ഫൈൻആർട്സിൽ ഡിഗ്രി : BFA കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശൂർ സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ 22 മുതൽ ഓൺലൈനായി സമർപ്പിക്കാം. 

BFA ഡിഗ്രി അഡ്മിഷൻ 2021-22 23.09.2021 മുതൽ ആരംഭിക്കും. അവസാന തീയതി 30.09.2021 ആയിരിക്കും. പ്ലസ്ടുവോ തത്തുല്യ യോഗ്യതോ നേടിയവർക്ക് അപേക്ഷിക്കാം. 

പൊതു വിഭാഗത്തിലുള്ള അപേക്ഷകർക്ക് അപേക്ഷഫീസ് 300 രൂപയും പട്ടികജാതി പട്ടികവർഗക്കാരായ അപേക്ഷകർക്ക് അപേക്ഷഫീസ് 150 രൂപയുമാണ്. 

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. 

പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും. 

അപേക്ഷയുടെ ഹാർഡ് കോപ്പിയോ സോഫ്റ്റ് കോപ്പിയോ POST വഴിയോ ഇമെയിൽ വഴിയോ അയയ്ക്കേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി 30നകം നൽകണം.


ഫോൺ: 0471-2561313

Prospectus  »

Apply Online

Website »

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

إرسال تعليق