പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ഇനി മേളകന്പകാര്ക്കും ആവേശം പകരും. ഇത്തവണ തിരുനാള്‍ ആവേശം വാനോളമുയര്‍ത്താന്‍ പ്രസിദ്ധ മേള വിദ്വാന്ന്മാരാണ് പാവറട്ടിയിലെത്തുന്നത്.
തെക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു വൈകീട്ട് 7.30ന് വൈക്കം ചന്ദ്രന് നയിക്കുന്ന പഞ്ചവാദ്യസദ്യ നടക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് വടക്ക് സൗഹൃദവേദിയുടെ നേതൃത്വത്തില്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നയിക്കുന്ന നടക്കല്‍ മേളം അരങ്ങേറും. മട്ടന്നൂരിന്റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും മേള പ്രേമികളെ ആവേശം കൊള്ളിക്കും.
ഇത്തവണ പൂരത്തിന് മട്ടന്നൂര്‍ ഇല്ലാത്തതിനാല്‍ ഒട്ടേറെ മേളപ്രേമികള്‍ മട്ടന്നൂരിന്റെ മേളത്തിനായി പാവറട്ടിയിലെത്തും. തിരുനാള്‍ എട്ടാമിടദിനമായ 22ന് തെക്ക് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ പുനാരി ഉണ്ണികൃഷ്ണന് നയിക്കുന്ന ദേശമേളം വൈകീട്ട് ഏഴിന് ദേവാലയ തിരുമുറ്റത്ത് അരങ്ങേറും. തിരുനാളിനെത്തുന്ന മേള പ്രേമികളെ ആവേശം കൊള്ളിക്കാന്‍ മൂന്നു പ്രഗത്ഭരാണ് മേളവുമായി പാവറട്ടിയിലെത്തുന്നത്.
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!