ചരിത്രം പ്രൗഢി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി നൗഫല്‍......

വരും തലമുറയ്ക്ക് ചരിത്രത്തിന്റെ പ്രാധാന്യം പഠനശേഖരണത്തിലൂടെ എത്തിക്കുകയാണ് നൗഫല്‍. ജോലിക്കിടയിലും പഴയകാല പത്രങ്ങളും വിദേശ നാണയങ്ങളും സ്റ്റാമ്പുകളും ചരിത്ര പുസ്തകങ്ങളുമാണ് യുവാവ് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നത്.
വെന്‍മേനാട് സ്വദേശിയായ കൊല്ലങ്കില്‍ നൗഫല്‍ (31) എട്ടാംതരത്തില്‍ പഠിക്കുമ്പോഴാണ് ചരിത്ര പ്രാധാന്യമുള്ള വിവിധ രാജ്യങ്ങളുടെ നാണയങ്ങളും കറന്‍സികളും ശേഖരിക്കാന്‍ തുടങ്ങിയത്.
പിന്നീട് വിവിധ പത്രങ്ങളും ശേഖരിച്ചു തുടങ്ങി അമ്പതോളം രാജ്യങ്ങളിലെ നാണയങ്ങളും കറന്‍സികളും അറുപതോളം രാജ്യങ്ങളിലെ സ്റ്റാമ്പുകളും വിവിധ സംസ്ഥാനങ്ങളിലെ 75 ഓളം പത്രങ്ങളും നൗഫലിന്റെ കൈവശമുണ്ട്.
അമേരിക്കയിലെ 13 കോളനിക്കാര്‍ ബ്രിട്ടന്റെ കയ്യില്‍ നിന്നും സ്വതന്ത്രമാക്കിയതിന് ശേഷം 1793ല്‍ ഇറക്കിയ നാണയം, ദേശീയ നേതാക്കളുടെയും നവോത്ഥാന നായകന്മാരുടെയും മുഖ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങളും ഇന്ത്യയിലെ ഓട്ട മുക്കാല്‍ അണ, എന്നിവയും ശേഖരണത്തിലെ പ്രധാന ആകര്‍ഷണമാണ്.
സ്റ്റാമ്പ് ശേഖരണത്തില്‍ ഇല്ലാതായ യു.എസ്.എസ്. ആര്‍. രാജ്യത്തിന്റെ സ്റ്റാമ്പാണ് നൗഫല്‍ ഏറെ ചരിത്ര പ്രാധാന്യത്തോടെ നോക്കിക്കാണുന്നത്. മണ്ണുത്തി ടീംസ് ഐ.ടി. പാര്‍ക്ക് ആന്‍ഡ് കോളേജില്‍ വിഷ്വല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററായും അധ്യാപകനായും പ്രവര്‍ത്തിക്കുകയാണ് നൗഫല്‍.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

تعليق واحد

  1. SIMON PAVARATTY
    SIMON PAVARATTY
    nice