാത്രകൾ എങ്ങനെ സംഘടിപ്പിക്കാം പഠനയാത്ര, താമസം, യാത്രാ ദിനങ്ങൾ, പരിപാടികൾ എന്നിവയ്‌ക്കായി തിരഞ്ഞെടുത്ത സ്ഥലം പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ടതാണ്. കൂടാതെ പഠനയാത്ര സംബന്ധിച്ച പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കി സൂക്ഷിക്കണം. പിടിഎയുടെ അനുമതിയില്ലാതെ പഠനയാത്രകൾ അനുവദനീയമല്ല. പഠനയാത്ര സംഘടിപ്പിക്കുന്നതിന് പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്...

2022 വർഷത്തെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിൽ ലഭ്യം

Image
ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമായി. 2022 വർഷത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെസർട്ടിഫിക്കറ്റുകളാണ് ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്  എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം “Get more now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് “Board of Public Examination Kerala’ തിരഞ്ഞെടുക്കുക. തുടർന്ന് “Class XSchool Leaving Certificate’ സെലക്ട്ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന മിഷൻ, ഇ-മിഷൻ, ഐ.ടി. ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. നമുക്കാവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.go...

Public Finance Management System (PFMS)-Help file

Image
പബ്ലിക് ഫിനാൻസ് മാനേജ്‌മെന്റ് സിസ്റ്റം (PFMS) ഒരു ഓൺലൈൻ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനാണ്. ഇത് ഇന്ത്യാ ഗവൺമെന്റ്, ധനകാര്യ മന്ത്രാലയം, കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് എന്നിവയുടേതാണ്. നൂതന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനും നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു സംവിധാനമാണിത്. സമഗ്ര ശിക്ഷ കേരളയുടെ (എസ്എസ്കെ) സാമ്പത്തിക കാര്യങ്ങൾ ഈ വർഷം മുതൽ ഈ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ വഴി ചെയ്യപ്പെടുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. ഏജൻസി അഡ്മിനിസ്ട്രേറ്റർ, ഏജൻസി ഡാറ്റ അപ്രൂവർ, ഏജൻസി ഡാറ്റാ ഓപ്പറേറ്റർ എന്നിങ്ങനെ മൂന്ന് തരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്റെ തലവൻ ഏജൻസി അഡ്മിനിസ്ട്രേറ്ററും കൂടാതെ PFMS-ൽ ADO ചെയ്യുന്ന പ്രവർത്തനങ്ങളുടെ ഏജൻസി ഡാറ്റ അപ്രൂവറും ആണ്. ADO എന്നത് ഉപയോക്തൃ ഐഡിയാണ് കൂടാതെ ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നു. ഇത് സാധാരണയായി ഒരു സ്ഥാപനത്തിലെ ക്ലർക്ക് അല്ലെങ്കിൽ അക്കൗണ്ടന്റ് ആണ്. ഡാറ്റ അപ്രൂവർ, ഡാറ്റ ഓപ്പറേറ്റർ ക്രിയേഷൻ എന്നിവയ്‌ക്കൊപ്പം ധനവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലുള്ള ഫണ്ട് പ്രവർത്തനങ്ങൾക്കായി, വെണ്ടർമാരും രൂപീകരിക്കും.  എങ്ങനെ ലോഗിൻ ചെയ്യാം, ഡാറ്റാ ഓപ്പ...

കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പുറത്തിറക്കി: സൗജന്യമായി ഡൗൺലോഡ് ചെയ്യാം

Image
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ ‘കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ (Kite gnu/Linux 20.04)എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റം (ഒ.എസ്) സ്യൂട്ട് മഖ്യമന്ത്രി പിണറായി വിജയ‍ന്‍ പ്രകാശനം ചെയ്തു. സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പിസെന്ററുകള്‍, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ തുടങ്ങിയവർക്കും സമ്പൂര്‍ണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമായി ഈ ഒ.എസ് സൗജന്യമായി ഉപയോഗിക്കാനാകും. നിയമസഭാ ഹാളില്‍ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെയും കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍സാദത്തിന്റെയും സാന്നിദ്ധ്യത്തില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ തിരുവനന്തപുരം കോട്ടണ്‍ഹില്ലിലെ എം.എസ് കലാവേണിക്കും സെന്റ് ജോസഫ് സ്കൂളിലെ ആകാശ് ജെ-ക്കും ഒ.എസ് സ്യൂട്ട് നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്. പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഇതുവരെയുള്ള എല്ലാ അപ്‍ഡേറ്റുകളും ഉള്‍പ്പെട...

കുട്ടികൾക്ക് ആശ്വാസമാണ് പോലീസിന്റെ ‘ചിരി’: ഏത് സമയത്തും വിളിക്കാം

Image
കേരള പോലീസിന്റെ ‘ചിരി’യുടെ മധുരമറിഞ്ഞത് 25564 കുട്ടികൾ. കുട്ടികളുടെ ആശങ്കകൾക്ക് കാതോർക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് കുട്ടികൾക്കായുള്ള ‘ചിരി’ ഹെൽപ് ഡെസ്‌ക്കിന്റെ തുടക്കം. 2020ൽ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ‘ചിരി’ ഹെൽപ് ഡെസ്‌ക്കിൽ 10,002 കുട്ടികൾ വിളിച്ചത് പല പ്രശ്‌നങ്ങളും പങ്കുവയ്ക്കാനാണ്. 15,562 പേർ വിവിധ അന്വേഷണങ്ങൾക്കായാണ് വിളിച്ചത്. ഓൺലൈൻ പഠനം പോര, സ്‌കൂളിൽ പോയി കൂട്ടുകാരെ കാണണം, കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നതിന്റെ സങ്കടം…. ‘ചിരി’-യിലേക്ക് വിളിച്ച കുട്ടികളുടെ പരാതി ലിസ്റ്റ് ഇങ്ങനെ നീളുന്നു. 11 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഹെൽപ് ഡെസ്‌ക്കിലേക്ക് വിളിച്ചത്. 11 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളും വിളിച്ചു. മുതിർന്നവർ നിസ്സാരമായി കാണുന്ന പല കാര്യങ്ങളും കുട്ടികളുടെ മനസിനെ വലിയ രീതിയിൽ ഉലയ്ക്കുമെന്നത് കാണാതെ പോകാൻ കഴിയില്ലെന്നതിനാലാണ് കേരള പോലീസ് ഇത്തരമൊരു സംവിധാനം ആരംഭിച്ചത്. ഹെല്പ് ഡെസ്‌ക്കിന്റെ 9497900200 എന്ന നമ്പറിൽ കുട്ടികൾക്ക് അവരുടെ പ്രയാസങ്ങളും ആശങ്കകളും എപ്പോൾ വേണമെങ്കിലും പങ്കുവെയ്ക്കാം. കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷൻ ...

പ്ലസ്ടു കഴിഞ്ഞവർക്ക് കരിയർ കൗൺസലിങ്

Image
പ്ലസ് ടു പൂർത്തിയാക്കിയിരിക്കുന്ന കുട്ടികൾക്ക് സമഗ്രമായ കരിയർ ഗൈഡൻസ് നല്കുന്നതിനായി കേരള സർക്കാർ പൊതു വിദ്യാഭ്യസ വകുപ്പ് ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് & അഡോളസന്റ് കൗൺസിലിങ്ങ് സെൽ 2021 ഓഗസ്റ്റ് 1 ന് കരിയർത്തോൺ 2021 നടത്തുന്നു. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ പരിപാടിയിൽ 1000 കുട്ടികൾക്ക് ഒരേ സമയം പങ്കെടുക്കാം. കൂടാതെ CGAC യൂട്യൂബ് ചാനലിൽ പരിപാടി തൽസമയം കാണാവുന്നതുമാണ്.  01/08/2021 രാവിലെ 6.30 മുതൽ രാത്രി 10.30 വരെയാണ് ‘കരിയർത്തോൺ’ എന്ന 16 മണിക്കൂർ ഓൺലൈൻ കരിയർ കൗൺസലിങ് പ്രോഗ്രാം നടക്കുന്നത്  പ്ലസ്ടു കഴിഞ്ഞവർക്കു വിവിധ സെഷനുകളിലായി 35 കരിയർ ഗൈഡുമാർ കൗൺസലിങ് നൽകും. ‘സൂം’ വഴിയും CGAC യുട്യൂബ് ചാനൽ വഴിയും പങ്കെടുക്കാം.  സൂം മീറ്റിങ് ഐഡി : 894 0507 0603  മീറ്റിങ്‌ കോഡ് : 12345 സമയക്രമം:  രാവിലെ 6.30– 9.00:  മെഡിക്കൽ, മെഡിക്കൽ അനുബന്ധ, പാരാമെഡിക്കൽ; 9.30– 11.00:  കൊമേഴ്സ് പഠന സാദ്ധ്യതകൾ  11.30– 2.30:   എൻജിനീയറിങ്  ന്യൂ ജൻ കോഴ്സുകൾ ഡിസൈൻ 2.30 – 5.00:  ഹ്യൂമാനിറ്റീസ്, അധ്യാപനം, ആർട്സ് , സ്‌പോർട്സ്, വിവിധ മത്സര പരീക്ഷകൾ 5.00 – 8....

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് പുറത്തിറക്കി കൈറ്റ്, ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാം

Image
ലോക മാതൃഭാഷാ ദിനത്തിൽ കൈറ്റ് ജിഎൻയു ലിനക്സ് ലൈറ്റ് 2020 എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓപ്പറേറ്റിങ് സിസ്റ്റം സ്യൂട്ട് പുറത്തിറക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ ‍(കൈറ്റ്). സ്കൂളുകളിൽ വിന്യസിച്ച സ്വതന്ത്ര സോഫ്റ്റ്‍വെയറിന്റെ  പരിഷ്കരിച്ച പതിപ്പാണിത്. സർക്കാരിന്റെ വിദ്യാശ്രീ ലാപ്‍ടോപ്പുകളിലും ഇതു പ്രയോജനപ്പെടുത്തും.  സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടു അടിസ്ഥാനമാക്കി തയാറാക്കിയ ഈ പാക്കേജിൽ ഓപ്പറേറ്റിങ് സിസ്റ്റത്തിനു പുറമേ ഓഫിസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡേറ്റാബേസ് ആപ്ലിക്കേഷനുകൾ, ഡിടിപി - ഗ്രാഫിക്സ് ഇമേജ് എഡിറ്റിങ് സോഫ്റ്റ്‍വെയറുകൾ, സൗണ്ട് റെക്കോർഡിങ് വിഡിയോ എഡിറ്റിങ് പാക്കേജുകൾ, പ്രോഗ്രാമിനുള്ള ഐഡിഇകൾ, സ്ക്രാച്ച് വിഷ്വൽ പ്രോഗ്രാമിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സോഫ്റ്റ്‍വെയറുകളായ ജിയോജിബ്ര, ഫെറ്റ്, ജിക്രോമ്പ്രിസ്, തുടങ്ങിയവയ്ക്കു പുറമേ ചിത്രങ്ങളിലും പിഡിഎഫിലുമുള്ള അക്ഷരങ്ങളെ യൂണികോഡിൽ ലഭിക്കുന്ന ജി-ഇമേജ് റീഡർ ഉൾപ്പെടെ നിരവധി യൂട്ടിലിറ്റി പാക്കേജുകളും‍ ഇതിലുണ്ട്.  മലയാളം കംപ്യൂട്ടിങ് സാധ്യമാക്ക...

SSLC 2020 CERTIFICATES IN DIGILOCKER

Image
2020 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കേരള സംസ്ഥാന ഐടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്. നമുക്കാവശ്യമായ എല്ലാ രേഖകളും , സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള സംവിധാനമാണ് ഡിജിലോക്കർ. https://digilocker.gov.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്.  ആദ്യമായി രജിസ്റ്റർ ചെയ്യാൻ മുകളിൽ പ്രതിപാദിച്ച വെബ്സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ കൊടുക്കണം. ഈ മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാസ് വേർഡ് നൽകണം. അതിനുശേഷം ആധാർ നമ്പർ ഇതിലേക്ക് ലിങ്ക് ചെയ്യണം.  എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഡിജിലോക്ക...

