പോസ്റ്റുകള്‍

TECH എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ? എങ്ങനെ അറിയാം?

 നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും ഫോൺ നമ്പർ എടുത്തിട്ടുണ്ടോ എന്നറിയാൻ ഒരു സംവിധാനം. tafcop.dgtelecom.gov.in എന്ന പോർട്ടലിലൂടെയാണ് ഇത് സാധ്യമാവുക. നിങ്ങൾ ഉപയോഗിക്കുന്ന ഫോൺ നമ്പർ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ ആധാർനമ്പർ ഉപയോഗിച്ച് എടുത്തിട്ടുള്ള മൊബൈല്‍ നമ്പറുകളുടെ പട്ടിക കാണാം. അതിൽ നിങ്ങൾക്ക് അപരിചിതമായ നമ്പറുകൾ ഉണ്ടെങ്കിൽ അവ നിഷ്ക്രിയമാക്കാനും അത് നിങ്ങളുടേത് അല്ലെന്ന് അറിയിക്കാനും സൗകര്യമുണ്ട്. 

സർക്കാരിന്റെ സ്വന്തം വാട്സാപ് പുറത്തിറക്കി, പേര് ‘സന്ദേശ്’

ഇമേജ്
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ മെസേജിങ് ആപ് പുറത്തിറക്കിയെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയെ അറിയിച്ചു. ‘സന്ദേശ്’ എന്നാണ് പുതിയ മെസേജിങ് ആപ്പിന്റെ പേര്. ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും സന്ദേശ് സുരക്ഷിതമായിരിക്കുമെന്നുമാണ് അധികൃതരുടെ അവകാശവാദം. ട്വിറ്ററിന് ബദലായി ‘കൂ’ ആപ് ഉപയോഗിക്കുന്നത് പോലെ വാട്സാപ്പിന് പകരം സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ് ഉപയോഗിക്കാനാണ് നീക്കം. നിലവിൽ സർക്കാർ ഉദ്യോഗസ്ഥൻമാർ സന്ദേശ് ആപ് ഉപയോഗിക്കുന്നുണ്ട്. ഒരു സംഘം സർക്കാർ ഉദ്യോഗസ്ഥർ സ്വദേശി വാട്സാപ് ഉപയോഗിച്ച് തുടങ്ങിയതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. വാട്സാപ്പിന് സമാനമായ ചാറ്റിങ് മെസഞ്ചർ പുറത്തിറക്കുമെന്ന് ഒരു വർഷം മുൻപാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. gims.gov.in പേജിലാണ് സന്ദേശ് ആപ്പിന്റെ കൂടുതൽ വിവരങ്ങളുള്ളത്. ഐഒഎസ്, ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകൾ വഴി സന്ദേശ് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയുണ്ടെങ്കിൽ ആപ് ഉപയോഗിക്കാൻ സാധിക്കും. ആപ് വഴി ഉപയോക്താക്കൾക്ക് വോയ്സ്, ഡേറ്റാ കൈമാറ്റം പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴ...

വാട്സാപ്പിൽ മൂന്ന് ചുവന്ന ടിക്? സർക്കാർ നിങ്ങളുടെ മെസ്സേജുകൾ വായിക്കുമോ? സത്യമറിയാം

