പോസ്റ്റുകള്‍

Plus One Admission എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Plus One Single Window Admission-2026

Plus One Single Window Admission-2026 ഏകജാലക പ്രവേശനം 2026 — അപ്ഡേറ്റ് ചെയ്ത വിവരങ്ങൾ ✅ 2026-27 അധ്യയന വർഷത്തിലേക്കുള്ള പ്ലസ് വൺ ഏകജാലക പ്രവേശനം — എല്ലാ തീയതികളും പ്രോസ്പെക്ടസും ഔദ്യോഗിക വിജ്ഞാപനങ്ങളും അനുസരിച്ച് പുതുക്കിയിരിക്കുന്നു. ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച Prospectus, Govt Orders, ICT Cell നിർദ്ദേശങ്ങൾ എന്നിവയുമായി ഒത്തുനോക്കേണ്ടതാണ്. 📅 2026 മെയ് 25 മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് 2026 ജൂൺ 3 വരെ hscap.kerala.gov.in വഴി അപേക്ഷിക്കാം. 📌 പ്രധാന തീയതികൾ (2026-27 അഡ്മിഷൻ) ✅ ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 25-05-2026 ⏰ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 03-06-2026 📊 ട്രയൽ അലോട്ട്മെന്റ് ഫലം: 08-06-2026 📋 ഒന്നാം അലോട്ട്മെന്റ് ഫലം: 15-06-2026 🏫 ക്ലാസുകൾ ആരംഭിക്കുന്ന തീയതി: 2026 ജൂലൈ 2 📌 രണ്ടാം, മൂന്നാം അലോട്ട്മെന്റുകൾ: ജൂൺ അവസാനത്തോടെ...

Plus One Single Window Admission-2025

ഇമേജ്
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ  ആണ് ഫൈനൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി  മെയ് 20 ആണ്   +1 HSE Prospectus 2025 Simon Mash 413KiB ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഈ വർഷവും അപേക്ഷകൾ  ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.  CBSE മാത്തമാറ്റിക്സ് standard പഠിച്ചകുട്ടികൾക്ക് മാ...

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടാ : രജിസ്ട്രേഷന്‍ ആരംഭിച്ചു.

താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടെത്തുകയോ അല്ലെങ്കില്‍ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നും sportsidukki21@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം. അഡ്മിഷന് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് പരിഗണിക്കുന്നത്.  സ്‌കൂള്‍ തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോര്‍ട്സ് അസ്സോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ് നിര്‍ബന്ധമാണ്.  സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി ജൂലൈ 22. സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി ജൂലൈ 14 മുതല്‍ 23 വരെ ഹയര്‍സെക്കന്ററി (സ്പോര്‍ട്സ്) സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.  ഒന്നാം ഘട്ട അലോട്ട്മെന്റ ജൂലൈ 27 നും, അവസാനഘട്ട അല...

ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ പ്രേവേശനം: അറിയേണ്ടതെല്ലാം

ഇമേജ്
പ്ലസ് ടു, വി.എച്ച് .എസ്. ഇ., പോലെ തന്നെ ഡിമാൻ്റുള്ളതു തന്നെയാണ്, ടെക്നിക്കൽ ഹയർ സെക്കൻ്ററികളും. ഐ.എച്ച്. ആർ.ഡി.യുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ രണ്ടേ രണ്ടു ഗ്രൂപ്പുകളിലേയ്ക്കാണ് പ്രവേശനം.  സർക്കാർ മേഖലയിൽ മാത്രമുള്ള ടി.എച്ച്.എസ്.ഇ.കളിൽ ഈ അധ്യയന വര്‍ഷത്തെ പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് പത്താം ക്ലാസ് പരീക്ഷാ ഫലം വന്ന്, അധികം വൈകാതെ അപേക്ഷ ക്ഷണിക്കും. ഏകജാലക രീതിയിലല്ല; പ്രവേശനം. വെബ്‌സൈറ്റ് മുഖേന അപേക്ഷ പൂരിപ്പിച്ച് താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. പ്രധാനമായും രണ്ടു ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം. 1: Physical Science Group Part I: ഇംഗ്ലീഷ് Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ) Part III: ഫിസിക്സ് (തിയറി & പ്രാക്ടിക്കൽ) കെമിസ്ട്രി (തിയറി & പ്രാക്ടിക്കൽ) മാത്തമാറ്റിക്സ് ഇലക്ട്രോണിക് സിസ്റ്റം (തിയറി & പ്രാക്ടിക്കൽ) 2: Integrated Science Group Part I: ഇംഗ്ലീഷ് Part II: കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (തിയറി & പ്രാക്ടിക്കൽ) Part III: ഫിസിക്സ് (തിയറി ...

പ്ലസ് വൺ അഡ്മിഷൻ 2022 ബാലാവകാശ കമ്മീഷൻ ഉത്തരവ്

2022 ലെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് അനുവദിക്കുന്ന രീതിക്കെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ പരാതിയിൽ ആണ് ബാലാവകാശ കമീഷൻ ഉത്തരവ് പിറപ്പെടുവിച്ചത്.ഒരു പരീക്ഷയുടെ മാർക്കിനൊപ്പം ഗ്രേസ്‌ മാർക്ക് കിട്ടിയ ശേഷം അതേ വിഭാഗത്തിൽ തന്നെ ഹയർസെക്കണ്ടറി പ്രവേശനത്തിന് ബോണസ് പോയിന്റ് അനുവദിക്കുന്നത് രീതി അശാസ്ത്രീയം ആണ് എന്ന് കമ്മീഷൻ നിരീക്ഷിച്ചു.2022 ജൂലൈ മാസം നടക്കുന്ന ഏകജാലക പ്രക്രിയയിൽ ആണ് ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ നിർദേശിച്ചിട്ടുള്ളത്. കമ്മീഷൻ ഉത്തരവിലെ പ്രധാന പരാമർശങ്ങൾ ..... എ) കേരളത്തിലെ ഹയർ സെക്കണ്ടറി പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോണസ് പോയിന്റുകൾ നൽകി വരുന്ന രീതി നിർത്തലാക്കേണ്ടതാണ്. ബി) കേരളത്തിലെ ഹയർ സെക്ക2022 ലെ പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് അനുവദിക്കുന്ന രീതിക്കെതിരെ ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കി.ഒരു കൂട്ടം വിദ്യാർഥികൾ നൽകിയ പരാതിയിൽ ആണ് ബാലാവകാശ കമീഷൻ ഉത്തരവ് പിറപ്പെടുവിച്ചത്.ഒരു പരീക്ഷയുടെ മാർക്കിനൊപ്പം  ഗ്രേസ്‌ മാർക്ക് കിട്ടിയ ശേഷം അതേ വിഭാഗത്തിൽ തന്നെ ഹയർസെക്കണ്ടറി പ്രവേശനത്തിന് ബോണസ് പോയിന്റ് അനുവദിക...

പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യം മുതൽ: സിബിഎസ്ഇക്കാർക്കും അവസരം നൽകും

 ഈ അധ്യയന (2022-’23) വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ ജൂലൈ ആദ്യവാരം ആരംഭിക്കും. ഒന്നാംഘട്ട അലോട്ട്മെന്റിന് അപേക്ഷിക്കാനുള്ള തീയതി ഉടൻ പ്രസിദ്ധീകരിക്കും.ഇതിനു മുൻപായി എസ്എസ്എൽസി സർട്ടിഫിക്കേറ്റ് ഉടൻ ഡിജി ലോക്കറിൽ ലഭ്യമാക്കും. ഉപരിപഠനത്തിന് യോഗ്യരായ വിദ്യാർത്ഥികൾക്കെല്ലാം പ്രവേശനം ഉടപ്പാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ അറിയിപ്പ്. സിബിഎസ്ഇ വിദ്യാർത്ഥികൾക്കു കൂടി പ്രവേശനം നൽകുന്ന വിധത്തിലാണ് പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കുക. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുട്ടികൾ ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയതിനാൽ ഇത്തവണ കൂടുതൽ ബാച്ചുകൾ അനുവദിക്കേണ്ടി വരും ഈ വർഷം ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,23,303 കുട്ടികളാണ്. നിലവിൽ ഉള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 3,61,307 ആണ്. ഹയർ സെക്കൻഡറിയിൽ പ്രവേശനം നേടാത്തവർക്കായി ഐ.ടി.ഐ. കളില്‍ 64,000 സീറ്റുകളും വി.എച്ച്.എസ്.ഇ.യില്‍ 33,000 സീറ്റുകളും പോളിടെക്നിക്കുകളില്‍ 9000 സീറ്റുകളുമാണുള്ളത്. പത്താംക്ലാസിൽ നിന്ന് ഉപരിപഠന യോഗ്യത നേടിയവരെക്കാൾ കൂടുതല്‍ പ്ലസ് വൺ സീറ്റുകളുള്ള ജില്ലകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവയാണ്. മറ്റുജില്ലകളിൽ അധികമായി സീറ്...

All About Single Window Plus one Admission 2021-2022

ഇമേജ്
All About Single Window Plus one Admission 2021-2022 ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2021  ആഗസ്റ്റ് 24 മുതൽ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും.ആഗസ്റ്റ് 24 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും. Alert message : This alert needs your attention How to Apply Online?   (Malayalam Help File) Prospectus 2021-2022 Application Form  2021-2022 Appendix 1 Appendix 2 Appendix 3 Appendix 4 Appendix 5 ...

Plus Two Admission Kerala 2020-21

ഇമേജ്
ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി 2020 ജൂലൈ  29 മുതൽ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാവും പ്രവേശന നടപടികള്‍. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം. ഓഗസ്റ്റ് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളോടെയുള്ള ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ജൂലായ് 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഹെല്‍പ്പ് ഡെസ്‌കുകളുടെ പ്രവര്‍ത്തനം തുടരും. Alert message : This alert needs your attention How to Apply Online?   (Malayalam Help File) Prospectus 2020-2021 Application Form  2020-2021 Appendix 1 Appendix 2 Appendix 3 ...