പോസ്റ്റുകള്‍

church എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ദുഃഖിതരില്‍ ദൈവത്തെ കാണണം-ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്‌

വേദനകള്‍ക്കു നേരെ കണ്ണടയ്ക്കുന്ന മനുഷ്യന്‍ ദൈവത്തെ മറക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തോടനുബന്ധിച്ച് തൃശ്ശൂര്‍ അതിരൂപതയുടെ സാമൂഹിക ശുശ്രൂഷാ കേന്ദ്രമായ സാന്ത്വനം സംഘടിപ്പിച്ച രോഗികളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വികലാംഗരുടെ കാല്‍ കഴുകുന്നത് നിരാലംബരായ സഹോദരങ്ങളോട് സഭയുടെ കരുതലിന്റെ പ്രകാശനമാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അപകടങ്ങളില്‍ നട്ടെല്ല് തകര്‍ന്ന് വേദനിക്കുന്ന നാലപ്പതോളം രോഗികളാണ് ലൂര്‍ദ്ദ് കത്തീഡ്രലില്‍ ഒത്തുകൂടിയത്. വൈദിക വിശുദ്ധീകരണ ദിനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ആര്‍ച്ച് ബിഷപ്പ് രോഗികളെ ആശീര്‍വദിച്ചു. രോഗികള്‍ക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ചു. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധവാര ചിന്തകള്‍ പങ്കുവെച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പ് മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍ , മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍, മോണ്‍. ജോര്‍ജ്ജ് കോമ്പാറ, ഫാ. റോബര്‍ട്ട് തോമസ് പുതുശ്ശേരി എന്നിവര്‍ സഹകാര്‍മികരായി. സി.എം.ഐ. പ്രിയോര്‍ ജ...

കര്‍ദ്ദിനാല്‍ സംഘം ചേരുന്നത് കുടുബങ്ങളെ കേന്ദ്രീകരിച്ച്

ഇമേജ്
ഫെബ്രുവരി 20-ാം തിയതി വ്യാഴാഴ്ച രാവിലെ വത്തിക്കാനില്‍ ആരംഭിക്കുന്ന സഭയിലെ കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തെ consistory-യെയാണ് ദൈവശാസ്ത്രപണ്ഡിതനും ക്രിസ്തുവിജ്ഞാനിയ വിദഗ്ദ്ധനുമായ കര്‍ദ്ദിനാള്‍ കാസ്പര്‍ അഭിസംബോധന ചെയ്യുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി. സമൂഹം ഇന്ന് നേരിടുന്നതും കത്തോലിക്കാസഭ അഭിമുഖീകരിക്കുന്നതുമായ വിവാഹമോചനം, സഭയ്ക്കു പുറത്തുള്ള വിവാഹം, പുനര്‍വിവിഹം, ഗര്‍ഭനിരോധനം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള സഭയുടെ അജപാലന നിലപാടുകളെക്കുറിച്ചുള്ള തന്‍റെ ദൈവശാസ്ത്രപരമായ വീക്ഷണം കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ സംഘവുമായി പങ്കുവയ്ക്കുമെന്നും പ്രസ്താവന വ്യക്തമാക്കി. ഒക്ടോബര്‍ 5 മുതല്‍ 19-വരെ തിയതികളില്‍ വത്തിക്കാനില്‍ സംഗമിക്കുന്ന കുടുംബം പഠനവിഷയമാക്കിയിരിക്കുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡു സമ്മേളനത്തിന് കര്‍ദ്ദിനാള്‍ കാസ്പറിന്‍റെ ഈ പങ്കുവിയ്ക്കല്‍ സഹായകമാകുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു. വ്യാഴാഴ്ച രാവിലെ ആരംഭിക്കുന്ന സിനഡില്‍ സഭയിലെ 185 കര്‍ദ്ദിനാളന്മാര്‍ പങ്കെടുക്കുമെന്ന്, കര്‍ദ്ദിനാള്‍ സംഘത്തലവന്‍ ആഞ്ചലോ സൊഡാനോ അറിയിച്ചു. ദൈവശാസ്ത്ര പാണ്ഡിത്യവും ...