ഇമേജ്
നാളെ മുതൽ വാട്സാപ്പിനും വാട്സാപ്പ് കോളുകൾക്കും ബാധകമാകുന്ന പുതിയ നിയമങ്ങൾ എന്ന തരത്തിലാണ് ഇപ്പോൾ ഈ മെസ്സേജ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്  ‘ഒരു നീലയും രണ്ട് ചുവപ്പ് ടിക്കും കണ്ടാൽ- നിങ്ങളുടെ ഇൻഫോർമേഷൻ ഗവൺമെന്റ് ചെക്ക് ചെയ്യുന്നു, മൂന്ന് ചുവന്ന ടിക്കുകൾ കണ്ടാൽ- നിങ്ങൾക്ക് എതിരെയുള്ള പ്രൊസീഡിംഗ്സ് ഗവൺമെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങൾക്ക് കോടതിയുടെ സമൻസ് കിട്ടുന്നതായിരിക്കും.” കഴിഞ്ഞ കുറച്ചു നാളുകളായി വാട്സാപ്പിൽ പ്രചരിക്കുന്ന ഒരു ഫോർവേഡ് വൈറൽ മെസ്സേജാണിത്. സത്യത്തിൽ കഴിഞ്ഞ വർഷവും ഈ മെസ്സേജ് പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വൈറലാകുന്ന മെസ്സേജുകൾ എല്ലാം ഫേക്ക് മെസ്സേജുകൾ ആണെന്നതാണ് വാസ്തവം. നാളെ മുതൽ വാട്സാപ്പിനും വാട്സാപ്പ് കോളുകൾക്കും ബാധകമാകുന്ന പുതിയ നിയമങ്ങൾ എന്ന തരത്തിലാണ് ഇപ്പോൾ ഈ മെസ്സേജ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമം പ്രകാരം മെസ്സേജുകളുടെ ഉറവിടം കണ്ടുപിടിക്കുന്നതിനെതിരെ വാട്സാപ്പ് കോടതിയെ സമീപിച്ച സമയത്താണ് ഇത് കൂടുതലായി പ്രചരിക്കാൻ തുടങ്ങിയത്. വാട്സാപ്പ് ഉപയോഗിക്കുന്നവർ മനസിലാക്കേണ്ട ഒരു വസ്തുത എന്തെന്നാൽ, വാട്സാപ്പ...

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബിഎസ്എൻഎൽ ബില്ലിൽ 10% ഇളവ്

ഇമേജ്
കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ഫോൺബില്ലിൽ പത്തു ശതമാനം ഇളവു ലഭിക്കും. നേരത്തെ ഇത് അഞ്ചു ശതമാനമായിരുന്നു. സർവീസിൽനിന്നു വിരമിച്ചവർക്കും ഈ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി ഒന്നു മുതലാണ് ഇതു പ്രാബല്യത്തിലായത്. നിലവിലുള്ള ഉപഭോക്താക്കൾക്കും പുതുതായി കണക്‌ഷൻ എടുക്കുന്നവർക്കും ഇളവു ലഭ്യമാക്കും. ആനുകൂല്യത്തിന്റെ അർഹത തെളിയിക്കുന്ന രേഖ BSNL ൽ  ഹാജരാക്കിയിരിക്കണം. വിരമിച്ചവർ പെൻഷൻ ബുക്കിന്റെ പകർപ്പാണു നൽകേണ്ടത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരും  ആനുകൂല്യത്തിന് അർഹരാണ്. നേരത്തെ ഈ ഇളവ് ലാൻഡ്ഫോണുകൾക്കും ബ്രോഡ്ബാൻഡ് കണക്‌ഷനുകൾക്കും മാത്രമായിരുന്നു. ഇനി മുതൽ ഈ ആനുകൂല്യം അതിവേഗ ഇന്റർനെറ്റ് കണക്‌ഷനായ എഫ്ടിടിഎച്ചിനും ലഭിക്കും. 

എന്തുകൊണ്ടാണ് 'സിഗ്നല്‍' വാട്‌സാപ്പിനേക്കാള്‍ സുരക്ഷിതമെന്ന് പറയുന്നത്? കൂടുതല്‍ അറിയാം