Guidelines to Download Form 16

Image
016-17 സാമ്പത്തികവർഷത്തെ അവസാനത്തെ ക്വാർട്ടര്‍ TDS Return ഫയൽ ചെയ്ത് കഴിഞ്ഞതിന് ശേഷം DDO യുടെ ഇൻകം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്ത് ഓരോ ജീവനക്കാരനും നല്‍കുക എന്നത്. ശമ്പളത്തിൽ നിന്നും ടാക്സ് നല്‍കിയ ജീവനക്കാര്‍ക്ക് ടാക്സ് കുറച്ച ആള്‍ (DDO) നല്‍കേണ്ട TDS Certificate ആണ് Form 16. മെയ്‌ 31 നു മുമ്പായി ഇത് നല്‍കിയിരിക്കണമെന്നു Section 203 പറയുന്നു. Form 16 ന് രണ്ടു ഭാഗങ്ങളുണ്ട്. Part A യും Part B യും. Part A യില്‍ ഓരോ മാസവും കുറച്ച ടാക്സിന്റെ കണക്കും അതിന്‍റെ BIN നമ്പര്‍ മുതലായ വിവരങ്ങളും ഉണ്ടാകും. ഇത് TRACESല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുകയാണ് വേണ്ടത്. ഇതിലെ "Details of Tax Deducted and deposited in the Central Govt Account through Book Adjustment" എന്ന പട്ടികയില്‍ എല്ലാ മാസവും കുറച്ച ടാക്സ് വന്നോ എന്ന് പരിശോധിക്കാം. സ്ഥാപനത്തിന്‍റെ TAN നമ്പര്‍ TRACES ല്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ പേരുടെയും Form 16 Part A ഒരുമിച്ച് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. Part B യില്‍ ആകെ ശമ്പളം, കിഴിവുകള്‍, ടാക്സ്, സെസ്, ആകെ ടാക്സ് മുതലായ വിവരങ്ങള്‍ ഉണ്ടാകും. (സോഫ്റ്റ്‌വെയര...

HOW TO CREATE GOOGLE FORMS

Image
If you are managing a business firm or an organisation and you require to collect a lot of data periodically from your clients/subordinates Google Forms are an easier option.Google Forms easily collect the data from your clients without the hassles of consolidating each and every data sent by the clients.  The structure The structure Google Forms mainly consist of two parts.The first part or the front end is with your clients and the other end (back end) is with you on Google Drive.The data your clients enter on their part is immediately received in the back end in a data sheet format. In addition to the above two units essentially we need a medium to connect the client with your form. The medium can be either your clients email or can be your web site/blog.   The method of creating a Google Form Needlessly to say that you require a Gmail account to start with. Login into your Google account and search Google for google forms and you will be taken toGoogleFormsURL -http:/...

നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് പേജാക്കി മാറ്റാം

Image
സോ ഷ്യല്‍ മീഡിയയില്‍ എപ്പോഴാണ് ആരുടേയാണ് ജനപ്രീതി വര്‍ധിക്കുക എന്ന് പറയാന്‍ കഴിയില്ലല്ലോ. ആരാധകര്‍ കൂടുമ്പോള്‍ സാധാരണ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒന്നും പോരാത്ത അവസ്ഥ വന്നെന്നുവരും. ആരാധകര്‍ ഏറെയുള്ളവര്‍ സാധാരണ ഫെയ്‌സ്ബുക്കില്‍ ഒരു പുതിയ പേജ് തുടങ്ങുന്ന പതിവുണ്ട്. അങ്ങനെ തുടങ്ങുമ്പോള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ സുഹൃത്തുക്കളെയെല്ലാം പുതിയ പേജിലേക്ക് സ്വാഗതം ചെയ്ത് സന്ദേശമയക്കേണ്ടതായി വരും. അത് വലിയ ശ്രമകരമായ കാര്യമാണ്. പക്ഷെ ഒരു വഴിയുണ്ട്. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു ഫെയ്‌സ്ബുക്ക് പേജ് ആക്കി മാറ്റാം. നിങ്ങളുടെ സുഹൃത്തുക്കളെയെല്ലാം നിലനിര്‍ത്തിക്കൊണ്ടുതന്നെ. എങ്ങിനെയാണ് അതെന്ന് നോക്കാം. ഫെയ്‌സ്ബുക്ക് പേജ് ആയി കണ്‍വര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക എന്നിട്ട് ചുവടെ കാണുന്ന ലിങ്കിലേക്കു പോവുക https://www.facebook.com/pages/create/migrate/ ലിങ്ക് ക്ലിക്ക് ചെയ്യുന്നതു വഴി തുറക്കപ്പെടുന്ന പുതിയ വിന്‍ഡോയില്‍ പ്രൊഫൈല്‍, പേജിലേക്ക് convert ചെയ്യുന്നതിന് ആവശ്യമായ ചില  category കള്‍ കാണിക്കും. അത് പരിശോധിച്ചതിന് ശേഷം വിന്‍ഡോയുടെ ചു...

6 documents to link with Aadhaar card before deadli

Image
The Government of India has directed citizens to link their Aadhaar number with various key documents and services to continue using them. The deadlines for seeding Aadhaar with various documents will end soon, so if you haven’t done it yet, it’s time to do so. Here’s a list of documents which you need to link with Aadhaar and the process of doing so:  1) Aadhaar-PAN linking The deadline for Aadhaar PAN linking is December 31, 2017. However, the government is thinking to extend this deadline to March 31, 2018. Here’s the step by step guide to link your Aadhaar with PAN .  2) Aadhaar-Mobile number linking The deadline for linking your Aadhaar number with the mobile number or SIM will end on February 6, 2018. You can link your Aadhaar with SIM card by visiting the store or service centre of your mobile service provider or call their customer service.Aadhaar-SIM linking step-by-step guide . 3) Aadhaar-Bank account linking Aadhaar-Bank account linking can be done ...

How to Install UBUNTU

Image
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ കൂടി സ്വതന്ത്ര സോഫ്റ്റുവെയറുകള്‍ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹയര്‍സെക്കണ്ടറിയിലും, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയിലുമുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്സുകളുടെ അധ്യാപകര്‍ക്ക് ഐ.ടി സ്കൂളിന്‍റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം കൂടി വേണമെങ്കില്‍ ലൈസന്‍സുള്ള പ്രൊപ്രൈറ്ററി സോഫ്റ്റുവെയറുകള്‍ ഉപയോഗിച്ചും അധ്യയനം നടത്താം എന്ന് സര്‍ക്കുലര്‍ ഉണ്ട്. അടുത്ത വര്‍ഷം മുതല്‍ പൂര്‍ണ്ണമായും എല്ലാവരും ഉബുണ്ടു അധിഷ്ഠിതമായ പാഠഭാഗങ്ങളിലേക്ക് മാറേണ്ടി വരും. ഈ മാറ്റം കണക്കിലെടുത്ത് ഭൂരിഭാഗം വിദ്യാലയങ്ങളും ഉബുണ്ടു അധിഷ്ഠിതമായ അധ്യയനമാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഹൈസ്കൂള്‍ അധ്യാപകരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറെ വര്‍ഷങ്ങളായി ഉബുണ്ടുവില്‍ അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു. അതിന്‍റെ ഇന്‍സ്റ്റലേഷനും മറ്റും അവര്‍ക്ക് വ്യക്തമായി അറിയാവുന്നതാണ്. എന്നാല്‍ ഹയര്‍സെണ്ടറി, വി.എച്ച്.എസ്.സി വിഭാഗങ്ങളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം ഉബുണ്ടു എന്നത് അവര്‍ക്ക് പുതിയ ഒരു മേഖലയാണ്. നല്ല രീതിയിലുള്ള പരിശീലനം അവര്‍ക്ക് ലഭിച്ചിട്ടുണ...