യേശുവിന്‍റെ സന്തോഷവും സമാധാനവും സ്വീകരിക്കാന്‍ പാപ്പായുടെ ക്ഷണം

ഇമേജ്
യേശു നല്‍ക്കുന്ന സന്തോഷവും സമാധാനവും സ്വീകരിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ക്ഷണം. വര്‍ഷാന്ത്യത്തില്‍ പങ്കുവയ്ച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പ ഈ ക്ഷണം നല്‍കിയത്. “യേശു ലോകത്തിലേക്കു കൊണ്ടുവന്ന സന്തോഷവും ഹൃദയസമാധാനവും പുല്‍ക്കുടിലിൽ നിന്നു നമുക്കു സ്വീകരിക്കാം” (Let us draw from the crib the joy and deep peace that Jesus comes to bring to the world) എന്നാണ് പാപ്പായുടെ ട്വീറ്റ്. ഡിസംബര്‍ 30ാം തിയതി പാപ്പയുടെ ട്വീറ്റ് “ഉണ്ണിയേശുവിന്‍റെ മുഖത്ത് ദൈവമുഖം നമുക്കു ധ്യാനിക്കാം. വരുവിന്‍ നമുക്കവിടുത്തെ ആരാധിക്കാം” എന്നായിരുന്നു. (In the face of the Child Jesus we contemplate the face of God. Come, let us adore him!) @pontifex എന്ന ഔദ്യോഗിക ഹാൻഡിലിൽ മാര്‍പാപ്പായുടെ ട്വീറ്റുകള്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളിൽ ലഭ്യമാണ്.

സ്വര്‍ഗ്ഗീയവഴികളൊരുക്കി ബോണ്‍ നത്താലെ

ഇമേജ്
ക്രിസ്മസ് വര്‍ണ്ണങ്ങളില്‍ നഗരം  ക്രിസ്മസ് കഴിഞ്ഞിട്ടും തൃശ്ശൂരിലെ ക്രിസ്മസ് നിറങ്ങള്‍ വിട്ടുപോയിരുന്നില്ല. ഇത് ബോണ്‍ നത്താലെയായി നഗരവീഥിയില്‍ ഒഴുകിയപ്പോള്‍ കണ്ടുനിന്നവര്‍ക്കും പങ്കെടുത്തവര്‍ക്കും അതു വേറിട്ട അനുഭവമായി. സ്വര്‍ണ്ണപ്പൊലിമയുള്ള ആനകളെ മാത്രം കണ്ട നഗരം സാന്താക്ലോസ് വര്‍ണ്ണത്തിലുള്ള ആനയെ ആദ്യമായി കണ്ടത് നത്താലെയ്ക്കായിരുന്നു. പാപ്പമാരും മാലാഖമാരും യേശുജീവിതം വിളമ്പുന്ന ഫ്‌ളോട്ടുകളും എല്ലാം നഗരത്തില്‍ നിറയുന്നതും ആദ്യമായിത്തന്നെ. ഇരുന്നൂറ്റിമുപ്പത് പള്ളികളില്‍നിന്നുള്ള പാപ്പമാരും മാലാഖമാരും ഫ്‌ളോട്ടുകളുമാണ് നത്താലെയില്‍ അണിനിരന്നത്. അതിരൂപതയിലെ പള്ളികളില്‍നിന്നാണ് ഫ്‌ളോട്ടുകള്‍ എത്തിയത്. ഉണ്ണിയേശുവും മറിയവും ഔസേപ്പുമായിരുന്നു മിക്ക ഫ്‌ളോട്ടുകളിലും. മദ്യപാനത്തിനും സ്ത്രീകളോടുള്ള അതിക്രമത്തിനു മെതിരെയുള്ള വടക്കാഞ്ചേരി ഫൊറോനയുടെ ഫ്‌ളോട്ട് വേറിട്ടതായി. ക്രിസ്മസ് ട്രീകളും ഘോഷയാത്രയുടെ വര്‍ണ്ണപ്പൊലിമ വര്‍ദ്ധിപ്പിച്ചു. പാപ്പമാരുടെ കൈകളിലെല്ലാം മിന്നും മാന്ത്രികവടികളും ഉണ്ടായിരുന്നു. ബാന്റ് മേളങ്ങളും ഗാനങ്ങളും ഘോഷയാത്രയ്ക്ക് ശബ്ദപ്പൊലിമയും നല്‍കി. എട്ടോള...

Come and Enjoy in Jesus

ഇമേജ്
Come and Enjoy in Jesus  ബൈബിൾ 

Mission Sunday

ഇമേജ്

Admission is open

ഇമേജ്
Admission is open to LKG, UKG, 1 and 2 std to Sanjos Public School (ICSE) from 23rd  Sep. 2013

