സമഗ്രശിക്ഷാ പദ്ധതിയിൽ സംസ്ഥാനത്തിന് 839.18 കോടിയുടെ കേന്ദ്രാനുമതി. സംസ്ഥാനം 1,334.19 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് 717.97 കോടിയും കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് 121.21 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അക്കാദമിക് പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുളളവയ്ക്കുമാണു പണം നല്കുക.