സ്വര്‍ഗ്ഗീയവഴികളൊരുക്കി ബോണ്‍ നത്താലെ










ക്രിസ്മസ് വര്‍ണ്ണങ്ങളില്‍ നഗരം

 ക്രിസ്മസ് കഴിഞ്ഞിട്ടും തൃശ്ശൂരിലെ ക്രിസ്മസ് നിറങ്ങള്‍ വിട്ടുപോയിരുന്നില്ല. ഇത് ബോണ്‍ നത്താലെയായി നഗരവീഥിയില്‍ ഒഴുകിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും പങ്കെടുത്തവര്‍ക്കും അതു വേറിട്ട അനുഭവമായി. സ്വര്‍ണ്ണപ്പൊലിമയുള്ള ആനകളെ മാത്രം കണ്ട നഗരം സാന്താക്ലോസ് വര്‍ണ്ണത്തിലുള്ള ആനയെ ആദ്യമായി കണ്ടത് നത്താലെയ്ക്കായിരുന്നു. പാപ്പമാരും മാലാഖമാരും യേശുജീവിതം വിളമ്പുന്ന ഫ്‌ളോട്ടുകളും എല്ലാം നഗരത്തില്‍ നിറയുന്നതും ആദ്യമായിത്തന്നെ.

ഇരുന്നൂറ്റിമുപ്പത് പള്ളികളില്‍നിന്നുള്ള പാപ്പമാരും മാലാഖമാരും ഫ്‌ളോട്ടുകളുമാണ് നത്താലെയില്‍ അണിനിരന്നത്. അതിരൂപതയിലെ പള്ളികളില്‍നിന്നാണ് ഫ്‌ളോട്ടുകള്‍ എത്തിയത്. ഉണ്ണിയേശുവും മറിയവും ഔസേപ്പുമായിരുന്നു മിക്ക ഫ്‌ളോട്ടുകളിലും. മദ്യപാനത്തിനും സ്ത്രീകളോടുള്ള അതിക്രമത്തിനു മെതിരെയുള്ള വടക്കാഞ്ചേരി ഫൊറോനയുടെ ഫ്‌ളോട്ട് വേറിട്ടതായി.

ക്രിസ്മസ് ട്രീകളും ഘോഷയാത്രയുടെ വര്‍ണ്ണപ്പൊലിമ വര്‍ദ്ധിപ്പിച്ചു. പാപ്പമാരുടെ കൈകളിലെല്ലാം മിന്നും മാന്ത്രികവടികളും ഉണ്ടായിരുന്നു. ബാന്റ് മേളങ്ങളും ഗാനങ്ങളും ഘോഷയാത്രയ്ക്ക് ശബ്ദപ്പൊലിമയും നല്‍കി. എട്ടോളം സെറ്റ് ബാന്റ് മേളങ്ങളാണ് ഇതില്‍ പങ്കെടുത്തത്. പല ഭാഷയിലുള്ള കരോള്‍ ഗാനങ്ങള്‍ ഇതില്‍ ഉപയോഗിച്ചു. വമ്പന്‍ കേക്കും ഘോഷയാത്രയെ അനുഗമിച്ചു. അലങ്കരിച്ച വാഹനത്തിലായിരുന്നു ഇത്. ആകെ നാല്‍പ്പത്തിനാലു ഇനങ്ങളാണ് ബോണ്‍ നത്താലെയില്‍ അണിനിരന്നത്. കാണികള്‍ പലരും ക്രിസ്മസ് പപ്പായുടെ ചുവപ്പുതൊപ്പികള്‍ വെച്ച് നത്താലെയുടെ ഭാഗമായി.



ജാതിമതഭേദമെന്യേ ബോണ്‍ നത്താലെ ഏറ്റെടുക്കണം -മാര്‍ ആന്‍ഡ്രൂസ് താഴത്ത്




ജാതിമതഭേദമെന്യേ ബോണ്‍ നത്താലെ ഏറ്റെടുക്കണമെന്നും തൃശ്ശൂരിലെ പൗരാവലിയാണ് ഇതിന്റെ വിജയത്തിനു പിന്നില്‍ എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ബോണ്‍ നത്താലെയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 61 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്യാനായി എന്നതാണ് ബോണ്‍ നത്താലെയുടെ ഏറ്റവും വലിയ നേട്ടമെന്നും മാര്‍ താഴത്ത് പറഞ്ഞു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി.വി. സരോജിനി ആ്യക്ഷ്യംഹിച്ചു. പി.സി.ചാക്കോ എം.പി. ചെട്ടിയങ്ങാടി പള്ളി ഇമാം ലുക്കുമാനുല്‍ ഹക്കിം, പുറനാട്ടുകര ശ്രീരാമകൃഷ്ണമഠത്തിലെ സ്വാമി വ്യോമാതീതാനന്ദ, മാര്‍ ജേക്കബ് തൂങ്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.


സ്വര്‍ഗ്ഗീയവഴികളൊരുക്കി ബോണ്‍ നത്താലെ മികവു പുലര്‍ത്തിയ സംഘാടനം



തൃശ്ശൂര്‍:അതിരൂപതയും തൃശ്ശൂര്‍ പൗരാവലിയും ചേര്‍ന്ന് നടത്തിയ ബോണ്‍ നത്താലെ കരോള്‍ ഘോഷയാത്ര തൃശ്ശൂരിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഇടം നേടി. മതസൗഹാര്‍ദ്ദവും കൂട്ടായ്മയും വിളിച്ചോതുന്ന കരോള്‍ ഘോഷയാത്രയില്‍ നഗരത്തിലെ സാമൂഹിക- മത-സാംസ്‌കാരിക-സഭാ നേതാക്കള്‍ അണിനിരന്നു.

വര്‍ക്കിങ് ചെയര്‍മാന്‍ ഫാ. ജോസ് കോനിക്കര, മോണ്‍. ഫ്രാന്‍സീസ് ആലപ്പാട്ട്, ഫാ. ജോബ് പടയാട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ്, ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍, അഡ്വ. ബിജു കുണ്ടുകുളം, കൗണ്‍സിലര്‍ രാജന്‍ പല്ലന്‍, ജോസി ചാണ്ടി, എന്‍.പി. ജയ്‌സണ്‍, ഫാ. ജോസ് പുന്നോലിപ്പറമ്പില്‍, ഫാ. വര്‍ഗ്ഗീസ് തരകന്‍, ഫാ. ജിയോ കടവി, മുന്‍മേയര്‍ ഐ.പി. പോള്‍, വിനേഷ് കോളങ്ങാടന്‍, അഡ്വ. പി.കെ. ജോണ്‍, ജെയിംസ് വളപ്പില തുടങ്ങിയവരാണ് ബോണ്‍ നത്താലെയ്ക്ക് നേതൃത്വം നല്‍കിയത്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