പാവറട്ടി ചലച്ചിത്രോത്സവം തിങ്കളാഴ്ച തുടങ്ങും

ചലച്ചിത്രോത്സവത്തിന് തിങ്കളാഴ്ച തിരശ്ശീല ഉയരും. ജൂണ്‍ ആറ് വരെ നീളുന്ന പ്രദര്‍ശനത്തില്‍ ദേശീയ - അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പത്ത് ലോക ക്ലാസിക്കല്‍ സിനിമകളും പാവറട്ടി സ്വദേശികളായവരുടെ 15 സിനിമകളും ചലച്ചിത്രോത്സവത്തില്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാവറട്ടി പഞ്ചായത്തിന്റെ സഹകരണത്തോടെ മീഡിയ സിറ്റി ഫിലിം സൊസൈറ്റിയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് തൃശ്ശൂര്‍ ചലച്ചിത്ര കേന്ദ്രം ഡയറക്ടര്‍ ചെറിയാന്‍ ജോസഫ് ചലച്ചിത്രോത്സവത്തിന് തിരിതെളിക്കും. ജൂണ്‍ ഒന്നു മുതല്‍ ആറ് വരെ മീഡിയ സിറ്റി ഫിലിം സൊസൈററി ഹാളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. റാഫി നീലങ്കാവില്‍, ഷാജന്‍ ജോസഫ്, മാത്യൂസ് പാവറട്ടി,  വി.സി. ജെയിംസ്, പി.എല്‍. സൈമണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق