കലോത്സവവേദിയില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക പ്രതിഷേധം

Unknown
ശമ്പളപരിഷ്‌കരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.എച്ച്.എസ്.ടി.എ.യുടെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ജില്ലാസ്‌കൂള്‍ കലോത്സവസ്ഥലത്ത് മാര്‍ച്ചും യോഗവും നടത്തി. മുന്‍ എം.എല്‍.എ. എം.കെ. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. വര്‍ഗീസ് അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ഫോറം സംസ്ഥാന ചെയര്‍മാന്‍ എന്‍. രാജഗോപാല്‍, ജില്ലാസെക്രട്ടറി കെ.വി. ജയരാജ്, കെ.പി. ജോസഫ്, എ.ടി. ആന്‍േറാ, മര്‍ഫിന്‍ ടി. ഫ്രാന്‍സിസ്, ഡിലൈല ഫിലോമിന ചാക്കോ, യു.എം. സുശീല്‍കുമാര്‍, കെ. മനോജ്, എം.വി. പ്രതീഷ്, നീല്‍ടോം, അജിത്‌പോള്‍ ആന്‍േറാ, ബല്‍റാം, ഹീരതോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

إرسال تعليق