സെന്റ് ജോസഫ് തീര്‍ത കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനെ വരവേല്‍ക്കാന്‍ പാവറട്ടി ഡെന്റല്‍ വ്യാപാരികള്‍ ബഹുനില വര്‍ണ പന്തല്‍ ഉയര്‍ത്തി. പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി ഇന്ന് വൈകീട്ട് ഏഴിന് പന്തല്‍ ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. മര്‍ച്ചന്റ് അസോസിയേഷന് ഭാരവാഹികളായ എം.വി. ശശിധരന്, ഇ.ടി. സണ്ണി, സി.എല്‍. റാഹേല്‍, എ.സി. ജോര്‍ജ്, യൂത്ത് വിംഗ് ഭാരവാഹികളായ എ.ജെ. വര്‍ഗീസ്, കെ.എ. വില്സന്, വി. ഡെന്നി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തിരുനാള്‍ പന്തല്‍ നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
സ്കൂൾ മേളകൾ-2025, Sasthrolsavam Kalamela
Reach out!