ഇമേജ്
Signal Messenger: വാട്ട്‌സ്ആപ്പ് അവരുടെ സ്വകാര്യതാ നയം പുതുക്കിയതിന് ശേഷം സാമൂഹ്യ മാദ്യമങ്ങളിലടക്കം പലരും മുന്നോട്ട് വയ്ക്കുന്ന ഒരു ആശയമാണ് വാട്ട്‌സ്ആപ്പിന് പകരം മറ്റേതെങ്കിലും മെസഞ്ചർ ആപ്ലിക്കേഷൻ തിരഞ്ഞെടുക്കുക എന്നത്. സിഗ്നൽ എന്ന മെസഞ്ചർ ആപ്പിന്റെ പേരാണ് ഇത്തരത്തിൽ കൂടുതലായി ഉയർന്നു വരുന്നത്. മാതൃസ്ഥാപന ഫെയ്‌സ്ബുക്കുമായി വിവരം പങ്കിടുന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരിച്ചുകൊണ്ടാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയത്. “വാട്സ്ആപ്പ് ഒഴിവാക്കുക, സിഗ്നലിലേക്ക് മാറുക,” (Ditch WhatsApp, switch to Signal) എന്ന വഴിയാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം പുതുക്കിയ ശേഷം പലരും സ്വീകരിച്ചത്. കൂടുതൽ ആളുകളുടെ കുത്തൊഴുക്ക് വന്നതോടെ സിഗ്നലിന്റെ സെർ‌വറുകൾ‌ക്ക് അത് കൈകാര്യം ചെയ്യാൻ‌ കഴിയാത്ത അവസ്ഥയും വന്നിരുന്നു. ഇത് കാരണം ഒടിപി നമ്പറുകൾ ലഭിക്കുന്നതിനടക്കം കാലതാമസവും വന്നുചേർന്നിരുന്നു. എന്നാൽ ഈ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം. ടെസ്‌ല സിഇഒ എലോൺ മസ്‌ക് ‘സിഗ്നൽ ഉപയോഗിക്കുക’ എന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതും സിഗ്നൽ ആപ്പ് ചർച്ചയാവാൻ കാരണമായി. എന്നാൽ എന്താണ് സിഗ്നൽ ആപ്പ് എന്ന് പലർക്കും സംശയം തോന്നുന്നുണ്ട...

സ്റ്റോറേജിന്‍റെ കാര്യത്തിൽ പേടിക്കണ്ട; വാ‌ട്‌സാപ്പിൽ പുതിയ ഫീച്ചർ

ഇമേജ്
 മൊബൈൽ സ്റ്റോറേജ് പ്രശ്‌നത്തിനു പരിഹാരവുമായി വാട്‌സാപ്പിൽ പുതിയ ഫീച്ചർ. നേരത്തെ സന്ദേശങ്ങൾ സ്വയം മാഞ്ഞു പോകുന്ന ഡിസപ്പിറയറിങ് ഫീച്ചറും വാട്‌സാപ്പിൽ ലഭ്യമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ രണ്ട് മാറ്റങ്ങൾ കൂടി വാട്‌സാപ്പിലെത്തുന്നത്. ഉപയോക്താവിന് ഫോണില്‍ വാ‌ട്‌സാപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനത്തിലൂടെ അവ നീക്കം ചെയ്യാനും മറ്റും സൗകര്യം ഒരുക്കുന്നുണ്ട്.  ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്‌സാപ്പ് സെറ്റിങില്‍, സ്റ്റോറേജ് ആൻഡ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കും. സ്റ്റോറേജ് ബാര്‍, റിവ്യൂ ആൻഡ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്‌മെന്‍റ്  ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രത്തോളം  ഫോണ്‍ സ്റ്റോറേജ് വാട്‌സാപ്പ് ഉപയോഗിക്കുന്നു എന്നത് സ്റ്റോറേജ് ബാറില്‍ നിന്നും മനസിലാക്കാം, റിവ്യൂവിന് രണ്ട് ഒന്ന് ഫോര്‍വേഡ് ചെയ്‌തവയും, രണ്ടാമത്തേത്...

മൈക്രോസോഫ്റ്റ് ടീംസ് ഇനി എല്ലാവര്‍ക്കും ഉപയോഗിക്കാം; ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ പുറത്തിറക്കി

ഇമേജ്
   വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വീഡീയോ കോളിങ് സേവനമായ മൈക്രോസോഫ്റ്റ് ടീംസ് സേവനത്തിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ പുറത്തിറക്കി.  ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ടെക്‌സ്റ്റ് ചാറ്റ് , വീഡിയോകോള്‍ എന്നിവയും ചിത്രങ്ങള്‍, വീഡിയോ, ഡോക്യുമെന്റ്, കലണ്ടര്‍, ലൊക്കേഷന്‍ എന്നിവ പങ്കുവെക്കാനും സാധിക്കും. നേരത്തെ ഔദ്യോഗിമായ ആവശ്യങ്ങള്‍ക്ക് മാത്രമായാണ് ടീംസ് ലഭ്യമാക്കിയിരുന്നത്. എന്നാല്‍ മറ്റ് വീഡിയോ ചാറ്റ് ആപ്പുകളെ പോലെ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ലഭ്യമാക്കിയിരിക്കുകയാണ് ഇപ്പോള്‍. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഇതുവഴി ആശയവിനിമയം നടത്താം.    ഗൂഗിള്‍ മീറ്റ്, വാട്‌സാപ്പ് വീഡിയകോള്‍, സൂം പോലുള്ള സേവനങ്ങളുമായാണ് ടീംസ് വിപണിയില്‍ മത്സരിക്കുക.  മൈക്രോസോഫ്റ്റിന്റെ മറ്റ് ആപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വേഡ്, എക്‌സല്‍, പവര്‍പോയിന്റ് എന്നിവയില്‍ നിന്നുള്ള ഫയലുകള്‍ എളുപ്പത്തില്‍ ടീംസ് ആപ്പിലൂടെ പങ്കുവെക്കാം   YOUR HUB FOR TEAMWORK Easily manage your team’s projects with file...

Google Meet Help for teachers (Auto Admit & Attendance)

ഇമേജ്
(this chrome extension are worked in desktop/ laptop not in mobile) 1. Sign in  Google Account in Chrome Browser   2. search / type :  chrome web store  3. Select Web Store or Click below link  Google Chrome Web Store 4. Search meet auto admit or use this below Link Link 5. click on Add to Chrome button  6. Add extension  2. Auto Attendance Search meet attendance  Add  Next : Meet Attendance list   Extension 7. Pin the Extensions by Clicking this icon done that is worked Starts your meeting and enter the google meet with same google account with chrome browser  please remember : when you leave the meeting the meeting attendance show automatically  in a list . you must download the attendance sheet  

നിങ്ങളുടെ സ്മാർട്ട്ഫോൺ മികച്ചതാണോ? ഓൺലൈൻ വഴി അറിയാനൊരു എളുപ്പവഴി

ഇമേജ്
 കൈയ്യിലുള്ള സ്മാർട്ട്ഫോൺ അത്ര നല്ലതാണോ? പുതിയ ഫോണുകൾ വാങ്ങുന്ന പലർക്കും തോന്നാറുള്ള സംശയമാണ്. നമ്മുടെ സ്മാർട്ഫോണുകളെ കുറിച്ചുള്ള വിവരങ്ങളറിയാൻ സാധാരണ എല്ലാവരും സെറ്റിംഗ്സിൽ പോയി എബൗട്ട് ഡിവൈസ് എടുത്തു പരിശോധിക്കാറുണ്ട്. എന്നാൽ ഒരു വെബ്സൈറ്റിന്റെ സഹായത്തോടെ മികച്ച രീതിയിൽ ഫോണിന്റെ എല്ലാ കാര്യങ്ങൾ അറിയാനാകും. ആദ്യമായി നിങ്ങളുടെ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എന്റർപ്രൈസസ് ഐഡന്റിറ്റി) നമ്പർ കണ്ടുപിടിക്കുക. *#06# ഡയൽ ചെയ്താൽ 15 അക്ക നമ്പർ ലഭിക്കും. തുടർന്ന് ഇനി നിങ്ങളുടെ മൊബൈൽ ഫോൺ /കംപ്യൂട്ടർ ബ്രൗസറിൽ www.imei.info എന്നു ടൈപ്പ് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ enter imei എന്ന സ്ഥലത്ത് imei ടൈപ്പ് ചെയ്യുക. 'check' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഫോൺ നിർമിച്ചതെന്ന് തുടങ്ങിയുള്ള എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും. മൊബൈൽ ഫോണുകളുമായി ബന്ധപ്പെട്ട പല സേവനങ്ങളും ഈ വെബ്സൈറ്റില്‌‍ ലഭ്യമാണ്.  ഷിബു തമ്പിക്കുട്ടി  

ഐഫോണ്‍@10: ലോകം സ്മാര്‍ട്ടായിട്ട് ഒരു പതിറ്റാണ്ട്

ഇമേജ്
ആധുനിക നാഗരികതയുടെ സര്‍വ്വതലങ്ങളെയും സ്പര്‍ശിക്കുന്ന ഒരു ടെക്‌നോളജി വിപ്ലവത്തിന് തിരികൊളുത്തുകയാണ് ഐഫോണ്‍ ചെയ്തത്. യന്ത്രങ്ങളും മനുഷ്യനും തമ്മിലുള്ള ഇടപഴകലിന്റെ ചരിത്രവഴികളെ അത് മാറ്റിയെഴുതി. ബട്ടണുകളും ലിവറുകളും അപ്രസക്തമായി, പകരമവിടെ വിരല്‍സ്പര്‍ശം ഇടംപിടിച്ചു സ്റ്റീവ് ജോബ്‌സ് 2007 ജനുവരി 9 ന് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍. ചിത്രം കടപ്പാട്: Getty Images സാന്‍ ഫ്രാന്‍സിസ്‌കോയിലെ മോസ്‌കോന്‍ സെന്ററില്‍ നടന്ന ഐഫോണ്‍ അവതരണത്തിനിടെ മൊബൈല്‍ഫോണിന് തങ്ങള്‍ 'പുനര്‍ജന്മം നല്‍കാന്‍ പോകുന്നു'വെന്ന് സ്റ്റീവ് ജോബ്‌സ് തന്റെ സ്വസിഗ്ധമായ ശൈലിയില്‍ ചടുലതയോടെ പ്രസ്താവിക്കുമ്പോള്‍, ആ സദസ്സിലുണ്ടായിരുന്ന അധികമാര്‍ക്കും എന്താണ് യഥാര്‍ഥത്തില്‍ അദ്ദേഹം അര്‍ഥമാക്കിയതെന്ന് മനസിലായിക്കാണില്ല. മക്‌വേള്‍ഡ് സമ്മേളനത്തിനിടെ 2007 ജനുവരി 9 നായിരുന്നു ഐഫോണ്‍ അവതരണം. പത്തുവര്‍ഷം തികയുന്ന ഈ വേളയില്‍ തിരിഞ്ഞുനോക്കുമ്പോള്‍ മനസിലാകും, സ്റ്റീവ് അന്ന് നടത്തിയ പ്രഖ്യാപനത്തിന്റെ ശരിയായ അര്‍ഥം ഇതായിരുന്നു: 'ഞങ്ങള്‍ ലോകത്തെ സ്മാര്‍ട്ടാക്കാന്‍ പോകുന്നു!' ഐഫോണ്‍ ആരംഭിച്ച വിപ്ലവം വഴി സംഭവിച്ചത് മറ്റൊന്ന...