നർസിയായിലെ വിശുദ്ധ ബെനഡിക്ട്

ഇമേജ്
പാശ്ചാത്യലോകത്ത്, ക്രിസ്തീയ സന്യാസത്തിന്റെ പിതാവെന്നു വിശേഷിക്കപ്പെടുന്ന നർസിയായിലെ ബെനഡിക്ട്: പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്രാ അഞ്ജെലിക്കോ വരച്ച ചിത്രം സന്യാസശ്രേഷ്ഠൻ യൂറോപ്പിന്റെ മദ്ധ്യസ്ഥൻ ജനനം പൊതുവർഷം 480-നടുത്ത് ഇറ്റലിയിൽ അംബ്രിയാ പ്രവിശ്യയിലുള്ള നോർസിയ മരണം 547 (67-ആം വയസ്സിൽ) മോണ്ടെ കാസിനോ ബഹുമാനിക്കപ്പെടുന്നത് റോമൻ കത്തോലിക്കാ സഭ ആംഗ്ലിക്കൻ കൂട്ടായ്മ പൗരസ്ത്യ ഓർത്തഡോക്സ് സഭ ലൂഥറൻ സഭ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് പ്രഖ്യാപനം നടത്തി വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് 1220നു,  റോം ഹൊണോറിയസ് മൂന്നാമൻ മാർപ്പാപ്പ പ്രഖ്യാപനം നടത്തി ഓർമ്മത്തിരുന്നാൾ ജൂലൈ 11 ( റോമൻ കത്തോലിക്കാ സഭ ), ( ആംഗ്ലിക്കൻ കൂട്ടായ്മ ) മാർച്ച് 14 ( ബൈസാന്തിയ റീത്തുകൾ ) മാർച്ച് 21 (പ്രാദേശിക പഞ്ചാംഗങ്ങളും 1962-ൽ പൊതു റോമൻ പഞ്ചാംഗവും അനുസരിച്ച്) പൊതുവർഷം ആറാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ വിശുദ്ധനും താപസനുമായിരുന്നു നർസിയായിലെ വിശുദ്ധ ബെനഡിക്ട്  (ഏകദേശ ജീവിതകാലം 480–547). ക്രിസ്തീയസന്യാസികളുടെ പെരുമാറ്റചട്ടങ്ങൾ അടങ്ങിയ "ബെനഡിക്ടിന്റെ നിയമം" എന്ന സംഹിതയുടെ കർത്താവായി കരുതപ്പെടുന്ന അദ്ദ...

കര്‍ദിനാളിന്‍റെ ഭൗതികശരീരം കബറടക്കി.

ഇമേജ്
ആ ദീപനാളം ഇനി അനേകം ഹൃദയങ്ങളില്‍ അനശ്വര പ്രകാശം. നന്മയായും നന്മയേകിയും കടന്നു പോയ ശ്രേഷ്ഠ ഇടയന്‍റെ ദീപ്തസ്മരണ സഭയ്ക്കും സമൂഹത്തിനും സമാനതകളില്ലാത്ത സൂക്ഷിപ്പ്. കര്‍ദിനാള്‍ വിതയത്തില്‍ എന്ന പേര് ഇനി ചരിത്രത്തിന്‍റെ നന്മയുടെ താളുകളിലേക്ക്. ഞാന്‍ കടന്നു പോകുന്ന പക്ഷിയെന്നു സ്വയം വിശേഷി പ്പിച്ചിരുന്ന വലിയ ഇടയനു നാടി ന്‍റെ സ്നേഹത്തില്‍ ചാലിച്ച യാ ത്രാമൊഴി. പോവുക മുറപോല്‍ വന്ദ്യഗുരോ നിന്‍ ജയമുടി നേടാന്‍; അഴകൊഴുകും നിന്‍ വഴികളിലെല്ലാം മലരുകള്‍ വിരിയും.. ഗായകസംഘത്തിന്‍റെ കണ്ഠങ്ങളില്‍നിന്ന് ഈ വരികള്‍ ഉതിര്‍ന്നപ്പോള്‍ ആയിരക്കണക്കിനു ഹൃദയങ്ങള്‍ അതേറ്റുപാടി. വലിയ പിതാവിന്‍റെ ജീവിതത്തോട് ഏറ്റവും ചേര്‍ത്തുവയ്ക്കാവുന്ന വരികള്‍ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാമൃതം പൊഴിക്കുന്പോള്‍ ഒപ്പം മന്ത്രിക്കാതിരിക്കാന്‍ ഒരു മനസിനും കഴിയുമായിരുന്നില്ല. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ ഭൗതികശരീരം പതിനായിരങ്ങളെ സാക്ഷിയാക്കി കബറടക്കി. സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര റീത്തുകളിലെ എഴുപതോളം ബിഷപ്പുമാരും ആയിരക്...

Major Archbishop Varkey Cardinal Vithayathil

ഇമേജ്
Birth . May 29, 1927, Parur, archieparchy of Ernakulam-Angamaly of the Syro-Malabars, India. Son of Thresiamma and Justice Joseph Vithayathil. Education . Joined the Congregation of the Most Holy Redeemer (Redemptorists); professed, August 2, 1947; Redemptorist houses of study, India (philosophy and theology); Pontifical University "S. Tommaso d'Aquino" (Angelicum Athenaeum), Rome (doctorate in canon law; thesis: Origin and development of the Syro-Malabar hierarchy); University of Karnataka, Karnataka (master's in philosophy). Priesthood . Ordained, June 12, 1954, by Thomas Pothacamury, archbishop of Bangalore. Further studies, Rome, 1955-1959. Professor of canon law and other subjects for almost 25 years at the Redemptorist Major Seminary of Bangalore. Further studies, Karnakata, 1971-1972. Provincial superior of his congregation in India and Sri Lanka, 1978-1984. National president of the Conference of Religious in India, 1984-1985. Apostolic adminis...