ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് 24ന് സമര്‍പ്പിച്ചേക്കും

Unknown
സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ ശുപാര്‍ശകള്‍ ശമ്പളക്കമ്മീഷന്‍ ഡിസംബര്‍ 24ന് സമര്‍പ്പിച്ചേക്കും. നിയമസഭാസമ്മേളനം തുടങ്ങുന്നതിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഒന്‍പതാം ശമ്പളക്കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് ഡിസംബര്‍ 19ന് റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ കമ്മീഷന് കഴിഞ്ഞിരുന്നില്ല. ഒരാഴ്ചകൂടി കമ്മീഷന്‍ ആവശ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ ക്രിസ്മസിന് മുമ്പ് അതായത് 24ന് എങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷനും സര്‍ക്കാരും തമ്മില്‍ എത്തിയിരിക്കുന്ന ധാരണ.

إرسال تعليق