വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു!

തട്ടിൻപുറത്തിരുന്ന എലിയാണ് ആദ്യം കണ്ടത്:
വീട്ടുകാരൻ ഒരു എലി കെണിയുമായി വരുന്നു!

പേടിച്ച എലി താഴെയിറങ്ങിയപ്പോൾ പറമ്പിലൂടെ പാമ്പുണ്ട് മാളത്തിലേക്ക് ഇഴഞ്ഞു പോകുന്നു.

" പാമ്പേ... സൂക്ഷിച്ചോ.. വീട്ടുകാരൻ എലിക്കെണി കൊണ്ടു വന്നിരിക്കുന്നു." എലി പറഞ്ഞു..

 " അതിന് എനിക്കെന്താ ?! നീയല്ലേ സൂക്ഷിക്കേണ്ടത്?"

പാമ്പിന്റെ പരിഹാസം കേട്ട് എലി പറമ്പിലെ ആടിന്റെടുത്ത് വിവരം പറഞ്ഞു.
ആടും എലിയെ കളിയാക്കി തിരിച്ചയച്ചു .

പിന്നെ പോയത് പോത്തിന്റടുത്തേക്കാണ്‌. കേട്ടതും പോത്ത്തല കുലുക്കി അവനെ ഓടിച്ചു. "എലിക്കെണി നിന്നെ ബാധിക്കുന്ന പ്രശ്നം. എനിക്കെന്താ പ്രശ്നം?"

തന്റെ വാക്ക് ആരും കേൾക്കാത്തതിൽ നിരാശനായി പാവം എലി തിരിച്ച് നടന്നു.

ദിവസങ്ങൾ കടന്നു പോയി.
ഒരു ഇരുട്ടുള്ള രാത്രി പാമ്പ് കെണിയിൽ കുടുങ്ങി -
വീട്ടുകാരൻ എലിയെന്ന് കരുതി ഓടി ചെന്നു. പാമ്പ് അയാളെ ആഞ്ഞു കൊത്തി. ആളുകൾ പാമ്പിനെ തല്ലിക്കൊന്നു.

വിഷമേറ്റയാളെ വൈദ്യരുടെ അടുത്തെത്തിച്ചു.
വൈദ്യർ ആടിൻ സൂപ്പ് കൊടുക്കാൻ പറഞ്ഞു. അങ്ങനെ ആടിന്റെ കഥയും കഴിഞ്ഞു.

അവസാനം അയാൾ മരിച്ചു - അടിയന്തിരത്തിന് കുറെ ആള് വന്നു. പോത്തിനെ കശാപ്പ് ചെയ്തു അവർ വയർ നിറച്ചു.

എല്ലാറ്റിനും സാക്ഷിയായി നമ്മുടെ എലിയും.

ഗുണപാഠം: ഒരാൾക്ക് ഒരു പ്രശ്നം വന്നാൽ അത് എന്നെ ബാധിക്കില്ലല്ലോ... എനിക്കെന്ത് കാര്യം? എന്ന് ചിന്തിക്കാതെ തന്റെ കൂടി പ്രശനമായി കണ്ട് പരിഹരിക്കാൻ ശ്രമിക്കുക..
അല്ലെങ്കിൽ നാളെ അത് നമ്മെ തേടിയെത്തും.  💐.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق