ക്രൈസ്റ് കിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ക്രൈസ്റ് കിംഗ് ഹൈസ്കൂള്‍, പിടിഐ, എല്‍പി സ്കൂള്‍ എന്നിവയുടെ സംയുക്ത വാര്‍ഷികാഘോഷം പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായി അധ്യക്ഷനായിരുന്നു. സ്കൂള്‍ മാനേജര്‍ സിസ്റര്‍ നിത്യ റോസ് വിവിധ മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.എഫ്. ജോര്‍ജ്, എന്‍.ജെ. ലിയോ, കെ.ജെ. ജെയിംസ്, സി.എം. ശ്രീകുമാര്‍, സിസ്റ്റര്‍ ഷൈനി മരിയ, സിസ്റ്റര്‍ സ്റ്റെല്ല റോസ്, സിസ്റ്റര്‍ ഹിമറോസ്, സെബി ജോസ് വടക്കൂട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥിനികളുടെ കലാപരിപാടികള്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.