തസ്തിക നഷ്ടപ്പെടുന്ന ഘട്ടത്തില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ ഇളവനുവദിക്കും

അധ്യാപകരുടെ ജോലി നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം എല്‍.പിയില്‍ 1:30ഉം യു.പിയിലും ഹൈസ്‌കുളിലും 1:35ഉം ആയി കണക്കാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

മുന്‍വര്‍ഷം നല്‍കിയ ഈ ആനുകൂല്യം ഈ അധ്യയന വര്‍ഷവും തുടരാനാണ് അനുമതി.

 എന്നാല്‍ സാധാരണനിലയില്‍ അധ്യാപക - വിദ്യാര്‍ഥി അനുപാതം 1:45 ആയിരിക്കും. തസ്തിക നഷ്ടപ്പെടുമെന്ന അവസരത്തില്‍ മാത്രമേ അനുപാതത്തില്‍ ഇളവ് നല്‍കി കണക്കാക്കൂ. അധ്യാപക പാക്കേജിന് ശേഷം നടന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനും മന്ത്രിസഭായോഗം അനുമതി നല്‍കി. പാക്കേജ് നിലവില്‍ വന്നപ്പോള്‍ സര്‍വീസില്‍ ഉണ്ടായിരുന്നവരും പിന്നാലെ വിദ്യാര്‍ഥികള്‍ കുറഞ്ഞതുമൂലം ജോലി നഷ്ടപ്പെടുന്നവരുമായ അധ്യാപകരെ സംരക്ഷിക്കാനാണ് അനുപാതത്തില്‍ ഇളവ് വരുത്തുന്നത്. തുടര്‍ന്നും ജോലി നഷ്ടപ്പെടുന്നവരെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് പകരം ക്ലാസെടുക്കാനായി നിയോഗിക്കും. വീണ്ടും മിച്ചമാകുന്നവരെ അധ്യാപക ബാങ്കുകളില്‍ ഉള്‍പ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق