പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതെങ്ങനെ

 

പ്ലസ് വൺ പ്രവേശനം: ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച്അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ


www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ APPLY ONLINE -Sws എന്ന ലിങ്കിലൂടെ ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച്‌   അന്തിമ കൺഫർമേഷൻ നടത്തിയവർക്ക് മാത്രമെ മൊബൈൽ ഒ.റ്റി.പി യുടെ സഹായത്താൽ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ സാധിക്കുകയുള്ളു. 

അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും തിരുത്തലുകൾ (ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയവിവരങ്ങളായ സ്കീം, രജിസ്ട്രർ നമ്പർ, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവഒഴികെ) പുതിയ വിവരങ്ങൾ ഓപ്ഷനുകൾ ഉൾപ്പെടെ ചേർക്കുന്നതിനും 2020 ആഗസ്റ്റ് 25 വരെ  സമയം നീട്ടിയിട്ടുണ്ട്.‌  


ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്ന വിധം : 

ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിന് ചുവടെപ്പറയുന്നവ ക്രമത്തിൽ ഒന്നൊന്നായി ചെയ്യേണ്ടതാണ്:

1) www.hscap.kerala.gov.in ന്റെ ഹോം പേജിലെ പബ്ലിക് ടാബിനു താഴെയുള്ള
Create Candidate Login -Sws എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  VHSE  NSQF Admission   Create Candidate Login -Sws  എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 
2 ) അപ്പോൾ ദൃശ്യമാകുന്ന  പേജിൽ അപേക്ഷ സമർപ്പിച്ച ജില്ല തെരെഞ്ഞെടുക്കുക.

3) അപേക്ഷ സമർപ്പിച്ച ജില്ല സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ  പേജിൽ സ്കീം,രജിസ്റ്റർ നമ്പർ, പാസായ മാസം, പാസായ വർഷം,ജനനതീയതി, സെക്യൂരിറ്റി കോഡ് എന്നിവ നൽകി സബ്മിറ്റ് ചെയ്യുക

4) അടുത്ത പേജിലെ Send OTP ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒ.റ്റി.പി. ലഭിക്കും 

5) അടുത്ത പേജിൽ രജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ ലഭിച്ച ഒറ്റി.പി നിർദ്ദിഷ്ഠ സ്ഥാനത്ത് എൻറർ ചെയ്ത് Submit OTP ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ New Password  പേജ് ദൃശ്യമാകുന്നതാണ്.

6) പ്രസ്തുത പേജിൽ എട്ട് ക്യാരക്ടേഴ്സിൽ കുറയാത്തതും ചുരുങ്ങിയത് ഒരു ക്യാപ്പിറ്റൽ ലെറ്റർ, ഒരു സ്മാൾ ലെറ്റർ , ഒരു അക്കം, ഒരു സ്പെഷ്യൽ ക്യാരക്ടർ എന്നിവ വരുന്ന തരത്തിലുള്ള ഒരു പാസ്സ്‌വേർഡ്, New Password എന്ന ബോക്സിൽ നൽകുകയും അതു തന്നെ Confirm Password എന്ന ബോക്സിൽ നൽകുകയും തുടർന്ന് Update ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ക്യാൻഡിഡേറ്റ് ലോഗിൻ കിയേഷൻ പൂർത്തീകരിക്കപ്പെടും 

തുടർന്ന് Candidate Login ലിങ്ക് ക്ലിക് ചെയ്ത് യൂസർ നെയിമായി അപേക്ഷാനമ്പറും പാവേർഡും അപേക്ഷിച്ച ജില്ലയും സെലക്ട് ചെയ്സ സമർപ്പിക്കുമ്പോൾ ക്യാൻഡിഡേറ്റ് ലോഗിനിലെ ഹോം പേജ് താഴെകാണും വിധം ദൃശ്യമാകുന്നതാണ്


II. കാൻഡിഡേറ്റ് ലോഗിനിൽ ലഭ്യമാകുന്ന വിവിധ ലിങ്കുകൾ

1) Change Password
പാസ് വേർഡ് സുരക്ഷക്കായി നിശ്ചിത ഇടവേളയിൽ ഈ ലിങ്കിലൂടെപാസ്  വേർഡ് മാറ്റാവുന്നതാണ്.

2) Application View
അന്തിമമായി സമർപ്പിച്ച അപേക്ഷാവിവരങ്ങൾ ഈ ലിങ്കിലൂടെ കാണാവുന്നതാണ്.

3) Edit Application
അന്തിമമായി സമർപ്പിച്ച അപേക്ഷാവിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ കണ്ടെത്തിയാൽ അത് തിരുത്തുന്നതിനും പുതിയ വിവരങ്ങൾ, ഓപ്ഷനുകൾ എന്നിവ കൂട്ടിചേർക്കുന്നതിനും ഈ ലിങ്കിലൂടെ സാധിക്കുന്നതാണ്. ഡയറക്ടറേറ്റിൽ നിന്നും നൽകുന്ന സമയപരിധിയിൽ ഒരിക്കൽ മാത്രം സൗകര്യം ഉപയോഗിക്കാവുന്നതാണ്.

തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ വരുത്തിയവ അന്തിമമായി കൺഫർമേഷൻ ചെയ്തിരിക്കണം. അന്തിമ കൺഫർമേഷൻ നടത്താത്ത അപേക്ഷകൾ അലോട്ട്മെൻറിന് പരിഗണിക്കുകയില്ല.

4) Economically Weaker Section(EWS) Reservation Details Entry
ജനറൽ കാറ്റഗറി അപേക്ഷകരുടെ ലോഗിനിൽ മാത്രം ലഭ്യമാകുന്ന ലിങ്കാണിത്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള 100% റിസർവേഷന് അർഹതയുള്ള അപേക്ഷകർ പ്രസ്തുത വിവരം രേഖപ്പെടുത്തുവാൻ ഈ ലിങ്ക് ഉപയോഗിക്കേണ്ടതാണ്.

റിസർവേഷന് അർഹതയുണ്ടോ? ഉണ്ടെങ്കിൽ വില്ലേജ് ആഫീസർ നൽകുന്ന സർട്ടിഫിക്കറ്റിലെ വാർഷിക വരുമാനവും രേഖപ്പെടുത്തണം.

5) Status of Application
അപേക്ഷയുടെ നിലവിലെ സ്ഥിതി രേഖപ്പെടുത്തിയിരിക്കുന്നത് ഇവിടെയാണ്.

6) View & Print Allotment Slip
അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമ്പോൾ സ്കൂളിൽ പ്രവേശനത്തിനായി കൊണ്ടുപോകേണ്ട അലോട്ട്മെൻറ് വിവരങ്ങളും അപേക്ഷാവിവരങ്ങളും അടങ്ങിയ സ്ലിപ്പാണിത്.

7) Online Fee payment
അപേക്ഷകർക്ക് തന്നെ ഇ-ട്രഷറി സംവിധാനത്തിൽ ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള സൗകര്യമാണിത്

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