5 ലക്ഷം വരെ വാര്‍ഷികവരുമാനക്കാര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട

Unknown
അഞ്ചുലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ളവര്‍ ഇനി മുതല്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ടതില്ല. രാജ്യത്തെ 80 ലക്ഷത്തോളം പേര്‍ക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഇക്കാര്യം ജൂണ്‍ ആദ്യവാരം വിജ്ഞാപനം ചെയ്യുമെന്ന് പ്രത്യക്ഷ നികുതിബോര്‍ഡ് ചെയര്‍മാന്‍ സുധീര്‍ ചന്ദ്ര അറിയിച്ചു.

2011-2012 സാമ്പത്തികവര്‍ഷത്തിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്ന കാലയളവില്‍ പുതിയ തീരുമാനം പ്രാബല്യത്തിലാവുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. അതേ സമയം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ റീഫണ്ട് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കണമെന്ന്അദ്ദേഹം വ്യക്തമാക്കി.

സഹജ്, സുഗം ആദായനികുതി റിട്ടേണ്‍ ഫയലുകള്‍ ശമ്പളക്കാര്‍ക്കും ചെറുകിട ബിസിനസ്സുകാര്‍ക്കും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് കൂടുതല്‍ ലളിതമാക്കാനുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ഫോമുകളിലൂടെ ഇലക്‌ട്രോണിക് രീതിയില്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

إرسال تعليق