പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്ത്യൻ നേവിയിൽ നാവികനാകാം ; 2500 ഒഴിവുകൾ അപേക്ഷ ഏപ്രിൽ 26 മുതൽ 30 വരെ




ഇന്ത്യൻ നേവിയിൽ ആർട്ടിഫിസർ അപ്രന്റീസ്, സീനിയർ സെക്കൻഡറി റിക്രൂട്ട് എന്നിവയ്ക്ക് കീഴിൽ സെയിലർ തസ്തികകളിലേക്ക് 2500 ഒഴിവുകൾ  അപേക്ഷിക്കാൻ അവസരം.  പുരുഷൻമാരായ ഉദ്യോഗാർത്ഥികൾക്ക് 2021  ഏപ്രിൽ 26 മുതൽ 2021 ഏപ്രിൽ 30 വരെ ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ വഴി  അപേക്ഷിക്കാം.  


പ്രായപരിധി
01-02-2001 മുതൽ 31-07-2004 വരെ (രണ്ട് തീയതികളും ഉൾപ്പെടെ)

 യോഗ്യത 
  • പന്ത്രണ്ടാം ക്ലാസ് ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 
  • SSR - (സീനിയർ സെക്കൻഡറി റിക്രൂട്ട്) വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. 
  • മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ച് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി പാസായവരായിരിക്കണം.
  • AA (ആർട്ടിഫിസർ അപ്രന്റീസ്) വിഭാഗത്തിലേക്ക് അപേക്ഷിക്കാനും പന്ത്രണ്ടാം ക്ലാസ് തന്നെയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
  • മാത്സ്, ഫിസിക്‌സ് എന്നീ വിഷയങ്ങൾക്ക് പുറമെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നവയിലേതെങ്കിലും ഒരു വിഷയം പഠിച്ചിരിക്കണം

തെരഞ്ഞെടുപ്പ് 
അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി ഓൺലൈൻ പരീക്ഷയുണ്ടാകും. ഫിസിക്കൽ ടെസ്റ്റും മെഡിക്കൽ ടെസ്റ്റും നടത്തും.  തെരഞ്ഞടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് കാലയളവിൽ തുടക്കത്തിൽ 14,600 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവരെ ലെവൽ 3 തസ്തികയിൻ നിയമിക്കും. 
21,700 മുതൽ 69,100 രൂപ വരെയാണ് ശമ്പള സ്‌കെയിൽ. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.


ഫീസ് 
ജനറൽ,  ഒ.ബി.സി വിഭാഗക്കാർക്ക് 215 രൂപയാണ് അപേക്ഷാ ഫീസ്. 
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല.
ഓൺലൈൻ വഴിയാണ് ഫീസടയ്‌ക്കേണ്ടത്. 

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 
ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.joinindiannavy.gov.in/ സന്ദർശിച്  ഓൺലൈനായി അപേക്ഷിക്കാം 








About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق