തിരുവനന്തപുരം: എസ്.എസ്. എല്‍.സി പരീക്ഷയിലെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയും പുനര്‍മൂല്യ നിര്‍ണയവും നടത്തുന്നതിനുള്ള അപേക്ഷകള്‍ നിശ്ചിതഫോറത്തില്‍ സ്കൂള്‍ അധികാരി മുഖേന 23-ന് മുന്‍പ് പരീക്ഷാകമ്മീഷണറുടെ സെക്രട്ടറിക്ക് ലഭിക്കണം. 
അപേക്ഷ ഉള്ളടക്കം ചെയ്തിരിക്കുന്ന കവറിന് മുകളില്‍ പുനര്‍മൂല്യനിര്‍ണയത്തിന് // സൂക്ഷ്മ പരിശോധനയ്ക്ക് വേണ്ടിയുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം. 
പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പ ര്‍ ഒന്നിന് 400 രൂപയും സൂക്ഷ്മപരി ശോധനയ്ക്ക് 50 രൂപയുമാണ് ഫീസ്. ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നു തിരുവനന്തപുരത്ത് മാറാവുന്ന രീതിയില്‍ പരീക്ഷാകമ്മീഷണറുടെ സെക്രട്ടറിയുടെ പേരില്‍ എടുത്ത് ഡിമാന്റ് ഡ്രാഫ്റ്റായി വേണം ഫീസ് ഒടുക്കേണ്ടത്. അപേക്ഷയോടൊപ്പം ഡിമാന്റ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്തിരിക്കണ്ടതും അപേക്ഷയില്‍ ഡ്രാഫ്റ്റ് നന്പരും തുകയും വ്യക്തമായി രേഖപ്പെടുത്തണം. 
ഡ്രാഫ്റ്റിന്റെ പിന്നില്‍ വിദ്യാര്‍ഥികളുടെ രജിസ്റ്റര്‍ നന്പര് ചേര്‍ക്കണം. ഇതിനായുള്ള ഫോറത്തിന്റെ മാതൃക പരീക്ഷ നോട്ടിഫിക്കേഷനൊടൊപ്പം വിദ്യാലയങ്ങളില്‍ എത്തിച്ചിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണ യത്തില്‍ ഗ്രേഡുകള്‍ വ്യത്യാസം ഉണ്െടങ്കിലും ഇല്ലെങ്കിലും പ്രധാനാധ്യാപകനെ അറിയിക്കണം.
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!