+372, +43, +44, +591 തുടങ്ങിയ നമ്പറുകളിൽനിന്നുള്ള മിസ്ഡ് കോളുകൾ വരാറുണ്ടോ? മിസ്ഡ് കോളുകളായെത്തുന്ന വാൻ ഗിറി എന്ന വൻ തട്ടിപ്പ്....കുടുങ്ങിയത് മലയാളികളായ ഒട്ടേറെ പേർ ..

അപരിചിതമായ വിദേശ നമ്പറുകളിൽനിന്ന് വിളി വന്നാൽ കരുതിയിരിക്കുക , ഇത് വൺ റിങ് ഫോൺ സ്കാം’ അഥവാ വാൻഗിറി തട്ടിപ്പാകാം. കഴിഞ്ഞ ഒരു മാസത്തിനിടെ മലയാളികളായ ഒട്ടേറെപ്പേർക്ക് വിദേശനമ്പറുകളിൽനിന്ന് കോൾ വന്നുകൊണ്ടിരിക്കുകയാണ് . വാൻ ഗിറി തട്ടിപ്പ് വീണ്ടും സംസ്ഥാനത്ത് വ്യാപിക്കുന്നുവെന്നതിന്റെ തെളിവാണിത് .

കുറച്ച് വര്‍ഷമായി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഈ ഫോണ്‍ തട്ടിപ്പിന് പലരും ഇരയായിട്ടുണ്ട്. അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവിടങ്ങളില്‍ എല്ലാം ഇത്തരം തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഇപ്പോൾ തട്ടിപ്പുകാരുടെ വിള നിലമായി വളർന്നിരിക്കുന്നത് കേരളമാണ്

ജാപ്പനീസ് ഭാഷയിൽ ‘വാൻ’ എന്നാൽ ഒന്ന് (ഒറ്റ ബെൽ) എന്നും ‘ഗിറി’ എന്നാൽ കോൾ കട്ട് ചെയ്യുക എന്നുമാണ് അർഥം. +372, +43, +44, +591 തുടങ്ങി ഒട്ടേറെ വിചിത്രമായ നമ്പറുകളിൽനിന്നാണ് ഈ മിസ്ഡ് കോളുകൾ എത്തുന്നത് .ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകൾ ഈടാക്കാവുന്ന നമ്പറുകൾ സ്വന്തമാക്കിയാണ് ഇവരുടെ തട്ടിപ്പ് .

ഇവ കണ്ടെത്തുക അസാധ്യമാണ്. കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്‍വെയറിലൂടെ അസംഖ്യം ഫോൺ നമ്പറുകളിലേക്ക് ഈ നമ്പറിൽനിന്നു വിളിയെത്തും. ഒറ്റ ബെല്ലിൽ കോൾ അവസാനിക്കും. മിസ്ഡ് കോൾ ലഭിക്കുന്നവരിൽ ചിലരെങ്കിലും തിരികെ വിളിക്കും . എന്നാൽ കോളെത്തുന്നതു പ്രീമിയം നമ്പറിലേക്കാണ്.

ഇന്ത്യയിലെ സാധാരണമായ ഫോണ്‍ നമ്പര്‍ തുടങ്ങുന്നത് 9,8 അല്ലെങ്കില്‍ 7 എന്ന നമ്പറില്‍ നിന്നാണ്. നമു ക്ക് പരിചിതമല്ലാത്ത ഒരു വിദേശ നമ്പറില്‍ നിന്നും മിസ് കോള്‍ വന്നാൽ അല്‍പ്പം കൌതുകത്തിന്‍റെ പേരില്‍ ഒന്ന് തിരിച്ചുവിളിച്ച് നോക്കാനുള്ള പ്രവണതയാണ് തട്ടിപ്പിന് സഹായകമാകുന്നത് . ഈ സമയത്തിനുള്ളില്‍ മിസ് കോള്‍ ലഭിച്ച നമ്പര്‍ ഒരു പ്രീമിയം നമ്പറായി മാറിയിരിക്കും. ചില വിദേശ ടെലികോം ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന സേവനമാണിത്.

ഇത് പ്രകാരം ഈ ഫോണുകളിലേക്ക് വിളിക്കാന്‍ പൈസ കൂടുതലാണ്. ഇതിലേക്ക് വരുന്ന കോളുകള്‍ക്ക് ടെലികോം ഓപ്പറേറ്റര്‍ ഈടാക്കുന്ന തുകയുടെ ഒരു ഭാഗം അത് ഉപയോഗിക്കുന്നയാള്‍ക്കും ലഭിക്കും. ചില ഗെയിം ഷോകളില്‍,ഹോട്ട് ലൈന്‍ എന്നിവയ്ക്കും ഒക്കെയാണ് ഇത്തരം കണക്ഷന്‍ നല്‍കാറുള്ളത്. ഇത് ഉപയോഗിച്ചാണ് തട്ടിപ്പ്.

ഡയൽ ചെയ്യുമ്പോൾ കേൾക്കുന്ന റിങ് ശബ്ദം പോലും നേരത്തേ റിക്കോർഡ് ചെയ്തു വച്ചതാകാം. ബെല്ലടിക്കുന്നതേയുള്ളൂവെന്നു കരുതി നമ്മൾ കാത്തിരിക്കും. പോസ്റ്റ്‍പെയ്ഡ് കണക്‌ഷനാണെങ്കിൽ ബിൽ വരുമ്പോൾ മാത്രമെ നഷ്ടമായ പണത്തിന്റെ കണക്കറിയൂ.

സാധാരണ ഐഎസ്ഡി നിരക്കുകളേക്കാൾ വളരെ കൂടുതലാണ് ഇതിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്നത്. കോൾ സ്വീകരിക്കുന്നതു തട്ടിപ്പുകാരന്റെ കംപ്യൂട്ടറായിരിക്കും. റിക്കോർഡ് ചെയ്തുവച്ച പാട്ടുകൾ, വോയിസ് മെസേജുകൾ എന്നിവയാകും കേൾക്കുക.

വിളിക്കുന്നയാളുടെ സമയം നീട്ടിക്കൊണ്ടുപോകുക എന്നതാണ് വാന്‍ഗിറി തട്ടിപ്പു വീരന്‍റെ ലക്‌ഷ്യം .. പരമാവധി സമയം കോൾ നീട്ടിയാൽ തട്ടിപ്പുകാരനു കൂടുതൽ ലാഭം. പ്രീമിയം റേറ്റ് നമ്പർ ആയതിനാൽ ടെലികോം സേവനദാതാവ് ഒരു വിഹിതം ലാഭമായി നമ്പറിന്റെ ഉടമയ്ക്കു നൽകും.

കൂടുതൽ ലാഭത്തിനായി നമ്പർ ഡയൽ ചെയ്യുമ്പോൾ മുതൽ കോളായി പരിഗണിക്കുന്ന സംഭവങ്ങളുമുണ്ട്. കൂടുതല്‍ സമയം ഫോണ്‍ കോളില്‍ തുടര്‍ന്നാല്‍ കൂടുതല്‍ പണം ഫോണ്‍ ഉടമയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കും.

വാൻ ഗിരിയിൽ അകപ്പെടാതിരിക്കാനുള്ള വഴികള്‍ ഇതാണ്..

1. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള കോളുകളെ ശ്രദ്ധിക്കുക
2. ഒരു കോളിന്‍റെ ഉറവിടം കണ്ടുപിടിക്കാനുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്ന് ലഭ്യമാണ്
3. +5 തുടങ്ങുന്ന നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ പ്രത്യേകം ശ്രദ്ധിക്കുക
4. നിങ്ങളുടെ പരിചയക്കാര്‍ ആരെങ്കിലും ഉള്ള രാജ്യങ്ങളിലെ നമ്പറുകളില്‍ നിന്നുള്ള കോളുകളാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കുക. കബളിപ്പിക്കപ്പെടാന്‍ സാധ്യതയേറെയാണ്

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

إرسال تعليق