😃😃😃എന്തിനാണ് കല്യാണംകഴിക്കുന്നത്...??

പണ്ട് ഒരാളുടെ ഒടുക്കത്തെ സംശയം ആയിരുന്നു...
എന്തിനാണ് എല്ലാരും കല്യാണം കഴിക്കുന്നതെന്ന്...
എത്ര ആലോചിച്ചിട്ടും പിടി കിട്ടീല.വീട്ടിൽ ചോദിക്കാനും പറ്റില്ല...അങ്ങിനെ ലോകത്തെ ഏതാണ്ടെല്ലാ കാര്യത്തിലും അറിവുള്ള നാട്ടിലെ കുറുപ്പുമാഷിനോട് ചോദിച്ചു....!
മാഷ് ഒരു കഥയിലൂടെ കാര്യം വിശദീകരിച്ചുകൊടുത്തു..!!.
കഥ ഇതാണ്....
കുറെ ഉറുമ്പുകൾ ഒരു ദിവസം ഒരു പറമ്പിലൂടെ വരി വരിയായി പോവുകയായിരുന്നു..
അപ്പോൾ അവർ ഒരു പ്ലാവില് നല്ല പഴുത്ത ചക്ക കണ്ടു. എല്ലാ൪ക്കും ആഗ്രഹംതോന്നി ആ ചക്ക തിന്നാ൯. അപ്പൊ ഏറ്റവും മുന്നിലുള്ള ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു
നിങ്ങളൊക്കെ ഇവിടെ നിൽക്ക് ഞാ൯ പോയി നോക്കീട്ടു വരാം.. ചക്ക നല്ലതാണെങ്കിൽ ഞാൻ വന്നു പറയാം എന്ന്..
ബാക്കി എല്ലാ ഉറുമ്പുകളും അത് സമ്മതിച്ചു.അങ്ങനെ ആദ്യത്തെ ഉറുമ്പ് മരം കേറി ചക്ക പരിശോധിക്കാ൯ പോയി...കുറെ കഴിഞ്ഞിട്ടും ആഉറുമ്പ് മടങ്ങി വന്നില്ല. അപ്പോൾ രണ്ടാമത്തെ ഉറുമ്പ് ബാക്കി ഉള്ളവരോട് പറഞ്ഞു "അവ൯ നമുക്ക് തരാതെ ചക്ക മുഴുവന് തിന്നേണ്ട
പരിപാടിയാ, ഞാൻ പോയി നോക്കീട്ടുവരാം..
അങ്ങിനെ രണ്ടാമത്തെ ഉറുമ്പും ചക്ക പരിശോധിക്കാൻ പോയി. അതും തിരിച്ചുവന്നില്ല. രണ്ടു പേരും തങ്ങളെ പറ്റിച്ചു എന്ന് മനസ്സിലാക്കിയ ബാക്കി ഉറുമ്പുകൾ
മൂന്നാമത്തെ ഉറുമ്പിനെ പറഞ്ഞയച്ചു. പോയവ൪
ഒന്നും വന്നില്ല. പോയവ൪ പോയവ൪ ചക്ക തിന്നു
തീ൪ക്കുകയാണ് എന്ന് കരുതിയ ബാക്കി ഉറുമ്പുകളും ഓരോരുത്തരായി ചക്തിന്നാൻ പോയി. എന്നാൽ സത്യത്തിൽ സംഭവിച്ചത് ചക്ക തിന്ന൯ പോയ
ആദ്യത്തെ ഉറുമ്പടക്കം എല്ലാരും ചക്കയില്‍ കയറിയ ഉടനെ ചക്കയുടെ ഉള്ളിലുള്ള പശക്കുള്ളില്‍ കുടുങ്ങി ഒട്ടിപ്പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും തിരിയാ൯
കഴിയാത്തവിധം പറ്റിപിടിക്കുകയായിരുന്നു.... ഇന്നും ഉറുമ്പുകൾ ചക്ക തിന്നാൻ കയറുന്നു. പശയിൽ
പറ്റിപ്പിടിച്ചു പിടയുന്നു....
പുറത്തുള്ള ഉറുമ്പുകൾ  തെറ്റിദ്ധരിച്ചു
ചക്ക തിന്നാൻ ഓടിക്കയറൂന്നു.. ഒട്ടിപ്പിടിക്കുന്നു......!!!
ഒരു നെടുവീർപോടെ വിവാഹിതനായ കുറുപ്പ് മാഷ് കഥ പറഞ്ഞ് നിർത്തി...!😜😜

Dedicated to all bachelors😆😆

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