നിയോഗം.. തൊഴിൽ

 യേശുവെ  രൂപപ്പെടുത്തിയ ആത്മീയ പരിസരങ്ങളിൽ ഒന്ന് ജോസഫ് എന്ന നീതിമാനായ തച്ഛനായിരുന്നു. ജോസഫ് പലതിന്റെയും പ്രതീകമായിരുന്നു. ആത്മാഭിമാനവും ആഹ്ലാദവും സ്പുരിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ പ്രതീകമായിരുന്നു അയാൾ. ആ സംസ്കാരത്തിൽ വളർന്നതാണ് ഈശോയുടെ ഭാഗ്യം.

 തച്ചന്റെ  മകൻ എന്നതായിരുന്നു അവന്റെ മേൽവിലാസം. ധ്യാനവും ഭാവനയും സർഗ്ഗാത്മകതയും കൃത്യതയും ആവശ്യമുള്ള തൊഴിലായിരുന്നു അവന്റെ. ആത്മീയമായി സ്വയം ചിന്തിക്കുവാനും ചെത്തിമിനുക്കുവാനും അവന്റെ തച്ചപണി നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.



 കെട്ടിട പണിയിൽ ഏർപ്പെട്ടിരിക്കുന്ന പലരോടും ചോദിച്ചു. എന്താണ് പണിയുന്നതെന്ന്. അവരുടെ പണികളുടെ പേരാണ് അവർ പറഞ്ഞത്. അവസാനം ആറ്റിൽ നിന്നും കുഞ്ഞു പാത്രത്തിൽ വെള്ളം കൊണ്ടുവരുന്ന കുഞ്ഞിനോടും ചോദിച്ചു. അവൻ പറഞ്ഞു ഞാൻ ദൈവാലയം പണിയുകയാണ് എന്ന്. ഓരോ പണി യുടെയും പിന്നിലുള്ള ദർശനങ്ങൾ തിരിച്ചറിയാനുള്ള കൃപയ്ക്കായി മാതാവേ ഈ ജപമാല ഞങ്ങൾ സമർപ്പിക്കുന്നു. മാതാവേ അധ്വാനത്തിന്റെ  ദർശനവും പണിയുരുപ്പിടിക്കുമേലെ സ്വന്തം കരം പതിപ്പിക്കുന്നവനിൽനിന്നും ദൈവത്തിന്റെ കരം തിരിച്ചറിയുന്നതിനും  ഞങ്ങളെ പ്രാപ്തരാക്കണമേ.


 സാബത്തിൽ പോലും വി ശ്രമിക്കുകയില്ല എന്നരുളിച്ചെയ്തവ ന്റെ  പിതാവ് ശ്രമത്തിലായിരിക്കുന്നത് കല്ലു കെട്ടുന്നവരിലൂടെയും, വലയെറിയുന്നവരിലൂടെയും, കൃഷി ചെയ്യുന്നവരിലൂടെയും, അടുക്കളയിൽ പാത്രം കഴുക്കുന്നവരിലൂടെയൊക്കെയാണെന്നു ഞങ്ങളെ പഠിപ്പിക്കണമേ.


 ദൈവം അവശേഷിപ്പിച്ച അപൂർണതകളെ പൂർണതയിലേക്ക് എത്തിക്കുവാൻ സഹായിക്കുന്നതാണ് അധ്വാനം എന്ന് ഞങ്ങളെ പഠിപ്പിക്കണമേ.


 സ്നേഹത്തോടെ, ദർശനത്തോടെ അധ്വാനിക്കാനുള്ള കൃപയ്ക്കായി ഈ ജപമാല ഞങ്ങൾ സമർപ്പിക്കുന്നു. ആമേൻ

إرسال تعليق