ആന്‍ഡ്രോയ്ഡ് ഫോണില്‍ മലയാളമെഴുതാന്‍ ഇന്‍ഡിക് കീബോര്‍ഡ്

ഇമേജ്
മലയാളമുള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണില്‍ അനായാസം എഴുതാന്‍ സഹായിക്കുന്ന 'ഇന്‍ഡിക് കീബോര്‍ഡ്' ( Indic Keybord ) രംഗത്തെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പുറത്തിറക്കിയ ഇന്‍ഡിക് കീബോര്‍ഡ്, ഇന്ത്യന്‍ ഭാഷകള്‍ സ്മാര്‍ട്ട്‌ഫോണിലുപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഭാഷാസ്‌നേഹികള്‍ക്ക് അനുഗ്രഹമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഇന്‍ഡിക് കീബോര്‍ഡ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് 4.1 ന് മുകളിലേക്കുള്ള ആന്‍ഡ്രോയ്ഡ് വേര്‍ഷനുകളില്‍ ഇന്‍ഡിക് കീബോര്‍ഡ് പ്രവര്‍ത്തിക്കും. 'ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേറി ' ( ICFOSS ) ന്റെ സഹകരണത്തോടെ, ഭാഷാകമ്പ്യൂട്ടിങ് കൂട്ടായ്മയായ 'സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങി' ( SMC ) ലെ ജിഷ്ണു മോഹനാണ് ഇന്‍ഡിക് കീബോര്‍ഡ് വികസിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ പിന്തുണയും സംരംഭത്തിനുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളില്‍ 15 ഇന്ത്യന്‍ ഭാഷകളെയും വ്യത്യസ്തങ്ങളായ 15 കീബോര്‍ഡ് ലേഔട്ടുകളെയും പിന്തുണയ്ക്കുന്നതാണ് ഇന്‍ഡിക് കീബോര്‍ഡ്. മിക്ക ഔദ്യോഗിക ഇന്ത്യന്‍ ഭാ...

ഐസി ചിപ്പിന്‌ 50

ആധുനികലോകത്തിന്റെ ചരിത്രത്തില്‍നിന്ന്‌ ഒരിക്കലും മാറ്റിവയ്‌ക്കാനാകാത്ത സംഭാവനയാണ്‌ ഐസി ചിപ്പുകളുടെ കണ്ടുപിടിത്തം. ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും റോക്കറ്റ്‌ നിയന്ത്രണസംവിധാനങ്ങളും ഉപഗ്രഹങ്ങളും അടങ്ങിയ ഉന്നത സാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌ കളിപ്പാട്ടങ്ങളും കംപ്യൂട്ടര്‍ഗെയിം കണ്‍സോള്‍ ഉള്‍പ്പെടുന്ന വിനോദവ്യവസായവിപണിയും പ്രവര്‍ത്തിക്കുന്നത്‌ ഐസി ചിപ്പിന്റെ സഹായത്തോടെയാണ്‌. കംപ്യൂട്ടറുകളിലെയും മൊബൈല്‍ഫോണുകളിലെയും മുഖ്യ ഐസി ചിപ്പിനെ മൈക്രോ പ്രോസസര്‍ എന്നാണ്‌ അറിയുന്നത്‌. ഈ വര്‍ഷം ലോകമാകമാനം 265 ശതകോടി ഡോളറിന്റെ ഐസി ചിപ്പ്‌ വ്യാപാരം നടക്കുമെന്ന്‌ കണക്കുകൂട്ടുന്നുവെന്ന്‌ പറയുമ്പോള്‍ ഇത്തിരികുഞ്ഞന്‍ ചിപ്പിന്റെ ഒത്തിരി വലിയ പ്രാധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ. വളരുന്തോറും ചെറുതാകും!!!!! `വളരുന്തോറും ചെറുതാകും, ചെറുതാകുന്തോറും വലുതാകും'- ഈ പ്രയോഗം ഇന്റഗ്രേറ്റഡ്‌ ചിപ്പുകള്‍ അഥവാ ഐസി ചിപ്പുകളുടെ ചരിത്രകഥ പരിശോധിച്ചാല്‍ അക്ഷരംപ്രതി ശരിയാണെന്ന്‌ ബോധ്യമാകും. ഐസി ചിപ്പിന്റെ കണ്ടുപിടിത്തത്തിനുപിന്നില്‍ രണ്ടു ശാസ്‌ത്രജ്ഞരാണുള്ളത്‌. ജാക്‌ എസ്‌ കില്‍ബിയും...