Posts

Showing posts with the label After10th

Courses after 10th. പത്ത് കഴിഞ്ഞു; ഇനി എന്തെടുത്ത് പഠിക്കണം?

Image
പത്ത് കഴിഞ്ഞു; ഇനി എന്തെടുത്ത് പഠിക്കണം? പത്താം തരം റിസൽട്ട് പ്രസിദ്ധീകരിച്ചു. മികച്ച വിജയം നേടിയവർക്ക്  അഭിനന്ദനങ്ങൾ. ഗ്രേഡും മാർക്കും  കുറഞ്ഞവർ ഒട്ടും നിരാശപ്പെടേണ്ടതില്ല. പരീക്ഷകളും അവസരങ്ങളും നിരവധി ഇനിയും വരും . ആത്മവിശ്വാസത്തോടെ മുന്നേറുക.  പത്ത് കഴിഞ്ഞ് ഇനിയെന്ത് പഠിക്കണം എന്നതിനെക്കുറിച്ചായിരിക്കും രക്ഷിതാക്കളും വിദ്യാർഥികളും ഗൗരവമായി   ചിന്തിക്കുന്നത്. ഒരല്പം കുഴക്കുന്ന ചോദ്യമാണ് പത്ത് കഴിഞ്ഞ്  പഠിക്കാവുന്ന വിവിധ കോഴ്സുകളെക്കുറിച്ച് ഒരു ലഘു വിവരണം ഇവിടെ കൊടുക്കുന്നു. കൃത്യമായ ആലോചനയും ആസൂത്രണവും നടത്തിയ ശേഷം മാത്രം കോഴ്സുകൾ തിരഞ്ഞെടുക്കുക. കുട്ടിയുടെ അഭിരുചി, താല്പര്യം, സ്വഭാവം എന്നിവക്ക് അനുസൃതമായ വിഷയങ്ങളും കോഴ്സുകളും തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക കേരള ഹയർ സെക്കൻഡറി സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്  വിഷയങ്ങളിലായി 46 ഓപ്ഷനുകൾ ലഭ്യമാണ്. നിങ്ങളുടെ സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും അവിടെയുള്ള കോഴ്സുകളും സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ http://hscap.kerala.gov.in എന്ന  വെബ്സൈറ്റ് പരിശോധിക്കാം കൂടാതെ സിബിഎസ്ഇ, കൗൺസിൽ ഫോർ ഇന്ത്യൻ സ്ക...